TP Murder Case : ടിപി വധക്കേസ്; പ്രതികൾക്ക് ഇരട്ടജീവപര്യന്തം, 20 വർഷത്തേക്ക് ശിക്ഷ ഇളവ് ഇല്ല

TP Murder Case Latest Verdict : പുതുതായി കണ്ടെത്തിയ പ്രതികളായ കെ.കെ കൃഷ്ണനും ജ്യോതിബാബുവിനുമെതിരെ ഗൂഢാലോചന കേസിലാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്  

Written by - Zee Malayalam News Desk | Last Updated : Feb 27, 2024, 05:02 PM IST
  • പുതുതായി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ കെ കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു.
  • കെ.കെ രമയ്ക്ക് ഏഴ് ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും പ്രതികൾ നഷ്ടപരിഹാരം നൽകണം
TP Murder Case : ടിപി വധക്കേസ്; പ്രതികൾക്ക് ഇരട്ടജീവപര്യന്തം, 20 വർഷത്തേക്ക് ശിക്ഷ ഇളവ് ഇല്ല

TP Murder Case Verdict Updates : ആർഎംപി നേതാവായ ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി. ഗൂഢാലോചന കേസിൽ കൂടി പ്രതികൾ കുറ്റവാളികളാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷയിൽ ഒരു ജീവപര്യന്തം കൂടി ചേർക്കുകയായിരുന്നു. കേസിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ് പ്രതികൾക്ക് മേലാണ് ഒരു ജീവപര്യന്തം കൂടി ചേർക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇവർക്ക് നിലവിലെ ജീവപര്യന്തം ശിക്ഷ മാത്രം പൂർത്തിയാക്കിയാൽ മതി. എന്നാൽ 20 വർഷത്തേക്ക് ശിക്ഷ ഇളവ് നൽകാൻ പാടില്ലയെന്നും കോടതി വിധിയിൽ കൂട്ടിച്ചേർത്തു. പുതുതായി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ കെ കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു. കൂടാതെ ടിപി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ രമയ്ക്ക് ഏഴ് ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും പ്രതികൾ നഷ്ടപരിഹാരം നൽകണമെന്ന് കോടതി പറഞ്ഞു.

പ്രതികൾക്ക് മേൽ ഒരു ജീവപര്യന്തം ശിക്ഷയും കൂടി ചേർത്ത കോടതി, ഇവർക്ക് 20 വർഷത്തേക്ക് യാതൊരു ഇളവ് നൽകരുതെന്നും വിധിയിൽ കൂട്ടിച്ചേർത്തു. 20 വർഷത്തിന് ശേഷം മാത്രമെ സർക്കാരിന് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനാകൂ. കൂടാതെ കർശന ഉപാധികളോട് മാത്രമെ പ്രതികൾക്ക് പരോൾ അനുവദിക്കാവൂയെന്നും കോടതി വ്യക്തമാക്കി. അതേസമയം പുതുതായി കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ കെ കെ കൃഷ്ണനും ജ്യോതിബാബുവിനും ഇളവ് ലഭിക്കുന്നതാണ്. 

ഹൈക്കോടതിയുടെ ശിക്ഷ സ്വാഗതം ചെയ്യുന്നുയെന്ന് കെകെ രമ അറിയിച്ചു. നല്ല വിധിയാണെന്നും കെകെ രമ മാധ്യമങ്ങളോട് പറഞ്ഞു. വിധി പഠിച്ചതിന് ശേഷം ശിക്ഷയിൽ എന്തെങ്കിലും കുറവോ പോരായ്മകൾ ഉണ്ടെന്ന് കണ്ടെത്തിയ മേൽക്കോടതിയെ വീണ്ടും സമീപിക്കുമെന്ന് വടകര എംഎൽഎ അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസം വധശിക്ഷ ഒഴിവാക്കുന്നതിനായി പ്രതികളോട് കാരണം വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടപ്പോൾ സ്വകാര്യമായി ആവശ്യങ്ങൾ ഉന്നയിച്ച് ഇളവ് തേടിയിരുന്നു. താൻ നിരപരാധിയും ഭാര്യയും കുട്ടികളും ഉള്ള വ്യക്തിയാണെന്നായിരുന്നു ഒന്നാം പ്രതിയായ അനൂപിന്റെ മറുപടി. രണ്ടാം പ്രതിയായ കീർമാണി മനോജിന്റേയും പ്രതികരണം ഇങ്ങനെ തന്നെ. അതേസമയം തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നാണ് മുഖ്യപ്രതിയായ കൊടി സുനി കോടതിയെ അറിയിച്ചത്.

ശിക്ഷാ കാലയളവിൽ പ്ലസ് ടു പാസ്സായി ഡി​ഗ്രിക്ക് അഡ്മിഷൻ എടുത്തതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നായിരുന്നു പ്രതി ഷാഫി കോടതിയെ ബോധിപ്പിച്ചത്. ഇതിനിടയിൽ ടി പി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് തടവിൽ കഴിയവേ തനിക്ക് ക്രൂരമായ മർദ്ധനങ്ങളാണ് ഏൽക്കേണ്ടി വന്നതെന്ന് ടി കെ രജീഷ് കോടതിയിൽ പറഞ്ഞു. ഇതിന്റെ ഭാ​ഗമായി തനിക്ക് ഒരുപാട് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായെന്നും രജീഷ് കോടതിയെ അറിയിച്ചു

Updating....

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News