പുറത്തായത് റോൻസൻ മാത്രം ; റിയാസ് പുറത്ത് പോകില്ല.. ഡബിൾ എവിക്ഷൻ ഇല്ല

റിയാസ് കഴിഞ്ഞ ആഴ്ച പുറത്തുപോകുമെന്നായിരുന്നു വിലയിരുത്തൽ

Written by - Zee Malayalam News Desk | Last Updated : Jun 26, 2022, 03:34 PM IST
  • അവശേഷിക്കുന്ന 7 പേരിൽ ഒരാൾ പുറത്ത് പോയി
  • പലരും പ്രതീക്ഷിച്ച പേര് റിയാസ് എന്നായിരുന്നു
  • പുറത്തായത് റോൻസനാണ്
പുറത്തായത് റോൻസൻ മാത്രം ; റിയാസ് പുറത്ത് പോകില്ല.. ഡബിൾ എവിക്ഷൻ ഇല്ല

ബിഗ് ബോസ് വീട്ടിൽ അവശേഷിക്കുന്ന 7 പേരിൽ ഒരാൾ പുറത്ത് പോയി. പലരും പ്രതീക്ഷിച്ച പേര് റിയാസ് എന്നായിരുന്നു. എന്നാൽ ഒരു ചെറിയ ട്വിസ്റ്റ്.. പുറത്തായത് റോൻസനാണ്. റിയാസ് ഈ ആഴ്ച പുറത്ത് പോകുമെന്നായിരുന്നു പലരും വിധി എഴുതിയിരുന്നത്. എന്നാൽ കഴിഞ്ഞ 'ആൾമാറാട്ടം' എന്ന വീക്ക്ലി ടാസ്കിൽ റിയാസ് നിറഞ്ഞടുകയായിരുന്നു. ആ ടാസ്കിൽ റിയാസിന്റെ പ്രകടനം വോട്ടിങ്ങിൽ അനുകൂലമായി മാറുകയും അങ്ങനെ റോൻസന് വോട്ടുകൾ നഷ്ടപ്പെടുകയും ചെയ്‌തു. 

ലക്ഷ്മിപ്രിയ ആയിട്ട് റിയാസ് കളം നിറഞ്ഞ് ആടുകയായിരുന്നു. റിയാസിന്റെ പ്രകടനം പ്രേക്ഷകരെ ഞെട്ടിക്കുകയും റിയാസിന്റെ ആരാധകരായി മാറ്റുകയും ചെയ്തു.  റോബിനെ പുറത്താക്കിയതിൽ ഏറ്റവും പ്രധാന പങ്ക് റിയാസിന്റേതായിരുന്നു. അതിനാൽ തന്നെ റോബിൻ ആരാധകർ റിയാസിനെതിരെ തിരിയുകയും ചെയ്തു. റിയാസ് കഴിഞ്ഞ ആഴ്ച പുറത്തുപോകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കഴിഞ്ഞ ആഴ്ച വിനയ് പോവുകയും റോൻസൻ ഈ ആഴ്ച പോവുകയും ചെയ്യുകയാണ്. 

91ആം ദിവസമാണ് റോൻസൻ ബിഗ് ബോസ് വീട്ടിൽ നിന്ന് വിട പറയുന്നത്. കണ്ടന്റ് ക്രിയേഷൻ നടത്താതെ വലിയ സ്‌ക്രീൻ സ്‌പേസ് സമ്പതിക്കാതെ 91 ദിവസം റോൻസൻ എങ്ങനെ പിടിച്ചു നിന്നു എന്നത് പലർക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്. സേഫ് ഗെയിം കളിച്ച് സൂരജ് ഇപ്പോഴും ബിഗ് ബോസ് വീട്ടിൽ നിൽക്കുന്നുണ്ട്. മികച്ച മത്സരാർഥികളായ നിമിഷ, ഡെയ്‌സി, അഖിൽ എന്നിവരെല്ലാം പുറത്ത് പോകുമ്പോഴാണ് റോൻസൻ, സൂരജ് എന്നിവർ 90 ദിവസത്തിലേറെ ബിഗ് ബോസ് വീട്ടിൽ നിന്നത്. 

റോൻസൻ പുറത്ത് പോയാലും തിരിച്ച് നാട്ടിലേക്ക് വരില്ല. ഫിനാലെയും കഴിഞ്ഞ് മാത്രമേ റോൻസൻ എത്തുകയുള്ളൂ. പുറത്തായ മത്സരാർത്ഥികളും ബിഗ് ബോസ് ഫിനാലെ സാക്ഷ്യം വഹിക്കാനായി ഉടനെ മുംബൈയിലേക്ക് പറക്കും. റോൻസൻ പുറത്തായത്തിൽ പ്രേക്ഷകർക്ക് സന്തോഷമുണ്ട്. ഫിനാലെ ശക്തമാകണമെങ്കിൽ റോൻസൻ കളിക്കുന്ന സേഫ് ഗെയിമിൽ മുന്നോട്ട് തുടരാൻ കഴിയില്ല എന്നുള്ള ബോധ്യത്തിലാണ് സന്തോഷം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News