വിജയ് ബാബു ദുബായിൽ; കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങി പോലീസ്

വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിൽ പ്രത്യേക യാത്രാ രേഖ നൽകി നടനെ കേരളത്തിലേക്ക് കൊണ്ടുവരും. 

Written by - Zee Malayalam News Desk | Last Updated : May 23, 2022, 08:08 PM IST
  • വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിൽ പ്രത്യേക യാത്രാ രേഖ നൽകി നടനെ കേരളത്തിലേക്ക് കൊണ്ടുവരും.
  • കൊച്ചി സിറ്റി പോലീസ് ഇതിനായുള്ള നടപടികൾ തുടങ്ങി.
  • വിജയ് ബാബുവിനെ നാളെ (മെയ് 24) വൈകുന്നേരത്തിനകം കൊച്ചിയിലെത്തിക്കാനുള്ള നടപടികളാണ് പോലീസ് തുടങ്ങിയിരിക്കുന്നത്.
  • ഇത് സംബന്ധിച്ച് ദുബായിലെ ഇന്ത്യൻ എംബസിയുമായി കൊച്ചി പോലീസ് ബന്ധപ്പെട്ടു.
വിജയ് ബാബു ദുബായിൽ; കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങി പോലീസ്

കൊച്ചി: കോടതി അറിയിക്കുന്ന സമയത്ത് ഹാജരാകാമെന്ന് അറിയിച്ചതിന് പിന്നാലെ ജോർജിയയിൽ നിന്ന് ദുബായിലേക്ക് മടങ്ങിയെത്തി വിജയ് ബാബു. വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിൽ പ്രത്യേക യാത്രാ രേഖ നൽകി നടനെ കേരളത്തിലേക്ക് കൊണ്ടുവരും. കൊച്ചി സിറ്റി പോലീസ് ഇതിനായുള്ള നടപടികൾ തുടങ്ങി. വിജയ് ബാബുവിനെ നാളെ (മെയ് 24) വൈകുന്നേരത്തിനകം കൊച്ചിയിലെത്തിക്കാനുള്ള നടപടികളാണ് പോലീസ് തുടങ്ങിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ദുബായിലെ ഇന്ത്യൻ എംബസിയുമായി കൊച്ചി പോലീസ് ബന്ധപ്പെട്ടു.

വിജയ് ബാബു വിദേശത്ത് നിന്ന് മടങ്ങിയെത്തുമെങ്കിൽ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത ഉടനെ കേസ് പരി​ഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. വിജയ് ബാബുവിന്റെ മടക്കയാത്രയുടെ ടിക്കറ്റ് ഹാജരാക്കാനും കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടൻ ദുബായിലേക്ക് തിരിച്ചെത്തിയത്. 

Also Read: മടങ്ങിയെത്തുമെങ്കിൽ ജാമ്യാപേക്ഷ പരിഗണിക്കാം; വിജയ് ബാബുവിനോട് ഹൈക്കോടതി, ഹാജരാകാൻ തയാറെന്ന് നടൻ

 

കോടതി പറയുന്ന ദിവസം ഹാജരാകാൻ തയാറാണെന്ന് വിജയ് ബാബുവും കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുൻപിൽ ഹാജരാവാൻ തയാറാണെന്നായിരുന്നു വിജയ് ബാബു അറിയിച്ചത്. എന്നാൽ ആദ്യം കോടതിയുടെ പരിധിയിൽ വരട്ടെ എന്ന് ഹൈക്കോടതി വ്യക്തമാക്കി. തന്റെ പാസ്പോർട്ട് പോലീസ് റദ്ദാക്കിയതിനാൽ യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. പരാതിക്കാരിയായ നടിക്ക് സിനിമയിൽ അവസരം നൽകാത്തതിന്റെ വൈരാഗ്യമാണെന്നും പീഡനം നടത്തിയിട്ടില്ലെന്നും നടൻ കോടതിയിൽ ബോധിപ്പിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News