Accident: തിരുവല്ലം - പാച്ചല്ലൂരിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു, രണ്ട് പേർക്ക് പരിക്ക്

One died in bike accident near Thiruvallam: പാച്ചല്ലൂർ കുളത്തിൻ കര ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് സമീപം ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടമുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Sep 11, 2023, 11:52 AM IST
  • എസിഇ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
  • ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം.
  • പാച്ചല്ലൂർ കുളത്തിൻ കര ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്.
Accident: തിരുവല്ലം - പാച്ചല്ലൂരിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു, രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലിയൂർ, കാക്കാമൂല, ടി.എം. സദനത്തിൽ അർജ്ജുൻ ( ശംഭു - 21 ) ആണ് മരിച്ചത്. തിരുവല്ലം - പാച്ചല്ലൂരിലാണ് അപകടമുണ്ടായത്. 

കാക്കാമൂല സ്വദേശി, ശ്രീദേവ് (21), വെണ്ണിയൂർ, നെല്ലിവിള ഗ്രേസ് നഗറിൽ അമൽ (21) എന്നവർക്കാണ് പരിക്കേറ്റത്. വണ്ടിത്തടം എസിഇ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

ALSO READ: പുരാവസ്തു തട്ടിപ്പ് കേസ്: കെ.സുധാകരനെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും

ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം. പാച്ചല്ലൂർ കുളത്തിൻ കര ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്.  പരിക്കേറ്റവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അർജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

വർക്കല ഹെലിപ്പാട് പ്രകൃതി ചികിത്സാ കേന്ദ്രത്തിന് സമീപം അപകടം; കാർ നടപ്പാതയിലെ പടികളിലൂടെ ഇടിച്ചിറങ്ങി

തിരുവനന്തപുരം: വർക്കല ഹെലിപ്പാട് പ്രകൃതി ചികിത്സാ കേന്ദ്രത്തിന് സമീപം നടപ്പാതയിൽ കാർ അപകടത്തിപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാർ നടപ്പാതയിലെ പടികളിലൂടെ ഇടിച്ചിറങ്ങിയാണ് അപകടം ഉണ്ടായത്. ഗൂഗിൾ മാപ്പ് നോക്കിയാണ് തങ്ങൾ വന്നത് എന്നാണ് യുവാക്കൾ പറഞ്ഞത്.

രാത്രിയിൽ റോഡിൽ സൈൻ ബോർഡുകളും ലൈറ്റുകളും ഇല്ലാത്തതാണ് അപകടത്തിന് വഴിതെളിച്ചതെന്ന് യുവാക്കൾ പറഞ്ഞു. തടിയും കല്ലുകളും ഉപയോഗിച്ച് യുവാക്കൾ കാർ മുകളിലേക്ക് കയറ്റാൻ ശ്രമിച്ചിരുന്നു. റോഡിരികിൽ കച്ചവടക്കാരായ അന്യസംസ്ഥാന കുടുംബങ്ങളും താമസിക്കുന്നുണ്ട്. വാഹനങ്ങൾ വരാത്ത ഇടമായതിനാൽ കൊച്ചു കുട്ടികൾ നടപ്പാതയിൽ കളിക്കുന്ന ഇടം കൂടിയാണ്. 

ഹെലിപ്പാട് നിന്നും പാപനാശത്തേയ്‌ക്ക് സഞ്ചാരികൾ ഇറങ്ങുന്ന പ്രധാന പാതയാണിത്. സഞ്ചാരികൾ രാവിലെ മുതൽ സജീവമായതോടെ ഇവർക്ക് ഇതുവഴി കടന്ന് പോകുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ടൂറിസം മേഖലയിൽ മതിയായ വെളിച്ചമോ സൈൻ ബോർഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനമോ ഒരുക്കുന്നില്ല എന്നത് പ്രദേശത്തെ പ്രധാന പ്രശ്നമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News