BJPയിൽ സംസ്ഥാന നേതൃമാറ്റത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് കേന്ദ്ര നേതൃത്വം; കെ സുരേന്ദ്രന് പിന്തുണ

കൊവിഡ് വ്യാപനവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ

Written by - Zee Malayalam News Desk | Last Updated : May 12, 2021, 01:10 PM IST
  • പുതുതായി വന്ന നേതൃത്വത്തിന് പ്രവർത്തിക്കാനാകുന്നതിന് മുൻപേ കൊവിഡുമായും മറ്റും ബന്ധപ്പെട്ട സേവന പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കേണ്ടി വന്നു
  • സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ സാധിച്ചില്ല
  • ബൂത്ത് തലം മുതൽ ശക്തമല്ലാതിരുന്ന സംഘടന സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് എത്തി
  • ഇക്കാര്യങ്ങളാണ് തോൽവിയിലേക്ക് നയിച്ചതെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തി
BJPയിൽ സംസ്ഥാന നേതൃമാറ്റത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് കേന്ദ്ര നേതൃത്വം; കെ സുരേന്ദ്രന് പിന്തുണ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയിൽ ബിജെപി (BJP) സംസ്ഥാന നേതൃത്വത്തിനെതിരെ നടപടിയെടുക്കില്ലെന്ന് കേന്ദ്ര നേതൃത്വം. കൊവിഡ് വ്യാപനവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും തെരഞ്ഞെടുപ്പിൽ (Election) തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. പുതുതായി വന്ന നേതൃത്വത്തിന് പ്രവർത്തിക്കാനാകുന്നതിന് മുൻപേ കൊവിഡുമായും മറ്റും ബന്ധപ്പെട്ട സേവന പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കേണ്ടി വന്നു. സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ സാധിച്ചില്ല. ബൂത്ത് തലം മുതൽ ശക്തമല്ലാതിരുന്ന സംഘടന സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് എത്തി. ഇക്കാര്യങ്ങളാണ് തോൽവിയിലേക്ക് നയിച്ചതെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തി.

തെരഞ്ഞെടുപ്പ് (Assembly Election) തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന തലത്തിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്കും ബിജെപി ദേശീയ സംഘടന സെക്രട്ടറിക്കും ചില മുതിർന്ന നേതാക്കൾ പരാതി അയച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇപ്പോൾ സംസ്ഥാന നേതൃമാറ്റത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയത്.

ALSO READ: വെര്‍ച്വല്‍ റാലി കേരളത്തിലാദ്യം;മോദി2.0 ഒന്നാം വാര്‍ഷികം ചരിത്രമാക്കാന്‍ ബിജെപി!

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ (K Surendran) ഹെലികോപ്റ്റർ യാത്രയും രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതും കേന്ദ്രത്തിന്റെ തീരുമാനമായിരുന്നുവെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. അതേ സമയം ബിജെപിയുടെ ജില്ലാ യോ​ഗങ്ങളിൽ കെ സുരേന്ദ്രനും വി മുരളീധരനും എതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് ഏകോപനം പാളിയെന്നാണ് ഇരുവർക്കും എതിരെ ഉയരുന്ന ആരോപണം. ബിജെപിയുടെ ദയനീയ തോൽവിക്ക് കാരണം നേതാക്കളാണെന്ന വിമർശനമാണ് ഉയർന്നുവന്നത്.

കേന്ദ്രമന്ത്രി വി മുരളീധരനെക്കൊണ്ട് സംസ്ഥാനത്തെ ബിജെപിക്ക് ഒരു ​ഗുണവും ഉണ്ടായിട്ടില്ലെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള വിമർശനം. സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്നും ആവശ്യം ഉയർന്നു. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് പരാജയത്തിന് കാരണമായെന്നും വിമർശനം ഉയരുന്നുണ്ട്. അതേസമയം, ബിജെപി നേതൃത്വത്തിനെതിരെ ആർഎസ്എസും രം​ഗത്തെത്തി. കേരളത്തിലെ ദയനീയ പരാജയത്തിന് പിന്നിൽ സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്ന വിലയിരുത്തലിലാണ് ആർഎസ്എസും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News