മമത ബാനർജിയെ പ്രധാമന്ത്രിയാക്കുവാനുള്ള 'കാള്‍ ദീദി സേവ് ഇന്ത്യ' ക്യാമ്പയിന്റെ സംസ്ഥാന സമിതി വിപുലപ്പെടുത്തി; സുഭാഷ് കുണ്ടന്നൂര്‍ ചെയര്‍മാന്‍, സി ജി ഉണ്ണി ജനറല്‍ കണ്‍വീനര്‍

മുന്‍ സന്തോഷ് ട്രോഫി ചാമ്പ്യനും കോവളം എഫ് സി ഹെഡ് കോച്ചുമായ എബിന്‍ റോസും , റോബോട്ടിക്‌സ് ശാസ്ത്ര വിദഗ്ധനായ സുനില്‍ പോളും സമിതിയിൽ, മുന്‍ ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി അംഗം അന്‍വര്‍ ചാപ്പാറ തുടങ്ങിയവർ സമിതി അംഗങ്ങളായി. 

Written by - Zee Malayalam News Desk | Last Updated : Dec 29, 2021, 06:01 PM IST
  • മുന്‍ സന്തോഷ് ട്രോഫി ചാമ്പ്യനും കോവളം എഫ് സി ഹെഡ് കോച്ചുമായ എബിന്‍ റോസും ,
  • റോബോട്ടിക്‌സ് ശാസ്ത്ര വിദഗ്ധനായ സുനില്‍ പോളും സമിതിയിൽ, മുന്‍ ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി അംഗം അന്‍വര്‍ ചാപ്പാറ തുടങ്ങിയവർ സമിതി അംഗങ്ങളായി.
  • രാജ്യത്തെ ഫെഡറല്‍ സംവിധാനം ശക്തിപ്പെടുത്തി ഫാസിസ്റ്റ് ഭരണ സംവിധാനങ്ങളെ ചോദ്യം ചെയ്യാനും ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടുത്താനും യോഗം ഏകകണ്ഠമായി തീരുമാനിച്ചു.
  • അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കുവാനുള്ള കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്‍.
മമത ബാനർജിയെ പ്രധാമന്ത്രിയാക്കുവാനുള്ള 'കാള്‍ ദീദി സേവ് ഇന്ത്യ' ക്യാമ്പയിന്റെ സംസ്ഥാന സമിതി വിപുലപ്പെടുത്തി; സുഭാഷ് കുണ്ടന്നൂര്‍ ചെയര്‍മാന്‍, സി ജി ഉണ്ണി ജനറല്‍ കണ്‍വീനര്‍

തിരുവനന്തപുരം: തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് കുണ്ടന്നൂര്‍ ചെയര്‍മാനായും സി ജി ഉണ്ണി ജനറല്‍ കണ്‍വീനറായും കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്റെ സംസ്ഥാന തല സമിതി വിപുലപ്പെടുത്തി. മുന്‍ സന്തോഷ് ട്രോഫി ചാമ്പ്യനും കോവളം എഫ് സി ഹെഡ് കോച്ചുമായ എബിന്‍ റോസും , റോബോട്ടിക്‌സ് ശാസ്ത്ര വിദഗ്ധനായ സുനില്‍ പോളും സമിതിയിൽ, മുന്‍ ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി അംഗം അന്‍വര്‍ ചാപ്പാറ തുടങ്ങിയവർ സമിതി അംഗങ്ങളായി. 

രാജ്യത്തെ ഫെഡറല്‍ സംവിധാനം ശക്തിപ്പെടുത്തി ഫാസിസ്റ്റ് ഭരണ സംവിധാനങ്ങളെ ചോദ്യം ചെയ്യാനും ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടുത്താനും യോഗം ഏകകണ്ഠമായി തീരുമാനിച്ചു. അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കുവാനുള്ള കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്‍. 

ക്യമ്പയിൻ ഊര്‍ജിതമാക്കാന്‍ അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ഡോ. വിജീഷ് സി തിലക്, അധ്യാപകനായ പി ആര്‍ വിജയന്‍, ആംഗ്ലോ ഇന്ത്യന്‍ വിഭാഗക്കാരുടെ സംഘാടകനും വിദ്യാര്‍ഥി നേതാവുമായിരുന്ന ജൂഡ് ഫെര്‍നാണ്ടസ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാന്‍മാരായും മുന്‍ ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി അംഗം അന്‍വര്‍ ചാപ്പാറ, ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ സുമിത് ലാല്‍, മനുഷ്യാവകാശപ്രവര്‍ത്തകയും പശ്ചിമഘട്ടം സംരക്ഷണസമിതി പ്രവര്‍ത്തകയുമായ ഷൈമോള്‍ ജെയിംസ് എന്നിവര്‍ കണ്‍വീനര്‍മാരായും സമിതി വിപുലപ്പെടുത്തി. യോഗം സുഭാഷ് കുണ്ടന്നൂര്‍ ഉദ്ഘാടനം ചെയ്തു.

വിവിധ മേഖലയിലെ ഉപസമിതികള്‍ക്ക് സംസ്ഥാന കണ്‍വീനര്‍മാരെയും നിശ്ചയിച്ചു.  , ഭിന്നശേഷി കൂട്ടായ്മകളിലൂടെ ശ്രദ്ധേയനായ എന്‍ ബാലകൃഷ്ണന്‍, മനുഷ്യാവകാശ പ്രവര്‍ത്തകരായ പ്രസാദ് കെ ജോണ്‍, ജിനോ ജോസ്, അഭിഭാഷകയും ദളിത് ആക്ടിവിസ്റ്റുമായ ഗിരിജ സുമിത്, പ്രവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിയാസ് മാള, നിര്‍മാണ തൊഴിലാളി യൂണിയന്‍ നേതാവായ ഒ പി വാസുദേവന്‍, അധ്യാപികയായ സി ബി ഫൗസിയ, അതിഥി തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന അര്‍ജുന്‍ മഹാനന്ദ്, നാടക സിനിമാ പ്രവര്‍ത്തകന്‍ ജയരാജ് നിലമ്പൂര്‍ എന്നിവര്‍ വിവിധ ഉപസമിതികളുടെ കണ്‍വീനര്‍മാരായി ചുമതലയേറ്റു.

കോവളത്ത് വൈറ്റ് ഹൗസ് ബീച്ച് റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ആദിവാസി പോരാട്ട നായകന്‍ വേങ്ങൂര്‍ ശിവരാമനെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജോസഫിനെയും ചടങ്ങില്‍ ആദരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News