ലാവലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയെ സമീപിക്കണം: കുമ്മനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുപത് വര്‍ഷത്തോളം തന്‍റെമേല്‍ ഉണ്ടായിരുന്ന ഗുരുതരമായ ആരോപണങ്ങളെ മറികടന്നപ്പോള്‍ ലാവലിന്‍ കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

Last Updated : Aug 23, 2017, 07:34 PM IST
ലാവലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയെ സമീപിക്കണം: കുമ്മനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുപത് വര്‍ഷത്തോളം തന്‍റെമേല്‍ ഉണ്ടായിരുന്ന ഗുരുതരമായ ആരോപണങ്ങളെ മറികടന്നപ്പോള്‍ ലാവലിന്‍ കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഹൈക്കോടതി തന്‍റെ വിധി ന്യായത്തില്‍ ചില പ്രതികള്‍ വിചാരണ നേരിടണം എന്ന് പറഞ്ഞതിലൂടെ അഴിമതി നടന്നു എന്നത് വ്യക്തമായിരിക്കുകയാണ്. അങ്ങനെ അഴിമതി നടന്നെങ്കില്‍ അതിന്‍റെ ധാര്‍മ്മികമായ ഉത്തരവാദിത്വം അന്നത്തെ മന്ത്രിസഭയ്ക്കുണ്ട്, മന്ത്രിക്കുണ്ട്. അതില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. മന്ത്രിമാരാണ് തീരുമാനമെടുക്കുന്നത്. അല്ലാതെ കെഎസ്ഇബി ഉദ്യോഗസ്ഥരെ മാത്രം പഴിചാരുന്നത് ശരിയല്ല. കുമ്മനം പറഞ്ഞു.

കോടതിയുടെ കണ്ടെത്തലുകള്‍ വിസ്മരിക്കാനാകില്ല. സിഎജിയുടെ കണ്ടെത്തലുണ്ട്. അതിനാല്‍ നീതിതേടി  സിബിഐ മേല്‍ക്കോടതിയിലേക്ക് പോകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

പിണറായുടെ വളര്‍ച്ചയുടെ തിളക്കം കുറയ്ക്കുന്നതായിരുന്നു ലാവലിന്‍ എന്ന വിടാതെ പിന്തുടര്‍ന്ന ആക്ഷേപം.

പിണറായി കുറ്റക്കാരനെല്ലെന്ന് സി.ബി.ഐ കോടതി വിധി പറഞ്ഞിരുന്നു. അതിനെതിരെ സി.ബി.ഐ ഹൈക്കോടതയില്‍ വീണ്ടും റിവിഷന്‍ ഹര്‍ജി കൊടുത്തതാണ് ലാവലിന്‍ കേസ് ഒരിക്കല്‍ കൂടെ സജീവമായി നിലനിര്‍ത്താന്‍ കാരണമായത്. 

വാദം കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം ഹര്‍ജിയില്‍ ജസ്റ്റിസ് ഉബൈദ് ഹൈക്കോടതിയിലില്‍ വിധി പറഞ്ഞപ്പോള്‍  പിണറായി വിജയന്‍ പുറത്തേക്ക് വന്നു വിധി പ്രതികൂലമായാല്‍ മുഖ്യമന്ത്രി പദം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന സാഹചര്യത്തില്‍ നിന്ന്.

Trending News