കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; കേരളത്തിലും ലക്ഷദ്വീപിലും ജാഗ്രതാ നിര്‍ദ്ദേശം

ഇന്നും നാളെയും കേരളം, ലക്ഷദ്വീപ്, തമിഴ്നാട്, കർണാടക, ആന്ധപ്രദേശ് സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ അതിശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 

Last Updated : May 16, 2018, 05:50 PM IST
കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; കേരളത്തിലും ലക്ഷദ്വീപിലും ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇന്നും നാളെയും കേരളം, ലക്ഷദ്വീപ്, തമിഴ്നാട്, കർണാടക, ആന്ധപ്രദേശ് സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ അതിശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 

കാലവ‌ർഷത്തിന് തൊട്ട് മുൻപായി മഴ ഉണ്ടാകുറുണ്ടെങ്കിലും ഇത്തവണ മഴയ്ക്ക് ശക്തി കൂടുതലാണെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ വിലിയിരുത്തൽ. 

ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സമാനമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. 

ഇന്ന് പുലർച്ചെ ഡല്‍ഹിയിലുണ്ടായ അതിശക്തമായ പൊടിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണിരുന്നു. ഇതേതുടർന്നുണ്ടായ അപകടങ്ങളിൽ ഒരാൾ മരിക്കുകയും 13 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച മുതലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും വിവിധ സംസ്ഥാനങ്ങളിലായി അൻപതിലധികം പേരാണ് മരിച്ചത്. 

 

 

Trending News