Buffer Zone Issue: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

Buffer Zone Issue: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഈ വിഷയത്തില്‍ ഇപ്പോൾ തിടുക്കപ്പെട്ട് സ്വീകരിച്ചിരിക്കുന്ന സംസ്ഥാന സർക്കാർ നിലപാട് തികച്ചും അനുചിതമാണ് എന്നും  തിരുവഞ്ചൂർ  പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Dec 22, 2022, 05:06 PM IST
  • ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ
Buffer Zone Issue: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം:  ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ  എംഎൽഎ പറഞ്ഞു.  ഈ വിഷയത്തില്‍ ഇപ്പോൾ തിടുക്കപ്പെട്ട് സ്വീകരിച്ചിരിക്കുന്ന സംസ്ഥാന സർക്കാർ നിലപാട് തികച്ചും അനുചിതമാണ് എന്നും  തിരുവഞ്ചൂർ  പറഞ്ഞു. 

Also Read:  Omicron BF.7 In India: ചൈനയില്‍ കൊലവിളി നടത്തി കൊറോണ, ഭയമല്ല ജാഗ്രത അനിവാര്യം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം 

പരിസ്ഥിതി ലോല പ്രദേശം വനാർത്തിയിൽ ഒതുക്കണമെന്ന ഉമ്മൻ വി ഉമ്മൻ റിപ്പോർട്ട് പ്രകാരമുള്ള മുൻ യുഡിഎഫ് സർക്കാർ സ്വീകരിച്ച തീരുമാനം പിന്നാലെ വന്ന എൽ ഡി എഫ് സര്‍ക്കാര്‍  അംഗീകരിച്ചതാണ്. എന്നാല്‍, ഇതിന് ഘടക വിരുദ്ധമായി 2019 ഡിസംബറിലെ ക്യാബിനറ്റ് തിരുമാനപ്രകാരം ബഫർ സോൺ പരിധി നിശ്ചയിച്ചാൽ വനാതിർത്തിയിൽ നിന്ന് നാല് കിലോമീറ്റർ ജനവാസ മേഖല ഉൾപ്പെടുന്ന പ്രദേശം ബഫർ സോണായി മാറും. ഇതാണ് സുപ്രീം കോടതിയിൽ നൽകിയിരിക്കുന്നത്.

Also Read:  BF.7 Variant: ചൈനയിൽ നാശം വിതയ്ക്കുന്ന ഒമിക്രോണ്‍  BF.7 വകഭേദം എത്രത്തോളം മാരകമാണ്? അതിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെ?

മുഖ്യമന്ത്രി ഇത് തിരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കോട്ടയത്ത് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

ബഫര്‍ സോൺ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയാണ് പ്രതിപക്ഷം.  സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ രംഗത്തെത്തി. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തിയത് പിണറായി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.  ഉമ്മൻ ചാണ്ടി സർക്കാർ ഭംഗിയായി ചെയ്ത കാര്യങ്ങൾ പിണറായി സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാക്കി മാറ്റി.  പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നല്‍കാതെ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
 
ദേശീയ ശരാശരിയേക്കാൾ കൂടുതല്‍ വനം കേരളത്തിലുണ്ട്. ജനസാന്ദ്രത കൂടുതൽ, വാസഭൂമിയുടെ കുറവ് ഇതൊക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയിൽ അറിയിക്കേണ്ടത്. ഇതൊന്നും സർക്കാർ ചെയ്യുന്നില്ല. എന്തു ചെയ്യണമെന്നറിയാതെയുള്ള ആശയക്കുഴപ്പത്തിലാണ് സര്‍ക്കാര്‍.  ജയറാം രമേഷിനെ  കുറ്റപ്പെടുത്തുന്നതുവഴി ഇടത് സർക്കാർ ബിജെപിയെ സഹായിയ്ക്കുകയാണ് ചെയ്യുന്നത്. ആദ്യ പിണറായി സർക്കാർ ചെയ്തു വച്ച ദുരന്തമാണിതെന്നും  വി ഡി സതീശൻ  കുറ്റപ്പെടുത്തി.  

അതേസമയം, ബഫർ സോൺ നിശ്ചയിക്കുന്നതിനായി നടത്തിയ ഉപഗ്രഹ സർവ്വേ സമ്പൂർണ്ണ വിഡ്ഢിത്തമാണെന്ന് മണ്ണാർക്കാട് എം എൽ എ എൻ. ഷംസുദ്ദീൻ പറഞ്ഞു. ഉപഗ്രഹ സർവ്വേയിൽ മണ്ണാർക്കാട് നഗരം ഉൾപ്പെട്ടത് ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേ സമയം, സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചു.കാഴിഞ്ഞ വര്‍ഷം, അതായത്,  2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. സർക്കാർ വെബ് സൈറ്റുകളിൽ ഈ റിപ്പോർട്ട് ലഭ്യമാണ്. 

ഈ റിപ്പോർട്ട്  അടിസ്ഥാനമാക്കി വേണം ജനങ്ങൾ പരാതി നൽകാൻ. ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. 22 സംരക്ഷിത വന മേഖലക്ക് ചുറ്റും ഉള്ള ഭൂപടം ആണിത്. ഭൂപടത്തിൽ താമസ സ്ഥലം വയലറ്റ് നിറത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതിലോല മേഖലക്ക് പിങ്ക് നിറവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നീല നിറവും നൽകിയിട്ടുണ്ട്. സുൽത്താൻ ബത്തേരി നഗരസഭയുടെ ഭൂരിഭാഗവും ബഫർ മേഖലയിലാണ്. വയനാട് കോഴിക്കോട് ജില്ലകളിലെ 7 പഞ്ചായത്തുകൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ കൂരാച്ചുണ്ട് ചക്കിട്ടപാറ മേഖലകൾ ബഫർ സോണിലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

 

Trending News