സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്: വിശദാംശങ്ങള്‍ മുഖ്യമന്ത്രി പറയുമെന്ന് ജ. ശിവരാജന്‍

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി. ജസ്റ്റിസ് ജി. ശിവരാജനും ഉദ്യോഗസ്ഥരും ഉച്ചയോടെ തൈക്കാട് ഗസ്റ്റ് ഹൌസില്‍ എത്തിയതിനുശേഷം സെക്രട്ടേറിയറ്റിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു.

Last Updated : Sep 26, 2017, 03:53 PM IST
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്: വിശദാംശങ്ങള്‍ മുഖ്യമന്ത്രി പറയുമെന്ന് ജ. ശിവരാജന്‍

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി. ജസ്റ്റിസ് ജി. ശിവരാജനും ഉദ്യോഗസ്ഥരും ഉച്ചയോടെ തൈക്കാട് ഗസ്റ്റ് ഹൌസില്‍ എത്തിയതിനുശേഷം സെക്രട്ടേറിയറ്റിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ മുഖ്യമന്ത്രി തന്നെ പറയുമെന്നും, മറ്റ് കാര്യങ്ങളെക്കുറിച്ച്  വിശദീകരിക്കാന്‍ ഇല്ലെന്നും അന്വേഷണ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജി. ശിവരാജന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടാണ് കൈമാറിയത്. റിപ്പോര്‍ട്ട് സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭ പരിഗണിക്കണം.

Trending News