Lok Sabha Election 2024: കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ച് പ്രചാരണം നടത്തിയതായി പരാതി; തോമസ് ഐസക്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

കൂടാതെ കെ ഡിസ്ക്കിലെ ജീവനക്കാരെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതായി ബന്ധപ്പെട്ടും പരാതി ഉന്നയിച്ചിരുന്നു. എന്നാൽ കുടുംബശ്രീ അനാവശ്യമായി തിരഞ്ഞെടുപ്പ് പ്രചാരത്തിന് ഉപയോഗിചു എന്ന പരാതിയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചിരിക്കുന്നത്. 

Last Updated : Mar 30, 2024, 11:57 PM IST
  • കൂടാതെ കെ ഡിസ്ക്കിലെ ജീവനക്കാരെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതായി ബന്ധപ്പെട്ടും പരാതി ഉന്നയിച്ചിരുന്നു.
  • എന്നാൽ കുടുംബശ്രീ അനാവശ്യമായി തിരഞ്ഞെടുപ്പ് പ്രചാരത്തിന് ഉപയോഗിചു എന്ന പരാതിയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചിരിക്കുന്നത്. ഇ
Lok Sabha Election 2024: കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ച് പ്രചാരണം നടത്തിയതായി പരാതി; തോമസ് ഐസക്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

തിരുവനന്തപുരം: ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ഐസക്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടം ലംഘിച്ചു എന്നാണ് ആരോപണം. കുടുംബശ്രീ യുമായി ബന്ധപ്പെട്ട യോഗങ്ങളിൽ അനാവശ്യമായി പങ്കെടുക്കുകയും, കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ച് പ്രചാരണം  നടത്തുകയും ചെയ്യുന്നു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ജില്ലാ കൺവീനർ തോമസ് ഐസക്കിനെതിരെ പരാതി നൽകിയത്.

കൂടാതെ കെ ഡിസ്ക്കിലെ ജീവനക്കാരെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതായി ബന്ധപ്പെട്ടും പരാതി ഉന്നയിച്ചിരുന്നു. എന്നാൽ കുടുംബശ്രീ അനാവശ്യമായി തിരഞ്ഞെടുപ്പ് പ്രചാരത്തിന് ഉപയോഗിചു എന്ന പരാതിയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഇത്തരം സംഭവങ്ങളിൽ ആവർത്തനം പാടില്ല എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ തോമസ്  ഐസക്കിന് നൽകി.

ALSO READ: നെടുമങ്ങാട് കല്ലിയോട് ജംഗ്ഷനിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു

അതേസമയം പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ഐസക്കിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്. അദ്ദേഹത്തിന്റെ പേരിൽ സ്വന്തമായി വീട് ഭൂമിയോ ഇല്ല. സ്വർണ്ണ നിക്ഷേപങ്ങളും ഇല്ല ആകെയുള്ളത് സ്വത്തായി അദ്ദേഹം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് 20000 ത്തോളം പുസ്തകങ്ങൾ മാത്രമാണ് അത് സൂക്ഷിച്ചിരിക്കുന്നത് അനിയന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ വീട്ടിലാണെന്നും.

സ്വന്തമായി വീടില്ലാത്ത തോമസ് ഐസക് താമസിക്കുന്നത് ഈ വീട്ടിൽ തന്നെയാണ് പുസ്തകത്തിന്റെ ആകെ മൂല്യം 9.60 ലക്ഷം രൂപയാണ് എന്നുമാണ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നാലുതവണ എംഎൽഎയും രണ്ടുതവണ ധനമന്ത്രിയും ആയിരുന്ന ഡോക്ടർ തോമസ് ഐസക്ക് ഇപ്പോൾ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ്.

 

Trending News