Saji Cheriyan: എംഎൽഎ സ്ഥാനം ഉടൻ രാജിവയ്ക്കേണ്ടതില്ല; പുതിയ മന്ത്രിയുടെ കാര്യത്തിൽ തീരുമാനം ഉടൻ

Saji Cheriyan: എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷവും ശക്തമാക്കാത്ത പശ്ചാത്തലത്തിലാണ് സിപിഎം തീരുമാനം. പകരം മന്ത്രി ഉടൻ വേണമോയെന്ന കാര്യം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 7, 2022, 01:32 PM IST
  • മന്ത്രിസ്ഥാനം രാജി വച്ചതിന് പിന്നാലേ സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്നിരുന്നു
  • എന്നാൽ ഉടൻ രാജി വേണ്ടെന്നാണ് സിപിഎം തീരുമാനം
  • നിയമപരമായും രാജി അനിവാര്യമല്ലെന്ന് സിപിഎം കേന്ദ്രങ്ങൾ പറയുന്നു
  • കോടതിയുടെ ഇടപെടൽ ഉണ്ടായാൽ ആ ഘട്ടത്തിൽ തീരുമാനം പുനപരിശോധിക്കും
Saji Cheriyan: എംഎൽഎ സ്ഥാനം ഉടൻ രാജിവയ്ക്കേണ്ടതില്ല; പുതിയ മന്ത്രിയുടെ കാര്യത്തിൽ തീരുമാനം ഉടൻ

തിരുവനന്തപുരം: സജി ചെറിയാൻ എംഎൽഎ സ്ഥാനം ഉടൻ രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. ഭരണഘടനവിരുദ്ധ പ്രസം​ഗം കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടാൽ മാത്രം അക്കാര്യം തീരുമാനിച്ചാൽ മതിയെന്നാണ് ധാരണ. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷവും ശക്തമാക്കാത്ത പശ്ചാത്തലത്തിലാണ് സിപിഎം തീരുമാനം. പകരം മന്ത്രി ഉടൻ വേണമോയെന്ന കാര്യം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും.

മന്ത്രിസ്ഥാനം രാജി വച്ചതിന് പിന്നാലേ സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഉടൻ രാജി വേണ്ടെന്നാണ് സിപിഎം തീരുമാനം. നിയമപരമായും രാജി അനിവാര്യമല്ലെന്ന് സിപിഎം കേന്ദ്രങ്ങൾ പറയുന്നു. കോടതിയുടെ ഇടപെടൽ ഉണ്ടായാൽ ആ ഘട്ടത്തിൽ തീരുമാനം പുനപരിശോധിക്കും. പ്രതിപക്ഷം രാജി ആവശ്യം കടുപ്പിക്കാത്തതും  സിപിഎമ്മിന് ആശ്വാസമാണ്.

ALSO READ: Saji Cheriyan Resigns : ഭരണഘടന വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാൻ രാജിവച്ചു

എന്നാൽ സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവച്ചില്ലെങ്കിൽ നിയമപരമായി നേരിടുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. സജി ചെറിയാന്റെ വകുപ്പുകൾ തത്കാലം മുഖ്യമന്ത്രി കൈകാര്യം ചെയ്യും. ഉടൻ പുതിയ മന്ത്രി വേണ്ടെന്നാണ് സിപിഎം നേതൃതല ധാരണ. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. മന്ത്രിയില്ലെങ്കിൽ വകുപ്പുകൾ മറ്റ് സിപിഎം മന്ത്രിമാർക്ക് വീതിച്ച് നൽകും. രാജിക്ക് ശേഷം ഔദ്യഗിക വസതിയിൽ തങ്ങിയ സജി ചെറിയാൻ ഇന്ന് രാവിലെ സഭയിലെത്തി. സഭയിൽ മന്ത്രിമാരും എംഎൽഎമാരും സജി ചെറിയാനടുത്തെത്തി സൗഹൃദം പങ്കിട്ടു. രണ്ടാം നിരയിൽ മുൻ മന്ത്രി കെ.കെ.ശൈലജയ്ക്ക് അടുത്താണ് സജി ചെറിയാന്റെ പുതിയ ഇരിപ്പിടം.

പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി ഭരണഘടനയിൽ അവിശ്വാസം പ്രകടിപ്പിച്ച് പ്രസം​ഗിച്ചത്. ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് എഴുതി വച്ചിരിക്കുകയാണെന്നുമാണ് മന്ത്രി പ്രസംഗത്തിൽ പറയുന്നത്. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്ത്യയിൽ ഉള്ളതെന്നും സജി ചെറിയാൻ പ്രസംഗത്തിൽ പറയുന്നു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു പരാമർശമുണ്ടായത് വലിയ നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കമുള്ള നേതാക്കൾ പങ്കെടുത്ത വേദിയിലാണ് സജി ചെറിയാന്റെ വിവാദ പ്രസംഗം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News