Zee Malayalam News Exclusive | നടിയെ ആക്രമിച്ച കേസ്; ​ഗൂഢാലോചനകൾ സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രകുമാർ

തനിക്കെതിരെ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ തള്ളിക്കളയുന്നുവെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Jan 25, 2022, 01:19 PM IST
  • പ്രോസിക്യൂഷൻ തോറ്റുപോകുമെന്ന് തോന്നിയപ്പോൾ നൂലിൽ കെട്ടി ഇറക്കിയ സാക്ഷിയാണെന്നാണ് ആദ്യം ആരോപിച്ചിരുന്നത്
  • ഓരോ ദിവസവും ഓരോ കഥകൾ ഉണ്ടാക്കുകയാണ്
  • ഞാനും അദ്ദേഹവും ചെയ്യാൻ ഉദ്ദേശിച്ചിരുന്ന സിനിമയിൽ നിന്ന് അദ്ദേഹം പിന്മാറിയതിനാൽ എനിക്ക് പകയാണെന്നാണ് പിന്നീട് ആരോപിച്ചത്
  • മാഡം എന്ന് വിളിക്കുന്നയാളെ ഞാൻ അറിയില്ല
Zee Malayalam News Exclusive | നടിയെ ആക്രമിച്ച കേസ്; ​ഗൂഢാലോചനകൾ സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രകുമാർ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയായതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് ബാലചന്ദ്രകുമാർ. തനിക്കെതിരെ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ തള്ളിക്കളയുന്നുവെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കി. സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പ്രോസിക്യൂഷൻ തോറ്റുപോകുമെന്ന് തോന്നിയപ്പോൾ നൂലിൽ കെട്ടി ഇറക്കിയ സാക്ഷിയാണെന്നാണ് ആദ്യം ആരോപിച്ചിരുന്നത്. ഓരോ ദിവസവും ഓരോ കഥകൾ ഉണ്ടാക്കുകയാണ്. ഞാനും അദ്ദേഹവും ചെയ്യാൻ ഉദ്ദേശിച്ചിരുന്ന സിനിമയിൽ നിന്ന് അദ്ദേഹം പിന്മാറിയതിനാൽ എനിക്ക് പകയാണെന്നാണ് പിന്നീട് ആരോപിച്ചത്.

അദ്ദേഹം സിനിമയിൽ നിന്ന് പിന്മാറിയത് ഞാൻ അറിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് എനിക്ക് പക ഉണ്ടാകുന്നത്. മാഡം എന്ന് വിളിക്കുന്നയാളെ ഞാൻ അറിയില്ല. എന്നാൽ അങ്ങനെ ഒരാളെ കണ്ടിരിക്കാമെന്നും അവരാണ് മാഡമെന്ന് സംശയിക്കുന്നതായും ബാലചന്ദ്രകുമാർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News