പരിചയക്കാരിയെ പീഡിപ്പിച്ച കേസ്; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

പതിനാറിനു ഉച്ചയ്ക്ക് പരിചയക്കാരിയായ സ്ത്രീ വീട്ടിൽ ഒറ്റയ്ക്ക് ആയിരുന്ന സമയത്ത് വിഷ്ണു അവിടേക്ക് അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 23, 2022, 07:56 PM IST
  • പരിചയക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു
  • പ്രതിയായ വിഷ്ണു ഡിവൈഎഫ്ഐ പ്രവർത്തകനാണ്
  • പാർട്ടിയിൽ നിന്നും ബാങ്കിലെ ജോലിയിൽ നിന്നും ഇയാളെ പുറത്താക്കിയിരുന്നു
പരിചയക്കാരിയെ പീഡിപ്പിച്ച കേസ്; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

പരിചയക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇരിഞ്ചയം വേട്ടമ്പള്ളി കുന്നിൽ വിഷ്ണു (33) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പതിനാറാം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിൽ പോലീസ് പറയുന്നത്:- പതിനാറിനു ഉച്ചയ്ക്ക് പരിചയക്കാരിയായ സ്ത്രീ വീട്ടിൽ ഒറ്റയ്ക്ക് ആയിരുന്ന സമയത്ത് വിഷ്ണു അവിടേക്ക് അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. 

തുടർന്ന് പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയായ വിഷ്ണു ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ആനാട് ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ പനവൂർ ശാഖയിൽ നൈറ്റ് വാച്ചറായി ജോലി ചെയ്തു വരികയായിരുന്നു.

 പരാതിയെത്തുടർന്ന് പാർട്ടിയിൽ നിന്നും ബാങ്കിലെ ജോലിയിൽ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. പരാതി ഒത്തുതീപ്പാക്കാൻ ശ്രമം നടന്നുവെന്ന് അനാട് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ഇന്നലെ വാർത്താ സമ്മേളനത്തിൽ ആരോപണം ഉന്നയിച്ചു.

നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറിന്റെ നിർദ്ദേശത്തിൽ നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കുമാർ, എസ്ഐമാരായ ശ്രീനാഥ് വിഎസ്, സൂര്യ കെആർ, എഎസ്ഐമാരായ നൂറുൽ ഹസ്സൻ, വിജയൻ, എസ്പിസിഒമാരായ ബിജു സി, സീമ, ലിജു ഷാൻ, സിപിഒ സുനിത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News