ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഇ-ആപ്പുമായി കേരള പോലീസ്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇതര സംസ്ഥാന തൊഴിലാളി സൗഹൃദനയത്തിന് പിന്നാലെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ പുതിയ ആപ്പ് തയ്യാറാക്കി കേരളാ പൊലീസ്.

Last Updated : Oct 13, 2017, 02:32 PM IST
ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഇ-ആപ്പുമായി കേരള പോലീസ്

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇതര സംസ്ഥാന തൊഴിലാളി സൗഹൃദനയത്തിന് പിന്നാലെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ പുതിയ ആപ്പ് തയ്യാറാക്കി കേരളാ പൊലീസ്.

ഇതരസംസ്ഥാന തൊഴിലാളികളുടെ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങളില്‍ പങ്കാളികള്‍ ആയിട്ടുള്ളവരെ കണ്ടെത്തുന്നതിനു വേണ്ടിയുമാണ്‌ 'ഇ-രേഖ' എന്ന ഈ മൊബൈല്‍ ആപ്ലിക്കേഷന്‍. പാലക്കാട് ജില്ലയിലെ പൊലീസ് സേനയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

സ്വദേശത്തെ വിവരങ്ങള്‍, വിരലടയാളം , ഫോട്ടോ, വോട്ടേഴ്സ് കാര്‍ഡ്,ആധാര്‍ എന്നിവയ്ക്കു പുറമ തൊഴിലാളികള്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആ വിവരവും ആപ്പുകളില്‍ രേഖപ്പെടുത്തും. ഇവര്‍ക്ക് താമസസൗകര്യം നല്‍കുന്നവരും , തൊഴിലുടമയും തൊഴിലാളികളെ സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ സ്റ്റേഷനില്‍ അറിയിക്കുമ്ബോള്‍ പൊലീസെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ആപ്പില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. തുടര്‍ന്ന് 'ഇ-രേഖ'യുടെ ഒരു കോപ്പി തൊഴിലാളിക്ക് നല്‍കും.

Trending News