കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിൽ നിന്ന്‍ ഇ. ശ്രീധരനെ ഒഴിവാക്കി

കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിൽ നിന്ന്‍ മെട്രോയുടെ മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരനെ ഒഴിവാക്കി. ചടങ്ങിന് വേദിയിൽ ഉണ്ടാവേണ്ടവർ ആരൊക്കെയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ പട്ടികയിലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.

Last Updated : Jun 14, 2017, 04:33 PM IST
കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിൽ നിന്ന്‍ ഇ. ശ്രീധരനെ ഒഴിവാക്കി

ന്യൂഡൽഹി: കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിൽ നിന്ന്‍ മെട്രോയുടെ മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരനെ ഒഴിവാക്കി. ചടങ്ങിന് വേദിയിൽ ഉണ്ടാവേണ്ടവർ ആരൊക്കെയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ പട്ടികയിലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.

കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഉദ്ഘാടനവേദി നിലനില്‍ക്കുന്ന കലൂര്‍ സ്‌റ്റേഡിയം ഉള്‍പ്പെടുന്ന തൃക്കാക്കര എം.എല്‍.എ പി.ടി തോമസ്, സ്ഥലം എം.പി കെ.വി തോമസ് എന്നിവരെയും വേദിയില്‍ കയറ്റുന്നില്ല.</p>

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നീ നാലു പേര്‍ മാത്രമാണ് വേദിയില്‍ ഇരിക്കുക. മറ്റ് നേതാക്കള്‍ക്ക് എല്ലാം ക്ഷണമുണ്ടെങ്കിലും സദസ്സിലായിരിക്കും ഇവര്‍ക്ക് ഇരിപ്പിടം.

അതേസമയം ഉദ്ഘാടന വേദിയിൽ നിന്നും തന്നെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ അസ്വഭാവികതയില്ലെന്ന് ഇ. ശ്രീധരൻ പ്രതികരിച്ചു. 
ഈ വരുന്ന ശനിയാഴ്ച്ചയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. 

Trending News