Earthquake: പേമാരിക്കിടെ തൃശൂരിൽ ഭൂചലനം; ഭൂമിക്കടിയിൽ ഉഗ്രശബ്ദവും വിറയലും, നാട്ടുകാർ ആശങ്കയിൽ

Earthquake in Thrissur:  ആമ്പല്ലൂര്‍, കല്ലൂര്‍, മുളയം, മണ്ണുത്തി തുടങ്ങിയ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Jul 5, 2023, 04:26 PM IST
  • വിവരം അറിഞ്ഞ ജില്ലാ കലക്ടർ കൃഷ്ണ തേജ സ്ഥലം സന്ദർശിച്ചു.
  • ചലനങ്ങൾ അനുഭവപ്പെട്ട സ്ഥലങ്ങളിൽ വരും ദിനങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തും.
  • നാല് വർഷം മുമ്പും തൃശൂരിലും പരിസര പ്രദേശങ്ങളിലും ചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.
Earthquake: പേമാരിക്കിടെ തൃശൂരിൽ ഭൂചലനം; ഭൂമിക്കടിയിൽ ഉഗ്രശബ്ദവും വിറയലും, നാട്ടുകാർ ആശങ്കയിൽ

തൃശൂർ: തൃശൂ‍‍ർ ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോ‍ർട്ട്. ആമ്പല്ലൂര്‍, കല്ലൂര്‍, മുളയം, മണ്ണുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്ദം കേട്ടെന്നും വിറയൽ അനുഭവപ്പെട്ടെന്നും നാട്ടുകാർ പറഞ്ഞു. രാവിലെ 8.17-നായിരുന്നു സംഭവം. 2 സെക്കന്‍ഡിൽ താഴെ മാത്രമാണ് ഭൂചലനം അനുഭവപ്പെട്ടത്.

വിവരം അറിഞ്ഞ ജില്ലാ കലക്ടർ കൃഷ്ണ തേജ സ്ഥലം  സന്ദർശിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. റിക്ടർ സ്കെയിലിൽ മൂന്നിൽ താഴെ തീവ്രത വരുന്ന ചലനങ്ങൾ രേഖപ്പെടുത്താൻ കഴിയില്ലെന്നും ഇന്ന് ചലനങ്ങൾ അനുഭവപ്പെട്ട സ്ഥലങ്ങളിൽ വരും ദിനങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ട‍ർ വ്യക്തമാക്കി. 

ALSO READ: സംസ്ഥാനത്ത് കനത്ത മഴ തുടരും, ഇടുക്കിയിൽ അതി തീവ്രമഴയ്ക്ക് സാധ്യത

ഇതാദ്യമായല്ല തൃശൂരിൽ ഭൂചലനം അനുഭവപ്പെടുന്നത്. നാല് വർഷം മുമ്പും സമാനമായ രീതിയിൽ തൃശൂരിലും പരിസര പ്രദേശങ്ങളിലും ചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. 2018 സെപ്തംബർ 17ന് രാത്രിയായിരുന്നു ഇതിന് മുമ്പ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂർ, ഒല്ലൂർ, ലാല്ലൂർ, കണ്ണൻകുളങ്ങര, കൂർക്കഞ്ചേരി അടക്കമുള്ള പ്രദേശങ്ങളിൽ രാത്രി 11.30 ഓടെ ചലനങ്ങൾ അനുഭവപ്പെടുകയായിരുന്നു. പേമാരിക്കിടെ അനുഭവപ്പെട്ട ഭൂചലനത്തിൽ നാട്ടുകാ‍ർ ആശങ്കയിലാണ്. 

കാലവ‍ർഷം കനത്തു; അടിമാലിയിലും നാശനഷ്ടം, വീടിന് പിന്നിൽ കൂറ്റൻ പാറക്കല്ല് വീണ് ഭിത്തി തക‍ർന്നു

ഇടുക്കി: കാലവര്‍ഷം കനത്തതോടെ അടിമാലി മേഖലയിലും നാശം. ആനവിരട്ടി മാളിയേക്കല്‍ ജെയിംസ്‌കുട്ടിയുടെ വീടിന് പിറകിലേക്ക് കൂറ്റന്‍ പാറക്കല്ല് അടര്‍ന്ന് വീണ് വീടിന്റെ ഭിത്തി തകര്‍ന്നു. തെയിംസ്‌കുട്ടിയും കുടുംബവും ഉറങ്ങികിടന്നിരുന്ന സമയത്താണ് കല്ലടര്‍ന്ന് വീണതും ഭിത്തിയുടെ വലിയൊരു ഭാഗം വീടിനുള്ളിലേക്ക് ഇടിഞ്ഞ് വീണതും. തലനാരിഴക്ക് അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് തെയിംസ്‌കുട്ടിയും കുടുംബവും.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. ആനവിരട്ടി മാളിയേക്കല്‍ ജെയിംസ്‌കുട്ടിയുടെ വിടിന് പിറക് ഭാഗത്ത് മണ്‍തിട്ടയുണ്ട്. ഈ മണ്‍തിട്ടയുടെ ഭാഗമായിരുന്ന കൂറ്റന്‍ പാറക്കല്ലാണ് താഴേക്ക് അടര്‍ന്ന് വീണത്. കല്ല് വന്ന് വീണതോടെ കിടപ്പുമുറിയുടെ ഭിത്തി പൂര്‍ണ്ണമായി തകര്‍ന്നു. കല്ല് വന്നിടിച്ച ആഘാതത്തില്‍ ഭിത്തിയുടെ വലിയൊരു ഭാഗം മുറിക്കുള്ളിലേക്ക് തെറിച്ച് വീണു. ജനല്‍ ഉള്‍പ്പെടെ തകര്‍ന്നു. അപകട സമയത്ത് മുറിക്കുള്ളില്‍ തെയിംസ്‌കുട്ടിയും കുടുംബവും ഉറങ്ങിക്കിടക്കുകയായിരുന്നു. ഇതിന് സമീപത്തേക്കാണ് ഭിത്തിയുടെ ഭാഗം അടര്‍ന്ന് വീണത്. തലനാരിഴക്ക് അപകടം ഒഴിവായതായി തെയിംസ്‌കുട്ടി പറഞ്ഞു.

തെയിംസ്‌കുട്ടിയുടെ വീടിന് പിന്‍ഭാഗത്തിനിയും അടര്‍ന്ന് വീഴാന്‍ കണക്കെ മണ്‍തിട്ടയില്‍ കല്ലുകള്‍ അവശേഷിക്കുന്നുണ്ട്. സംഭവിച്ച നഷ്ടത്തിന് അര്‍ഹമായ നഷ്ടപരിഹാരം വേണമെന്ന് തെയിംസ്‌കുട്ടി പറഞ്ഞു. അടിമാലി മേഖലയില്‍ മറ്റ് ചില വീടുകള്‍ക്കും മഴയെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചു. ചില വീടുകളുടെ മുറ്റമിടിഞ്ഞും മറ്റും അപകടാവസ്ഥ രൂപം കൊണ്ടു. മഴ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് നീണ്ടുനില്‍ക്കുമോയെന്ന ആശങ്ക കുടുംബങ്ങള്‍ പങ്കുവെച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News