Elathur Train Fire Case: ഷാരൂഖ് സെയ്‌ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വിടും

Elathur Train Fire Case Updates: ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കൊച്ചി എൻഐഎ കോടതി കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ എലത്തൂർ കേസിൽ കേരളാ പോലീസ് ശേഖരിച്ച മുഴുവൻ തെളിവുകളും എൻഐഎയ്ക്ക് കൈമാറും. 

Written by - Zee Malayalam News Desk | Last Updated : May 2, 2023, 09:40 AM IST
  • ഷാരൂഖ് സെയ്‌ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വിടും
  • മെയ് രണ്ടു മുതൽ എട്ടുവരെയാണ് ഷാറുഖിനെ കസ്റ്റഡിയിൽ വിടുന്നത്
  • എൻഐഎ വിശദമായ ചോദ്യം ചെയ്യലിനോടൊപ്പം തെളിവെടുപ്പും നടത്തും
Elathur Train Fire Case: ഷാരൂഖ് സെയ്‌ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വിടും

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വിടുമെന്ന് റിപ്പോർട്ട്. മെയ് രണ്ടു മുതൽ എട്ടുവരെയാണ് ഷാറുഖിനെ കസ്റ്റഡിയിൽ വിടുന്നത്.  എൻഐഎ വിശദമായ ചോദ്യം ചെയ്യലിനോടൊപ്പം തെളിവെടുപ്പും നടത്തും. കേസിലെ തീവ്രവാദ സ്വഭാവം, പ്രതിക്ക് പ്രാദേശിക സഹായമോ അതുപോലെ സംഭവത്തിൽ കൂടുതൽ ആളുകളുടെ പിന്തുണ ലഭിച്ചിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ എൻഐഎ അന്വേഷിക്കും. 

Also Read: CM Pinarayi Vijayan: ട്രെയിൻ തീവയ്പ്; മരിച്ചവരുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, സഹായധനം കൈമാറി

എലത്തൂർ കേസിൽ കേരളാ പോലീസ് ശേഖരിച്ച മുഴുവൻ വിവരങ്ങളും തെളിവുകളും ഇന്ന് എൻഐഎയ്ക്ക് കൈമാറും. ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കൊച്ചി എൻഐഎ കോടതി കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. അക്രമത്തില്‍ തീവ്രവാദ ബന്ധത്തിന്റെ സൂചനകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

Also Read: ശുക്ര-ശനി യുതി സൃഷ്ടിക്കും നവപഞ്ചമ രാജയോഗം; ഈ 3 രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും! 

ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ വിശദ അന്വേഷണം വേണമെന്ന നിലപാടാണ് എൻഐഎ സ്വീകരിച്ചിരിക്കുന്നത്. ആക്രമണത്തിൽ എൻഐഎയും പരിശോധന നടത്തിയിരുന്നു. എൻഐഎയുടെ കൊച്ചി, ബെംഗളൂരു യൂണിറ്റിൽ നിന്നുള്ള  സംഘമാണ് കണ്ണൂരിലെത്തി അന്വേഷണം നടത്തിയത്.

സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി; സുഹൃത്തിനെതിരെ കേസ്

കോട്ടയം: സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് കോതനല്ലൂരിൽ യുവതി ആത്മഹത്യ ചെയ്തു. കടുത്തുരുത്തി മാഞ്ഞൂർ സ്വദേശി ആതിര(യാണ് ജീവനൊടുക്കിയത്. ഇരുപത്തിയാറ് വയസായിരുന്നു.  സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആതിരയുടെ സുഹൃത്തായിരുന്ന യുവാവിന്റെ സൈബർ ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ സുഹൃത്ത് അരുൺ വിദ്യാധരന് എതിരെ പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്.

Also Read: 2024 വരെ ഈ 3 രാശിക്കാർക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല, ലഭിക്കും വൻ പുരോഗതി

ആതിരയും സുഹൃത്ത് അരുണും നേരത്തെ സുഹൃത്തുക്കളായിരുന്നു എന്നാൽ ഇടയ്ക്ക് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു. ഇതേ തുടർന്ന് ആതിരയ്‌ക്കെതിരെ അരുൺ സൈബർ ആക്രമണം നടത്തുകയായിരുന്നു എന്നാണ് പരാതി.  ഇരുവരും തമ്മിലുള്ള വ്യക്തിപരമായ ചാറ്റ് അടക്കമുള്ള വിവരങ്ങൾ അരുൺ പുറത്ത് വിടുകയുമായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിൽ ആതിര പോലീസിനെ സമീപിച്ചിരുന്നു.സംഭവത്തിൽ മനംനൊന്ത് തിങ്കളാഴ്ച രാവിലെയാണ് ആതിര ആതിരയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  പോലീസ് മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആതിരയുടെ സംസ്‌കാരം മേയ് രണ്ട് ആയ ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News