മൂന്ന് ദിവസമായി കറണ്ടില്ല; കെഎസ് ഇബി ഓഫീസിൽ കിടന്നുറങ്ങി പ്രതിഷേധം

ഇതോടെയാണ് നാട്ടുകാരിലൊരാൾ രാത്രിയിൽ സെക്‌ഷൻ ഓഫീസിലെത്തി പായ വിരിച്ചു കിടന്നു പ്രതിഷേധിച്ചത്. ഫോൺ ചാർജ് ചെയ്യാനെന്ന് പറഞ്ഞാണ് ഇയാൾ ഓഫീസിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഫോൺ വീട്ടിൽ പോയി ചാർജ് ചെയ്താൽ മതിയെന്ന് പറഞ്ഞപ്പോൾ വീട്ടിലും പരിസരങ്ങളിലും വൈദ്യുതിയില്ലെന്നു പറഞ്ഞ് പായ വിരിച്ച് ഓഫീസിനുള്ളിൽ കിടക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 20, 2022, 12:48 PM IST
  • കരുവാറ്റയുടെ വടക്കൻ പ്രദേശങ്ങളിൽ കാറ്റിലും മഴയിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു.
  • നാട്ടുകാരിലൊരാൾ രാത്രിയിൽ സെക്‌ഷൻ ഓഫീസിലെത്തി പായ വിരിച്ചു കിടന്നു പ്രതിഷേധിച്ചത്.
  • വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാമെന്ന ഉറപ്പുകിട്ടിയശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
മൂന്ന് ദിവസമായി കറണ്ടില്ല; കെഎസ് ഇബി ഓഫീസിൽ കിടന്നുറങ്ങി പ്രതിഷേധം

ആലപ്പുഴ: മൂന്നുദിവസത്തോളം വൈദ്യുതി മുടങ്ങിയതിനാൽ വൈദ്യുതി സെക്‌ഷൻ ഓഫീസിൽ പായ വിരിച്ചു വീട്ടുടമയുടെ പ്രതിഷേധം. കരുവാറ്റ സെക്‌ഷൻ ഓഫീസിൽ കഴിഞ്ഞദിവസം രാത്രിയിലാണു സംഭവം. കരുവാറ്റയുടെ വടക്കൻ പ്രദേശങ്ങളിൽ കാറ്റിലും മഴയിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. മൂന്നുദിവസമായിട്ടും തകരാർ പരിഹരിച്ചില്ല. ഓഫീസിൽ വിളിച്ചറിയിച്ചിട്ടും നടപടിയായില്ല.

ഇതോടെയാണ് നാട്ടുകാരിലൊരാൾ രാത്രിയിൽ സെക്‌ഷൻ ഓഫീസിലെത്തി പായ വിരിച്ചു കിടന്നു പ്രതിഷേധിച്ചത്. ഫോൺ ചാർജ് ചെയ്യാനെന്ന് പറഞ്ഞാണ് ഇയാൾ ഓഫീസിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഫോൺ വീട്ടിൽ പോയി ചാർജ് ചെയ്താൽ മതിയെന്ന് പറഞ്ഞപ്പോൾ വീട്ടിലും പരിസരങ്ങളിലും വൈദ്യുതിയില്ലെന്നു പറഞ്ഞ് പായ വിരിച്ച് ഓഫീസിനുള്ളിൽ കിടക്കുകയായിരുന്നു. 

Read Also: പാലക്കാട് പൊലീസുകാരുടെ മരണം; രണ്ട് പേർ കസ്റ്റഡിയിൽ

വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാമെന്ന ഉറപ്പുകിട്ടിയശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എടത്വാ ഫീഡറിൽ നിന്നുള്ള രണ്ട് ട്രാൻസ്‌ഫോർമർ കരുവാറ്റ സെക്‌ഷൻ പരിധിയിലാണുള്ളത്. ഇവിടെ നിന്നുള്ള തകരാറാണ് കരുവാറ്റയുടെ വടക്കൻ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങാൻ കാരണം. പാടശേഖരങ്ങളോടു ചേർന്ന ഭാഗമായതിനാൽ ഇവിടെ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടു കാരണമാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകീയതെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News