Minister Veena George: ആരോഗ്യ കേരളം; അഞ്ച് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

National quality assurance standards: നാല് ആശുപത്രികൾക്ക് എൻ.ക്യു.എ.എസ് അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Sep 29, 2023, 09:12 PM IST
  • കൊല്ലം, എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകളിലെ ആശുപത്രികൾക്കാണ് അംഗീകാരം ലഭിച്ചത്.
  • സംസ്ഥാനത്തെ 170 ആശുപത്രികൾ പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരം നേടി.
  • 67 ആശുപത്രികൾ പുന:അംഗീകാരം നേടിയെടുത്തു.
Minister Veena George: ആരോഗ്യ കേരളം; അഞ്ച് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 4 ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവും ഒരു ആശുപത്രിക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. 

കൊല്ലം മടത്തറ എഫ്.എച്ച്.സി. 92% സ്‌കോറും, എറണാകുളം കോടനാട് എഫ്.എച്ച്.സി. 86% സ്‌കോറും, കോട്ടയം വെല്ലൂർ എഫ്.എച്ച്.സി. 92% സ്‌കോറും, പാലക്കാട് പൂക്കോട്ടുക്കാവ് എഫ്.എച്ച്.സി. 93% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. മലപ്പുറം കോട്ടയ്ക്കൽ എഫ്.എച്ച്.സി. 99% സ്‌കോർ നേടി പുന:അംഗീകാരം നേടിയതായും മന്ത്രി വ്യക്തമാക്കി.

ALSO READ: കേരളം വീണ്ടും നിപയെ തോല്‍പ്പിച്ചു; അഭിമാനകരമെന്ന് മുഖ്യമന്ത്രി

ഇതോടെ സംസ്ഥാനത്തെ 170 ആശുപത്രികൾ പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവും 67 ആശുപത്രികൾ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 39 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 113 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്.

എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരാശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. 

എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News