തട്ടിക്കൊണ്ടു പോയ കുട്ടിയെ മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തി

  വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കാണാതായ കുട്ടിയെ മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയ കൊല്ലം കുണ്ടറ സ്വദേശിയായ വിജയ (45)നെ പോലീസ് അറസ്റ്റ് ചെയ്തു. 

Updated: Dec 7, 2017, 12:47 PM IST
തട്ടിക്കൊണ്ടു പോയ കുട്ടിയെ മണിക്കൂറുകള്‍ക്ക്  ശേഷം കണ്ടെത്തി
കുന്നംകുളം:  വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കാണാതായ കുട്ടിയെ മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയ കൊല്ലം കുണ്ടറ സ്വദേശിയായ വിജയ (45)നെ പോലീസ് അറസ്റ്റ് ചെയ്തു. 
 
യു. പി. സ്വദേശികളായ പൂനം - രമേശ്‌ ദമ്പതികളുടെ നാല് വയസ്സുകാരിയായ മകളെയാണ് ബുധനാഴ്ച്ച വൈകിട്ട് കാണാതായത്. 
 
തൃശ്ശൂരിലെ പൂതോലെ യിലെ വാടക വീട്ടിന്‍റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ കുട്ടിയെ പെട്ടെന്നു കാണാതാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.  
 
അന്വേഷണത്തില്‍ ബധിരനും മൂകനുമായ ഒരാള്‍ സഹായം ചോദിച്ചു വന്നിരുന്നതായി അയല്‍വാസിയായ ഫ്രാന്‍സിസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കുന്നംകുളം ചന്തയിലെ അരിക്കച്ചവടക്കാരില്‍ നിന്നുമാണ് പോലീസിന് നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിച്ചത്.മദ്യപിച്ചിരുന പ്രതിയുടെ കൈയ്യില്‍ കുഞ്ഞിനെ കണ്ടു സംശയം തോന്നി ഇവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
 
8 മണിയോട് കൂടി കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.