Gold Rate Today: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, പവന് 280 രൂപ കുറഞ്ഞു

Gold Rate Today: കഴിഞ്ഞ രണ്ടാഴ്ച സ്വര്‍ണ വിപണിയില്‍ വലിയ താഴ്ച്ചയും ഉയര്‍ച്ചയുമാണ്‌ സംഭവിച്ചത്. ആഭ്യന്തര വിപണിയിൽ സ്വർണ വില ഗ്രാമിന് 280 രൂപ വരെ കുറയുകയും, ഇസ്രയേല്‍ ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ ഒരാഴ്ചയ്ക്കിടെ ഗ്രാമിന് 300 രൂപ വർദ്ധിക്കുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Oct 16, 2023, 03:25 PM IST
  • ഇന്ന് കേരളത്തില്‍ സ്വര്‍ണവില പവന് 44,080 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.. 280 രൂപയാണ് ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. ശനിയാഴ്ച 1120 രൂപ ഉയര്‍ന്നിരുന്നു.
Gold Rate Today: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, പവന് 280 രൂപ കുറഞ്ഞു

Gold Rate Today: ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുകയാണ്.  സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയാണ് സ്വര്‍ണത്തിന്‍റെ വില കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 

Also Read:  Chaturgrahi Yog 2023: 100 വർഷത്തിന് ശേഷം അത്ഭുതകരമായ ചതുർഗ്രഹി യോഗം, ഈ രാശിക്കാര്‍ക്ക് അതുല്യ ഭാഗ്യം 
 
കഴിഞ്ഞ രണ്ടാഴ്ച സ്വര്‍ണ വിപണിയില്‍ വലിയ താഴ്ച്ചയും ഉയര്‍ച്ചയുമാണ്‌ സംഭവിച്ചത്. ആഭ്യന്തര വിപണിയിൽ സ്വർണ വില ഗ്രാമിന് 280 രൂപ വരെ കുറയുകയും, ഇസ്രയേല്‍ ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ ഒരാഴ്ചയ്ക്കിടെ ഗ്രാമിന് 300 രൂപ വർദ്ധിക്കുകയും ചെയ്തു. കഴിഞ്ഞ മാസം 20ന് 5,520 രൂപയായിരുന്ന സ്വർണ വില ഗ്രാമിന് പടിപടിയായി കുറഞ്ഞ് ഒക്ടോബർ അഞ്ചിന് 5,240 രൂപയില്‍ എത്തിയിരുന്നു.

Also Read:  Weekly Tarot Horoscope: നവരാത്രി വാരത്തില്‍ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ബമ്പര്‍ നേട്ടം 
 
കഴിഞ്ഞ ദിവസങ്ങളില്‍ അടിക്കടി വര്‍ദ്ധിച്ച സ്വര്‍ണവില ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിരിയ്ക്കുകയാണ്.

ഇന്ന് കേരളത്തില്‍ സ്വര്‍ണവില പവന് 44,080 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.. 280 രൂപയാണ് ഒരു പവന്‍ (8 ഗ്രാം)  സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. ശനിയാഴ്ച 1120 രൂപ ഉയര്‍ന്നിരുന്നു. 

ഇന്നത്തെ വിപണി നിരക്ക് അനുസരിച്ച് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്  5510 രൂപയാണ്. അതായത്,  ഗ്രാമിന്  35 രൂപയാണ് കുറഞ്ഞത്‌. 

സംസ്ഥാനത്ത് വെള്ളി വിലയില്‍ വര്‍ദ്ധനയാണ് ഉണ്ടായിരിയ്ക്കുന്നത്.  ഒരു ഗ്രാം വെള്ളിക്ക് 77.50 രൂപയാണ് വില. 8 ഗ്രാമിന് 620 രൂപയും 10 ഗ്രാമിന് 775 രൂപയാണ് വില. ഒരു കിലോഗ്രാമിന് 77,500 രൂപയാണ് വില.

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം അന്താരാഷ്ട്ര വിപണിയില്‍ സൃഷ്ടിക്കുന്നത് പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. 
അതേസമയം, സ്വര്‍ണം വാങ്ങേണ്ടവര്‍ വില കുറവ് ഉണ്ടായിരിയ്ക്കുന്ന ഈ അവസരം മുതലെടുക്കുന്നതാണ് ഉചിതം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News