Swapna Suresh : "എന്റെ സാഹചര്യങ്ങളെ ശിവശങ്കര്‍ ചൂഷണം ചെയ്തു; ഞാനൊരു ഇരയാണ്": സ്വപ്ന സുരേഷ്

ശിവശങ്കറിന്റെ ആത്മക്കഥ അശ്വാത്ഥാമാവ് വെറുമൊരു ആനയുടെ പശ്ചാത്തലത്തിലാണ് സ്വപ്ന ശിവശങ്കറിനെതിരെ രൂക്ഷമായി വിമർശനവുമായി രംഗത്തെത്തിയത്.  

Written by - Zee Malayalam News Desk | Last Updated : Feb 5, 2022, 01:20 PM IST
  • തന്റെ സാഹചര്യങ്ങളെ ശിവശങ്കർ ചൂഷണം ചെയുകയായിരുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.
  • ശിവശങ്കറിന്റെ ആത്മക്കഥ അശ്വാത്ഥാമാവ് വെറുമൊരു ആനയുടെ പശ്ചാത്തലത്തിലാണ് സ്വപ്ന ശിവശങ്കറിനെതിരെ രൂക്ഷമായി വിമർശനവുമായി രംഗത്തെത്തിയത്.
  • താൻ ശിവശങ്കറിനെ അമിതമായി വിശ്വസിച്ചിരുന്നുവെന്ന് സ്വപ്ന പറയുന്നു. പരിചയപ്പെട്ടതിന് ശേഷമുള്ള എല്ലാ കാര്യങ്ങളും ശിവശങ്കറുമായി പങ്ക് വെച്ചിരുന്നു.
  • തന്റെ അമ്മ പോലും എല്ലാ കാര്യങ്ങളിലും ശിവശങ്കറിനോട് ഉപദേശം തേടാന്‍ ആവശ്യപ്പെടുമായിരുന്നുവെന്നും സ്വപ്ന അഭിമുഖത്തിൽ പറഞ്ഞു.
Swapna Suresh : "എന്റെ സാഹചര്യങ്ങളെ ശിവശങ്കര്‍ ചൂഷണം ചെയ്തു; ഞാനൊരു ഇരയാണ്": സ്വപ്ന സുരേഷ്

Kochi : സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വപ്‍ന സുരേഷ് രംഗത്തെത്തി. തന്റെ സാഹചര്യങ്ങളെ ശിവശങ്കർ ചൂഷണം ചെയുകയായിരുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ശിവശങ്കറിന്റെ ആത്മക്കഥ അശ്വാത്ഥാമാവ് വെറുമൊരു ആനയുടെ പശ്ചാത്തലത്തിലാണ് സ്വപ്ന ശിവശങ്കറിനെതിരെ രൂക്ഷമായി വിമർശനവുമായി രംഗത്തെത്തിയത്.

 മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്വപ്‍ന സുരേഷ് വെളിപ്പെടുത്തലുകൾ നടത്തിയത്. താനൊരു ഇരയാണെന്നും സ്വപ്‍ന പറഞ്ഞു. താൻ ശിവശങ്കറിനെ അമിതമായി വിശ്വസിച്ചിരുന്നുവെന്ന് സ്വപ്ന പറയുന്നു. പരിചയപ്പെട്ടതിന് ശേഷമുള്ള എല്ലാ കാര്യങ്ങളും  ശിവശങ്കറുമായി പങ്ക് വെച്ചിരുന്നു. ശിവ ശങ്കറുമായി വളരെയടുത്ത ബന്ധമായിരുന്നു. തന്റെ അമ്മ പോലും എല്ലാ കാര്യങ്ങളിലും ശിവശങ്കറിനോട് ഉപദേശം തേടാന്‍ ആവശ്യപ്പെടുമായിരുന്നുവെന്നും സ്വപ്ന അഭിമുഖത്തിൽ പറഞ്ഞു.

ALSO READ: Gold Smuggling Case : "സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും, എന്‍റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ"; സ്വർണ്ണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കെ ടി ജലീല്‍

താൻ ഊട്ടിയിലെ കുതിരയെ പോലെയായിരുന്നുവെന്ന് സ്വപ്ന പറയുന്നു. ശിവശങ്കറിനെ ഒരുപാട് വിശ്വസിച്ചിരുന്നു, അതിനാൽ അദ്ദേഹം പറയുന്നത് മാത്രം അനുസരിച്ച് പോരുകയായിരുന്നുവെന്ന് സ്വപ്ന പറഞ്ഞു. എല്ലാ ദിവസവും ഞങ്ങള്‍ വിളിക്കാറുണ്ടായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ അദ്ദേഹം വീട്ടില്‍ വരാറുണ്ടായിരുന്നു. എല്ലാം ശിവശങ്കറിന് അറിയാമായിരുന്നുവേണെന്നും സ്വപ്ന കൂട്ടിചേർത്തു.

ALSO READ: Swapna Suresh vs Sivasankar | ഐ ഫോൺ മാത്രമല്ല ശിവശങ്കറിന് ഒരുപാട് സമ്മാനങ്ങൾ നൽകിട്ടുണ്ട് : സ്വപ്ന സുരേഷ്

ചതിക്കാനാണെങ്കില്‍ തനിക്ക് ശിവശങ്കര്‍ സാറിനെ നിമിഷങ്ങള്‍ കൊണ്ട് ചതിക്കാമായിരുന്നുവെന്ന് സ്വപ്‍ന പറഞ്ഞു. തനിക്ക് ചതിക്കാൻ ഒരുപാട് അവസരങ്ങളുണ്ടായിരുന്നുവെങ്കിലും തനത് ചെയ്തില്ല.  കളവ് പറഞ്ഞുകൊണ്ടല്ല, സത്യംപറഞ്ഞു കൊണ്ട് തന്നെ തനിക്ക് ശിവശങ്കറിനെ ചതിക്കമായിരുന്നുവെന്നും സ്വപ്ന പറഞ്ഞു.

ALSO READ: നിയമനം നേടിത്തന്നത് ശിവശങ്കർ, രാജിവച്ചതും ശിവശങ്കർ പറഞ്ഞിട്ടെന്ന് സ്വപ്ന സുരേഷ്

മൂന്ന് വർഷമായി ശിവശങ്കർ തന്റെ ജീവിതത്തിന്റെ ഏറ്റവും അടുത്ത ഭാഗമാണെന്നും തങ്ങൾ തമ്മിൽ അനൗദ്യോഗിക കാര്യങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ള എന്ന് സ്വപ്ന മാധ്യമങ്ങളോടായി പറഞ്ഞു.  താനും ഒരു ആത്മക്കഥ എഴുതിയാൽ ശിവശങ്കറിന്റെ ഒരുപാട് രഹസ്യങ്ങൾ പുറത്ത് വരുമെന്നും സ്വപ്ന പറഞ്ഞു.

താൻ ശിവശങ്കറിന് ഐഫോൺ മാത്രമല്ല സമ്മാനമായി നൽകിട്ടുള്ളത്, നിരവധി സാധനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ഐഫോൺ മാത്രം നൽകി ചതിച്ചു എന്ന് പറയുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്ന് സ്വപ്ന പറഞ്ഞു. അങ്ങനെ ഒരു ഫോൺ കൊടുത്ത് അദ്ദേഹത്തെ ചതിക്കേണ്ട ആവശ്യം തനിക്കില്ല എന്നും സ്വപ്ന കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News