സ്വർണക്കടത്ത്: സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം, ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണം

സ്വർണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ ആവശ്യമായിരുന്നു പ്രതിപക്ഷ നേതാവ് സബ്മിഷനിലൂടെ ഉന്നയിച്ചത്. ഇഡിക്കെതിരേ എന്നു തോന്നിക്കുമെങ്കിലും സർക്കാരിനെ ലക്ഷ്യമിട്ടുള്ളതായിരുന്നു സബ്മിഷൻ .അതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ സർക്കാരിന് ഉത്തരവാദിത്വം ഇല്ലെെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Written by - രജീഷ് നരിക്കുനി | Edited by - Priyan RS | Last Updated : Jul 21, 2022, 01:22 PM IST
  • സിബിഐ അന്വേഷണം ആവശ്യപ്പെടാൻ സർക്കാരിന് ഉത്തരവാദിത്വം ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
  • പ്രതിപക്ഷ നേതാവിന്റെ തന്ത്രം തിരിച്ചിറിഞ്ഞ് അതേ നാണയത്തിൽ മുഖ്യമന്ത്രിയുടെ മറുപടി നൽകി.
  • ഇരയ്ക്കൊപ്പം കിതയ്ക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന പ്രതിപക്ഷ നിലപാട് ഇരട്ടത്താപ്പാണ്.
സ്വർണക്കടത്ത്: സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം, ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണം

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. സ്വർണക്കടത്ത് കേസിൽ ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണമെന്ന് സബ്മിഷനിലൂടെയാണ് പ്രതിപക്ഷം ഉന്നയിച്ചത്.  ആവശ്യം സർക്കാർ തള്ളി. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ മാറ്റം വേണമെങ്കിൽ അതു തീരുമാനിക്കേണ്ടത് കേന്ദ്ര ഏജൻസികളാണെന്നും സർക്കാരിന് അതിൽ ഉത്തരവാദിത്വം ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

സർക്കാരിന് സ്വർണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ ആവശ്യമായിരുന്നു പ്രതിപക്ഷ നേതാവ് സബ്മിഷനിലൂടെ ഉന്നയിച്ചത്. ഇഡിക്കെതിരേ എന്നു തോന്നിക്കുമെങ്കിലും സർക്കാരിനെ ലക്ഷ്യമിട്ടുള്ളതായിരുന്നു സബ്മിഷൻ. അതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ സർക്കാരിന് ഉത്തരവാദിത്വം ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: 7th Pay Commission: ക്ഷാമബത്ത കുടിശ്ശികയിൽ നടപടി ഉടൻ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്

പ്രതിപക്ഷ നേതാവിന്റെ തന്ത്രം തിരിച്ചിറിഞ്ഞ് അതേ നാണയത്തിൽ മുഖ്യമന്ത്രിയുടെ മറുപടി നൽകി. അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ഒരു ശ്രമവും നടത്തിയിട്ടില്ല. സംസ്ഥാന സർക്കാരിന് അന്വേഷണത്തിൽ ഇടപെടൊനും കഴിയില്ല. കേന്ദ്ര ഏജൻസികൾ അത്തരം പരാതികൾ ഉന്നയിച്ചിട്ടില്ല. 

ഇരയ്ക്കൊപ്പം കിതയ്ക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന പ്രതിപക്ഷ നിലപാട് ഇരട്ടത്താപ്പാണ്. ഇഡിക്കുള്ള പരിമിതികൾ സിബിഐക്കും ഉണ്ട്. കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്ക് അനുസരിച്ചാണ് അന്വേണഷ ഏജൻസികൾ മാറുന്നതെന്നും മുഖ്യമന്ത്രിയുടെ വിശദീകരിച്ചു.

Read Also: ചാനൽ പ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി: മണിക്കൂറുകൾക്കുള്ളിൽ അക്രമി സംഘം പിടിയിൽ

അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ സരിത്തിന്റെ അറസ്റ്റ് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു. അന്വേഷണത്തെ എന്തിനു സർക്കാർ ഭയക്കുന്നു എന്നു ചോദിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നടപടികൾ പൂർത്തിയാഅതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ സർക്കാരിന് ഉത്തരവാദിത്വം ഇല്ലെെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നടപടികൾ പൂർത്തിയാക്കി സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News