ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ED നൽകിയ ഹർജിയിൽ ഇന്ന് വിധി

വസ്തുതകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.   

Written by - Ajitha Kumari | Last Updated : Apr 16, 2021, 08:53 AM IST
  • ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ED നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
  • മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാണ് ആരോപണം.
  • ക്രൈംബ്രാഞ്ച് ആരോപിക്കുന്നത് ഇഡിയ്ക്ക് ഗൂഢലക്ഷ്യമുണ്ടെന്നാണ്
ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ED നൽകിയ ഹർജിയിൽ ഇന്ന് വിധി

ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ED നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.  വസ്തുതകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. 

ഇഡിയുടെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ല അതുകൊണ്ടുതന്നെ അന്വേഷണത്തിൽ കോടതി ഇടപെടരുതെന്നും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്നാരോപിച്ചു കൊണ്ടാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയതത്. 

Also Read: ഈ ഗായത്രി മന്ത്രങ്ങൾ ശ്രദ്ധാപൂർവ്വം ജപിക്കൂ, ഫലസിദ്ധി ഉറപ്പ്

ക്രൈംബ്രാഞ്ച് ആരോപിക്കുന്നത് ഇഡിയ്ക്ക് ഗൂഢലക്ഷ്യമുണ്ടെന്നാണ് കേസുമായി ബന്ധമില്ലാത്ത ഓരാള്‍ക്കെതിരെ തെളിവുണ്ടാക്കാനോ കേസിലേക്ക് വലിച്ചി‍ഴക്കാനോ ഉള്ള ലൈസന്‍സല്ല കള്ളപ്പണം വെളുപ്പിക്കല്‍ കേസന്വേഷണമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  

എന്നാൽ ക്രൈംബ്രാഞ്ചിന്റെ ഈ എഫ്ഐആർ റദ്ദാക്കണമെന്നും നിഷ്പക്ഷ അന്വേഷണത്തിനായി കേസ് സിബിഐയ്ക്ക് കൈമാറണമെന്നുമാണ് ഇഡി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.  

സ്വപ്ന സുരേഷിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിതാ പൊലീസുദ്യോഗസ്ഥയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  ശേഷം സന്ദീപ് നായരുടെ മൊഴി പ്രകാരവും ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രണ്ടാമതും കേസെടുത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News