Independence Day 2021: മുഖ്യമന്ത്രി നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തും

തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും.

Written by - Zee Malayalam News Desk | Last Updated : Aug 14, 2021, 08:08 PM IST
  • സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രവേശനം ഉണ്ടാവില്ല.
  • ഒാരോ ജില്ലകളിലും അതാത് മന്ത്രിമാർ പതാക ഉയർത്തും
  • വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും.
Independence Day 2021: മുഖ്യമന്ത്രി നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തും

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നാളെ (ആഗസ്റ്റ് 15) രാവിലെ 9ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. 

തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രവേശനം ഉണ്ടാവില്ല.

ALSO READ: Independance Day 2021 Police Medals:യോഗേഷ് ഗുപ്തക്കും,സ്പർജൻ കുമാറിനും പുരസ്കാരം, രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ 11 പേര്‍ക്ക്

മറ്റു ജില്ലകളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തും.കൊല്ലത്ത് മന്ത്രി കെ.എന്‍ ബാലഗോപാല്‍, പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ്, ആലപ്പുഴയില്‍ മന്ത്രി സജി ചെറിയാന്‍ എന്നിവരും  പതാക ഉയർത്തും.

ALSO READ: Onam 2021: കൈത്തറി- ഖാദി ചലഞ്ചിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

 കോട്ടയത്ത് മന്ത്രി വി.എന്‍ വാസവന്‍, ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, എറണാകുളത്ത് മന്ത്രി പി. രാജീവ്, തൃശൂരില്‍ മന്ത്രി കെ. രാജന്‍, പാലക്കാട്ട് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, മലപ്പുറത്ത് മന്ത്രി വി. അബ്ദുറഹ്‌മാന്‍, കോഴിക്കോട്ട് മന്ത്രി എ.കെ. ശശീന്ദ്രന്‍ , വയനാട് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കണ്ണൂരില്‍ മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, കാസര്‍കോട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് പതാക ഉയര്‍ത്തുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News