രാജ്യ വികസനത്തിന് തുരങ്കം വച്ചവർ ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു : കെ.സുധാകരൻ

സ്വാതന്ത്ര്യദിനം കരിദിനമാക്കി ആചരിച്ച സിപിഎമ്മുകാരും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണെന്ന് കെ.സുധാകരൻ

Written by - Zee Malayalam News Desk | Last Updated : Aug 15, 2022, 12:52 PM IST
  • കെപിസിസിയിലും വിപുലമായ ആഘോഷമാണ് സംഘടിപ്പിച്ചത്
  • സേവാദൾ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ
  • ഗായകൻ ജി.വേണുഗോപാൽ സ്വാതന്ത്ര്യദിന ഗാനം ആലപിച്ചു
രാജ്യ വികസനത്തിന് തുരങ്കം വച്ചവർ ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു : കെ.സുധാകരൻ

തിരുവനന്തപുരം : കെപിസിസിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കെ സുധാകരൻ. നാട് ഭരിക്കുന്നത് ഏകാധിപതികളാണെന്നും പ്രധാനമന്ത്രിക്ക് ജനാധിപത്യബോധമില്ലെന്നും സുധാകരൻ വിമർശിച്ചു. ഇന്നലെ വരെ സ്വാതന്ത്ര്യദിനം കരിദിനമാക്കി ആചരിച്ച സിപിഎമ്മുകാരും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും  കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ അസ്ഥിത്വത്തേയും ചോദ്യം ചെയ്തവരാണെന്നും കെപിസിസി അധ്യക്ഷൻ വിമർശിച്ചു. എകെജി സെന്ററിലും ബിജെപി ഓഫീസിലും ഇരുപാർട്ടികളുടെയും അധ്യക്ഷന്മാർ പതാക ഉയർത്തി. തലസ്ഥാനത്ത് ചെറുതും വലുതുമായ നിരവധി സ്വാതന്ത്ര്യദിനാഘോഷ റാലികളും സംഘടിപ്പിച്ചു.

രാജ്യം 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കേരളത്തിലും അതിൻ്റെ അലയൊലികൾ നിറഞ്ഞു നിൽക്കുകയാണ്. ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി നിരവധി സർക്കാർ സ്വകാര്യ അർധ സർക്കാർ സ്ഥാപനങ്ങളിൽ ദേശീയ പതാക ഉയർത്തി. തിരുവനന്തപുരത്തും പ്രൗഢഗംഭീരമായിരുന്നു ചടങ്ങുകൾ. സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷം മുഖ്യമന്ത്രി ദേശീയപതാകയുയർത്തി സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ചു.

സിപിഎം സംസ്ഥാന കമ്മറ്റി ഓഫീസായ എകെജി സെൻ്ററിൽ പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ദേശീയപതാക ഉയർത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേതാക്കളായ എം വിജയകുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങുകൾ തുടർന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു.

കെപിസിസിയിലും വിപുലമായ ആഘോഷമാണ് സംഘടിപ്പിച്ചത്. സേവാദൾ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. ഇന്ദിരാഭവനിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ദേശീയ പതാക ഉയർത്തി. രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ചെറിയാൻ തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുത്തു. ഗായകൻ ജി.വേണുഗോപാൽ സ്വാതന്ത്ര്യദിന ഗാനമാലപിച്ചു.

രാജ്യ വികസനത്തിന് തുരങ്കം വച്ചവർ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന കാഴ്ചയാണുള്ളത്. സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ മധുരിമ നുണയാൻ അവകാശമുള്ള ഒരേ ഒരു സംഘടനയാണ് കോൺഗ്രസാണെന്നും കെ.സുധാകരൻ.സ്വാതന്ത്ര്യ സമര ചരിത്രമെടുത്താൽ ഒരു ബിജെപിക്കാരനെയും കാണാൻ കഴിയില്ലെന്നും കെപിസിസി പ്രസിഡൻ്റ്.

സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി കെപിസിസിയുടെ ഔദ്യോഗിക റേഡിയോയുടെ ലോഞ്ചും നടന്നു. കെപിസിസി അധ്യക്ഷൻ 'റേഡിയോ ജയ്ഹോ' യുടെ ലോഞ്ച് നിർവഹിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News