V D Satheesan: കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയാലും കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല; വി ഡി സതീശൻ

VD Satheesan: ട്രഷറി താഴിട്ട് പൂട്ടിയ സ്ഥിതിയിലാണ്. 12000 കോടി രൂപ കരാറുകാര്‍ക്ക് കൊടുക്കാനുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jan 1, 2024, 07:52 PM IST
  • കേരളത്തിലെ ക്രൈസ്തവര്‍ക്ക് ബി.ജെ.പിയെ കുറിച്ച് നല്ല ബോധ്യമുണ്ട്.
  • രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടക്കുന്ന കാലമാണ്.
V D Satheesan: കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയാലും കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല; വി ഡി സതീശൻ

 തിരുവനന്തപുരം: കെ റെയില്‍ അപ്രായോഗികവും കേരളത്തില്‍ ഒരു കാരണവശാലും നടപ്പാക്കാന്‍ കഴിയാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതിച്ചാലും പദ്ധതി നടപ്പാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ല. കേരളത്തെ പരസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്നതും വെറും കമ്മീഷന് വേണ്ടി മാത്രം കൊണ്ടുവന്നതുമായ പാദ്ധതിയാണ് കെ. റെയില്‍.

സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാന്‍ കഴിവില്ലാത്ത സര്‍ക്കാരാണ് രണ്ട് ലക്ഷം കോടി മുടക്കി കെ.റെയില്‍ കൊണ്ട് വരാന്‍ പോകുന്നതെന്നും ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും ഇല്ലാത്ത കനത്ത ബാധ്യതയാണ് കേരളത്തിനുളളതെന്നും അദ്ദേഹം പറഞ്ഞു. ട്രഷറി താഴിട്ട് പൂട്ടിയ സ്ഥിതിയിലാണ്. 12000 കോടി രൂപ കരാറുകാര്‍ക്ക് കൊടുക്കാനുണ്ട്. 40000 കോടി രൂപ ജീവനക്കാര്‍ക്ക് കൊടുക്കാനുണ്ട്. അപ്പോഴാണ് 2 ലക്ഷം കോടി മുടക്കി കെ.റെയില്‍ കൊണ്ട് വരുന്നത്. ഒരു കാരണവശാലും പ്രതിപക്ഷം ഇത് അനുവദിക്കില്ല.

ALSO READ: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; നൊബേല്‍ ജേതാവും നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞരും കേരളത്തിലെത്തുന്നു

കേരളത്തിലെ ക്രൈസ്തവര്‍ക്ക് ബി.ജെ.പിയെ കുറിച്ച് നല്ല ബോധ്യമുണ്ട്. രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടക്കുന്ന കാലമാണ്. 254 പള്ളികളാണ് മണിപ്പൂരില്‍ ചുട്ടുകരിച്ചത്. മതപരിവര്‍ത്തന നിയമം കൊണ്ട് വന്ന്, പുരോഹിതരേയും പ്രാര്‍ഥനാ കൂട്ടായ്മകളേയും തടസപ്പെടുത്തുകയും ജയിലിലാക്കുകയും ചെയ്തവരാണ് സംഘപരിവാര്‍. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായ സംഘപരിവാറിനെ കേരളത്തിലെ ജനംതിരിച്ചറിയുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News