K Sudhakaran: പ്രതികരിക്കാന്‍ ധൈര്യമില്ല, സിപിഐക്ക് നട്ടെല്ല് നഷ്ടമായെന്ന് കെ സുധാകരന്‍

 AISFന്റെ വനിത നേതാവിനെതിരെ ആക്രമണമുണ്ടായിട്ട് പ്രതികരിക്കാൻ ഒരു സിപിഐ നേതാവിന് പോലും ധൈര്യമില്ലെന്ന് സുധാകരൻ വിമർശിച്ചു. 

Written by - Zee Malayalam News Desk | Last Updated : Oct 24, 2021, 02:14 PM IST
  • സിപിഐക്ക് നട്ടെല്ല് നഷ്ടമായെന്ന് സുധാകരൻ പറഞ്ഞു.
  • സിപിഐ വിടാന്‍ ആഗ്രഹിക്കുന്നവരെയും സുധാകരന്‍ സ്വാഗതം ചെയ്തു.
  • കോൺഗ്രസില്‍ ഏകാധിപതികൾ ഇല്ലെന്നും സിപിഐ വിട്ട് എത്തുന്നവർക്ക് ഗുണ്ടകൾ വില പറയില്ലെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
K Sudhakaran: പ്രതികരിക്കാന്‍ ധൈര്യമില്ല, സിപിഐക്ക് നട്ടെല്ല് നഷ്ടമായെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: എംജി സർവകലാശാലയിൽ (MG University) SFI - AISF തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ (K Sudhakaran). AISFന്റെ വനിത നേതാവിനെതിരെ ആക്രമണമുണ്ടായിട്ട് പ്രതികരിക്കാൻ ഒരു സിപിഐ (CPI) നേതാവിന് പോലും ധൈര്യമില്ലെന്ന് സുധാകരൻ വിമർശിച്ചു. സിപിഐക്ക് നട്ടെല്ല് നഷ്ടമായെന്നും സുധാകരൻ പറഞ്ഞു.

സിപിഐ വിടാന്‍ ആഗ്രഹിക്കുന്നവരെയും സുധാകരന്‍ സ്വാഗതം ചെയ്തു. കോൺഗ്രസില്‍ ഏകാധിപതികൾ ഇല്ലെന്നും സിപിഐ വിട്ട് എത്തുന്നവർക്ക് ഗുണ്ടകൾ വില പറയില്ലെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. എംജി യൂണിവേഴ്സിറ്റി വിഷയത്തിൽ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുന്നില്ലെങ്കില്‍ അത് കൊണ്ടുപോകാൻ കോൺഗ്രസിന് അറിയാമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

Also Read: MG University Sfi Aisf Clash| എ.ഐ.എസ്.എഫ് വ്യാജപ്രചാരണം നടത്തുന്നുവെന്ന് സച്ചിൻ ദേവ്

അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട്  എ.ഐ.എസ്.എഫ് നടത്തുന്നത് വ്യാജ പ്രചാരണമാണെന്ന് ആരോപിച്ച് സച്ചിൻ ദേവ് എം.എൽ.എ രം​ഗത്തെത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനം കൂട്ടാൻ നിലവാരം കുറഞ്ഞ സമീപനമാണ് എ.ഐ.എസ്.എഫ് സ്വീകരിക്കുന്നതെന്നാണ് സച്ചിൻദേവ് ആരോപിക്കുന്നത്. കേസിൽ എ.ഐ.എസ്.എഫ് ആരോപിക്കുന്ന അരുൺ അടക്കമുള്ള നേതാക്കൾ സംഘർഷ സ്ഥലത്ത് ഇല്ലായിരുന്നെന്നും സച്ചിൻദേവ് പറയുന്നു.

Also Read: SFI-AISF: എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ കോട്ടയം ഡിവൈഎസ്പിക്ക് അന്വേഷണചുമതല

MG University സെനറ്റ് തിരഞ്ഞെടുപ്പിലാണ് സംഘർഷമുണ്ടായത്. എസ്.എഫ്.ഐക്കെതിരെ AISF സ്ഥാനാർഥിയെ നിർത്തിയതിനെ തുടർന്നാണ് സംഘർഷങ്ങളുടെ തുടക്കം. എസ്എഫ്ഐ നേതാക്കൾ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായി അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണമാണ് എഐഎസ്എഫ്  വനിതാ നേതാവിന്റേത് (Woman leader). SFI എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സി എ, അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയ കെ എം അരുൺ എന്നിവർക്കെതിരെയാണ് പരാതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News