Kalamassery Bus Burning Case : കളമശ്ശേരി ബസ് കത്തിക്കൽ കേസ്; തടിയന്റവിട നസീർ ഉൾപ്പെടെ 3 പ്രതികൾ കുറ്റക്കാർ

Kalamassery Bus Burning Case Latest Update : വിചാരണ നടപടികൾ തീർന്ന തടിയന്റവിട നസീർ, സാബിർ, താജുദ്ദീൻ എന്നിവർ കുറ്റക്കാരാണെന്ന് കൊച്ചി എൻഐഎ കോടതി കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. 

Written by - Zee Malayalam News Desk | Last Updated : Jul 28, 2022, 08:08 PM IST
  • തടിയന്റവിട നസീർ, സാബിർ, താജുദ്ദീൻ എന്നിവർ കുറ്റക്കാരാണെന്ന് കൊച്ചി എൻഐഎ കോടതി കണ്ടെത്തിയത്.
  • ശിക്ഷ തിങ്കളാഴ്ച വിധിക്കും.
  • ആകെ കേസിൽ 13 പേരാണ് പ്രതികളായിട്ടുള്ളത്.
Kalamassery Bus Burning Case : കളമശ്ശേരി ബസ് കത്തിക്കൽ കേസ്; തടിയന്റവിട നസീർ ഉൾപ്പെടെ 3 പ്രതികൾ കുറ്റക്കാർ

കൊച്ചി : കളമശ്ശേരിയിൽ തമിഴ്നാട് ബസ് തട്ടികൊണ്ട് വന്ന് കത്തിച്ച കേസിൽ മൂന്ന് പേർ കുറ്റക്കാരാണെന്ന് കോടതി. വിചാരണ നടപടികൾ തീർന്ന ഒന്നാം പ്രതി തടിയന്റവിട നസീർ, സാബിർ, താജുദ്ദീൻ എന്നിവർ കുറ്റക്കാരാണെന്ന് കൊച്ചി എൻഐഎ കോടതി കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. ആകെ കേസിൽ 13 പേരാണ് പ്രതികളായിട്ടുള്ളത്. 

നേരത്തെ കഴിഞ്ഞ വർഷം ജൂലൈയിൽ കേസിലെ മറ്റൊരു പ്രതിയായ കെ.എ അനൂപ് കുറ്റാക്കാരനാണെന്ന് കണ്ടെത്തിയ കോടതി ആറ് വർഷത്തേക്ക് കഠിന തടവും, 1.6 ലക്ഷം രുപ പിഴയും ചുമത്തിയിരുന്നു. 2010ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ തുടങ്ങിയ 2019ൽ മാത്രമാണ്. 

ALSO READ : Kozhikode Double Blast : കോഴിക്കോട് ഇരട്ട സ്ഫോടന കേസ്: തടിയന്റവിട നസീറിനെയും ഷിഫാസിനെയും വെറുതെ വിട്ടു

നേരത്തെ കശ്മീർ റിക്രീട്ട്മെന്റ് കേസിൽ തടിയന്റവിട നസീർ ഉൾപ്പെടെ 10 പേരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചിരുന്നു. എന്നാൽ കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ ഒന്നാം പ്രതിയായ തടിയന്റവിട നസീറിനെയും നാലാം പ്രതിയായ ഷിഫാസിനെയും കോടതി വെറുതെ വിട്ടിരുന്നു.

കളമശ്ശേരി ബസ് കത്തിക്കൽ കേസ്

2005 സെപ്റ്റംബർ 9നാണ് സംഭവം. കോയമ്പത്തൂർ സ്ഫോടന കേസിൽ അറസ്റ്റിലായ പിഡിപി നേതാവ് അബ്ദുൽനാസർ മഅദനിയ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് രാത്രി 9.30ന് റാഞ്ചിയെടുത്തത്. തോക്കുചൂണ്ടി ഭീഷിണിപ്പെടുത്തിയാണ് എറണാകുളത്ത് നിന്ന് സേലത്തേക്കുള്ള ബസ് തട്ടികൊണ്ട് പോയത്. ശേഷം യാത്രക്കാരെ ഇറക്കിവിട്ടതിന് ശേഷം കളമശ്ശേരിയിൽ വെച്ച് ബസ് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.

അതേസമയം ബസ് തട്ടിയെടുക്കാൻ നസീർ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. മഅദിനയുടെ ഭാര്യ സൂഫിയ കേസിൽ പത്താം പ്രതിയാണ്. 

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News