Karuvannur Bank Fraud Case: എസി മൊയ്തീനെ ഇഡി വീണ്ടും ചോദ്യം ചെയ്യും, 19 ന് ഹാജരാകാൻ നോട്ടീസ്

AC Moideen: തന്റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ച നടപടി പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മൊയ്തീൻ കത്തു നൽകിയതായി ഇഡി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 12:39 PM IST
  • മുൻമന്ത്രി എസി. മൊയ്തീൻ എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും
  • 19 ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്
  • മൊയ്തീൻ ഹാജരാക്കിയ രേഖകൾ അപൂർണമാണെന്നും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്നും ഇഡി അറിയിച്ചിരുന്നു
Karuvannur Bank Fraud Case: എസി മൊയ്തീനെ ഇഡി വീണ്ടും ചോദ്യം ചെയ്യും, 19 ന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ മുൻമന്ത്രി എസി. മൊയ്തീൻ എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19 ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി മൊയ്തീന് കത്തു നൽകിയിട്ടുണ്ട്. എസി. മൊയ്തീൻ ഹാജരാക്കിയ രേഖകൾ അപൂർണമാണെന്നും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്നും ഇഡി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നോട്ടിസ് നൽകിയിരിക്കുന്നത്.

Also Read: Nipah Threat: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി

തന്റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ച നടപടി പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മൊയ്തീൻ കത്തു നൽകിയതായി ഇഡി അറിയിച്ചു.  ഇതിനായി സംസ്ഥാന മന്ത്രി എംഎൽഎ തുടങ്ങിയ നിലകളിൽ ലഭിച്ച വേതനത്തിന്റെ രേഖകളും സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ വേതനം സംബന്ധിച്ച വിവരങ്ങളും മൊയ്തീൻ ഇഡിയ്ക്ക് കൈമാറിയിട്ടുണ്ട്.

Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ഒന്നാം പ്രതി പി. സതീഷ്കുമാറുമായി മൊയ്തീനുള്ള ബന്ധം സംബന്ധിച്ച ചോദ്യങ്ങളാണ് ആദ്യ ഘട്ടത്തിൽ അന്വേഷണ സംഘം നടത്തിയത്. ബാങ്കിലെ അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ ബിനാമി വായ്പകൾ അനുവദിക്കാൻ എസി.മൊയ്തീൻ ശുപാർശ ചെയ്തെന്ന മൊഴികളുണ്ട്. ഇതു സംബന്ധിച്ചായിരുന്നു ഇഡിയുടെ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചത്. മൊയ്തീൻ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിനു നൽകിയ മൊഴികളുടെയും രേഖകളുടെയും വിശദ പരിശോധനയ്ക്കു ശേഷമാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനമെടുത്തിരിക്കുന്നത്

Also Read: വ്യാഴകൃപ എപ്പോഴും ഉണ്ടാകും ഈ രാശിക്കാർക്ക്, ലഭിക്കും വൻ അഭിവൃദ്ധി!

കേസിലെ ഒന്നാം പ്രതി പി.സതീഷ്കുമാറിന്റെ ഇടനിലക്കാരൻ കെഎ. ജിജോർ, ചാർട്ടേഡ് അക്കൗണ്ടന്റ് സനൽകുമാർ, തദ്ദേശ ജനപ്രതിനിധികളായ അനൂപ് ഡേവിഡ് കാട, പി.ആർ. അരവിന്ദാക്ഷൻ, കൂട്ടാളി രാജേഷ് എന്നിവരേയും കഹ്‌സീൻജ ദിവസം മൊയ്തീനൊപ്പം ചോദ്യം ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News