Kashmir Accident: കശ്മീർ വാഹനാപകടം: ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു

Kashmir Car Accident: കശ്മീരിൽ സോജില പാസിനടുത്ത് വച്ച്‌ വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ചിറ്റൂർ സ്വദേശികളായ നാലുപേർ നേരത്തേ മരിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 9, 2023, 12:32 PM IST
  • കശ്മീരിൽ വാഹനപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
  • ചിറ്റൂർ സ്വദേശി മനോജാണ് മരിച്ചത്
  • ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി
Kashmir Accident: കശ്മീർ വാഹനാപകടം: ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു

പാലക്കാട്: കശ്മീരിൽ വാഹനപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചിറ്റൂർ സ്വദേശി മനോജാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. സൗറയിലെ എസ്കെഐഎംഎസ് ആശുപത്രിയിൽ മനോജിന് ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു. 

Also Read: സ്വന്തം മരണം ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ട യുവാവ് ജീവനൊടുക്കിയ നിലയിൽ

കശ്മീരിൽ സോജില പാസിനടുത്ത് വച്ച്‌ വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവർ നേരത്തേ മരിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ സംസ്കാര ചടങ്ങുകൾ നടന്നത്.  എട്ടുപേർ സഞ്ചരിച്ച വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. മലയാളികളെ കൂടാതെ വാഹനം ഓടിച്ചിരുന്ന ജമ്മു കശ്മീർ സ്വദേശിയായ ഇജാസ് അഹമ്മദും അപകടത്തിൽ മരിച്ചിരുന്നു. കാറില്‍ ഡ്രൈവർ ഉൾപ്പടെ ആകെ എട്ടുപേരാണ് ഉണ്ടായിരുന്നത്. നാലു പേർ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചിരുന്നു.

Also Read: വർഷങ്ങൾക്ക് ശേഷം കുൽ ദീപക രാജയോഗം; ഈ രാശിക്കാരുടെ ഖജനാവ് ധനം കൊണ്ട് നിറയ്ക്കും!

 

നവംബർ 30 ന് ട്രെയിൻ മാർഗമാണ് സംഘം കശ്മീരിലേക്ക് തിരിച്ചത്. ഈ സംഘത്തിൽ 13 പേരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഏഴുപേർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.  മരിച്ച യുവാക്കളെല്ലാം ഒന്നിച്ച് കളിച്ചു വളർന്ന കൂട്ടുകാരാണ്. കഴിഞ്ഞ ദിവസം നടന്ന സംസ്കാര ചടങ്ങുകളിൽ നെഞ്ചുലയ്ക്കുന്ന കാഴ്ച്ചയായിരുന്നു കാണാൻ കഴിഞ്ഞത്. മരിച്ച രാഹുലിന്റെ ഭാര്യ നീതു ഏഴു മാസം ഗർഭിണിയാണ് പ്രിയതമന് അവസാനമായി ചോക്ലേറ്റും റോസാപ്പൂക്കളും നൽകിയാണ്  യാത്രയാക്കിയത്.

Also Read: Viral Video: മെട്രോയിൽ കമിതാക്കളുടെ ലീലാവിലാസം...! വീഡിയോ വൈറൽ

അതുപോലെ കുഞ്ഞ് ജനിച്ച്‌ 56 ദിവസം മാത്രം തികയും മുൻപായിരുന്നു അനിൽ യാത്രയായത്. നാലുവയസ്സുകാരനായ അശ്വിനാണ് മൂത്തമകൻ. പ്രസവത്തിനായി നെന്മാറയിലെ വീട്ടിലേക്ക് പോയ ഭാര്യ സൗമ്യയെയും കുട്ടികളെയും വിളിച്ചുകൊണ്ടുവരുന്നതിന് മുമ്പാണ് അനിലിന്റെ വേർപാട്. മരിച്ച സുധീഷ് ഏതാനും മാസങ്ങൾക്കു മുൻപാണ് വിവാഹിതനായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News