കത്വ സംഭവത്തില്‍ പ്രതിഷേധിച്ച ചിത്രകാരിക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

ആര്‍എസ്എസ് അനുകൂല ഗ്രൂപ്പുകളിലൂടെ വധഭീഷണിയും അശ്ലീല പ്രചാരണവും കേട്ടാലറക്കുന്ന തെറിവിളികളുമാണ് അദ്ധ്യാപികയും ചിത്രകാരിയുമായ ദുര്‍ഗാ മാലതിയ്ക്കെതിരെ നടത്തുന്നത്. 

Updated: Apr 17, 2018, 02:54 PM IST
കത്വ സംഭവത്തില്‍ പ്രതിഷേധിച്ച ചിത്രകാരിക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

ന്ത്യ കണ്ടതിൽ വച്ച് ഏറ്റവും നിഷ്ഠൂരമായ ബലാത്സംഗവും കൊലപാതകവും നേരിട്ട കാശ്മീരിലെ കത്വയിലെ എട്ടുവയസുകാരിയുടെ സംഭവത്തെ ചിത്രങ്ങളിലൂടെ പ്രതിഷേധിച്ച മലയാളി ചിത്രകാരിക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. 

ആര്‍എസ്എസ് അനുകൂല ഗ്രൂപ്പുകളിലൂടെ വധഭീഷണിയും അശ്ലീല പ്രചാരണവും കേട്ടാലറക്കുന്ന തെറിവിളികളുമാണ് അദ്ധ്യാപികയും ചിത്രകാരിയുമായ ദുര്‍ഗാ മാലതിയ്ക്കെതിരെ നടത്തുന്നത്.

മുഖം മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും സംഘപരിവാർ സൈബർ പ്രവര്‍ത്തകര്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

ദുർഗ വരച്ച ചിത്രങ്ങൾ പിൻവലിച്ചില്ലെങ്കിൽ വധിക്കുമെന്ന്‍ ഭീഷണിയുണ്ടായിരുന്നു. എന്നാൽ ഇതിന് ഒരുക്കമല്ലെന്ന് ദുര്‍ഗ വ്യക്തമാക്കിയതോടെയാണ് ശരീരം മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close