സമരത്തെ തള്ളി കെസിബിസി

വഴിവക്കില്‍ സമരം ചെയ്ത കന്യസ്ത്രീകളുടെയും വൈദികരുടെയും നിലപട് ശരിയല്ല എന്നും കൂടാതെ കന്യാസ്ത്രീയ്ക്ക് നീതി ലഭിച്ചില്ല എന്ന് പറയുന്നത് വാസ്തവമല്ല എന്നും കെസിബിസി. 

Last Updated : Sep 24, 2018, 03:35 PM IST
സമരത്തെ തള്ളി കെസിബിസി

കോട്ടയം: വഴിവക്കില്‍ സമരം ചെയ്ത കന്യസ്ത്രീകളുടെയും വൈദികരുടെയും നിലപട് ശരിയല്ല എന്നും കൂടാതെ കന്യാസ്ത്രീയ്ക്ക് നീതി ലഭിച്ചില്ല എന്ന് പറയുന്നത് വാസ്തവമല്ല എന്നും കെസിബിസി. 

സഭയ്ക്ക് പരാതി ലഭിച്ചപ്പോള്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. കൂടാതെ നീതിയ്ക്കുവേണ്ടി തെരുവിലിറങ്ങിയത് സന്യസ്തര്‍ക്ക് യോജിച്ച നടപടിയായിരുന്നില്ല എന്നും ഇത്തരം സംഭവങ്ങള്‍ കത്തോലിക്കാസഭയ്ക്ക് മാനക്കേടുണ്ടാക്കിയതായും കെസിബിസി പറഞ്ഞു. 

കോടതിയില്‍ സത്യം തെളിയുമെന്ന പ്രതീക്ഷയാണ് കെസിബിസിയ്ക്ക്. കൂടാതെ തുടരന്വേഷണവും വാദവും നിഷ്പക്ഷമാവണമെന്നും കെസിബിസി പറഞ്ഞു. അതേസമയം, കുറ്റം തെളിയിക്കപ്പെട്ടാല്‍ നിയമ൦ അനുശാസിക്കുന്ന ശിക്ഷ നല്‍കട്ടെയെന്നും കെസിബിസിയുടെ ബുല്ലെറ്റിനില്‍ പറയുന്നു. 

അതേസമയം, ചില മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയും നിക്ഷിപ്ത താത്പര്യക്കാര്‍ക്കുനേരെയും വിരല്‍ ചൂണ്ടാനും കെസിബിസി മടിച്ചില്ല. 

എന്നാല്‍, ഒക്ടോബര്‍ 6 വരെ റിമാന്‍ഡ് ചെയ്തിരിക്കുന്ന ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ്ജയിലിലേയ്ക്ക് മാറ്റി. മൂന്നാം നമ്പര്‍ സെല്ലില്‍ രണ്ട് പെറ്റിക്കേസ് പ്രതികള്‍ക്കൊപ്പമാണ് ഇപ്പോള്‍ ഫ്രാങ്കോ മുളയ്ക്കല്‍. 
 
അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 27 ലേയ്ക്ക് മാറ്റി. കൂടാതെ ഈ വിഷയത്തില്‍ സര്‍ക്കാരിന്‍റെ അഭിപ്രായവും കോടതി ആരാഞ്ഞിട്ടുണ്ട്. 

 

 

 

 

Trending News