കൂട്ടിക്കൽ പ്രളയബാധിതരുടെ വീട് ജപ്തി ചെയ്ത് ലേലത്തില്‍ വച്ച് കേരള ബാങ്ക്; കുടുംബം ബാങ്കിനുമുന്നിൽ സമരത്തിൽ

ഉരുൾ പൊട്ടലിൽ ഇവരുടെ വീടും തകർന്നു. 6 മാസം മുൻപ് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് നൽകി രണ്ടാഴ്ച്ച മുൻപ് സെയിൽ ലെറ്ററും നൽകി. നവം 28 ന് 1 മണിക്ക് വസ്തു ലേലം ചെയ്യുമെന്നാണ് ഇവരെ ബാങ്ക് അറിയിച്ചിരിക്കുന്നത്. പ്രകൃതി ക്ഷോഭം നേരിട്ട കൂട്ടികലിൽ ജപ്തി നടത്തു കില്ലയെന്ന് സഹകരണ മന്ത്രി മന്ത്രി വിഎൻ വാസ വൻ അടക്കു ഇവർ ഉറപ്പ് നൽകിയതാണ്.

Edited by - Zee Malayalam News Desk | Last Updated : Nov 28, 2022, 12:38 PM IST
  • ഉരുൾ പൊട്ടലിൽ ഇവരുടെ വീടും തകർന്നു. 6 മാസം മുൻപ് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് നൽകി രണ്ടാഴ്ച്ച മുൻപ് സെയിൽ ലെറ്ററും നൽകി.
  • ദാമോദരനും ഭാര്യ വിജയമ്മയും കോട്ടയത്ത് തിരുനക്കരയിലുള്ള കേരള ബാങ്കിന്‍റെ ഓഫീസിനു മുന്നിൽ ധർണ ഇരിക്കുകയാണ്.
  • 2016 ൽ ലോൺ പുതുക്കി 1 ലക്ഷം രൂപ തിരിച്ചടച്ചു. പിന്നീട് ദാമോദരൻ ഹൃദ്‌രോഗ ബാധിതനായി ലോൺ അടയ്ക്കാനായില്ല.
കൂട്ടിക്കൽ പ്രളയബാധിതരുടെ വീട് ജപ്തി ചെയ്ത് ലേലത്തില്‍ വച്ച് കേരള ബാങ്ക്; കുടുംബം ബാങ്കിനുമുന്നിൽ സമരത്തിൽ

കോട്ടയം: കൂട്ടിക്കൽ പ്രളയദുരന്തത്തിൽ നിസ്സഹായരായവരുടെ കിടപ്പാടത്തിന് വില പറഞ്ഞ് കേരള ബാങ്ക്. കൂട്ടിക്കൽ പരുവക്കാട്ടിൽ ദാമോദരന്‍റെ 10 സെന്‍റ് പുരയിടവും വീടും കേരള ബാങ്ക് ഇന്ന് ലേലത്തിന് വച്ചിരിക്കുകയാണ്. ദാമോദരനും ഭാര്യ വിജയമ്മയും കോട്ടയത്ത് തിരുനക്കരയിലുള്ള കേരള ബാങ്കിന്‍റെ ഓഫീസിനു മുന്നിൽ ധർണ ഇരിക്കുകയാണ്. 

ഒപ്പം കൂട്ടിക്കലിലെ ജപ്തി ഭീഷണി നേരിടുന്ന 25 ഓളം വരുന്ന പ്രദേശവാസികളും ഉണ്ട്. 2012 ലാണ് ഇവർ ഏന്തയാർ കേരള ബാങ്കിൽ നിന്ന് 6 ലക്ഷം രൂപ ലോണെടുത്തത്. 2016 ൽ ലോൺ പുതുക്കി 1 ലക്ഷം രൂപ തിരിച്ചടച്ചു. പിന്നീട് ദാമോദരൻ ഹൃദ്‌രോഗ ബാധിതനായി ലോൺ അടയ്ക്കാനായില്ല.

Read Also: Mangaluru Blast Case: മംഗളൂരു സ്ഫോടനക്കേസ്: പ്രതി വ്യാജ ഐഡിയിൽ മധുരയിൽ തങ്ങിയതായി റിപ്പോർട്ട്

ഉരുൾ പൊട്ടലിൽ ഇവരുടെ വീടും തകർന്നു. 6 മാസം മുൻപ് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് നൽകി രണ്ടാഴ്ച്ച മുൻപ് സെയിൽ ലെറ്ററും നൽകി. നവം 28 ന് 1 മണിക്ക് വസ്തു ലേലം ചെയ്യുമെന്നാണ് ഇവരെ ബാങ്ക് അറിയിച്ചിരിക്കുന്നത്. പ്രകൃതി ക്ഷോഭം നേരിട്ട കൂട്ടികലിൽ ജപ്തി നടത്തു കില്ലയെന്ന് സഹകരണ മന്ത്രി മന്ത്രി വിഎൻ വാസ വൻ അടക്കു ഇവർ ഉറപ്പ് നൽകിയതാണ്. 

ഈ സാഹചര്യത്തിൽ ലേലം ഒഴിവാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത് അതേ സമയം കൂട്ടിക്കൽ നിവാസികളുടെ വായ്പകൾ സർക്കാർ ഏറ്റെടുക്കണമെന്ന് കൂട്ടിക്കൽ പ്രണയ ദുരിത രക്ഷാസമിതി ഭാരവാഹി മിനി ഫിലിപ്പ് ആവശ്യ പ്പെട്ടു.
 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News