കഫീല്‍ഖാനെ കേരളത്തിലേക്കു സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ് അപകടകാരിയായ നിപാ വൈറസ്. കോഴിക്കോട് വൈറസ് മൂലം മരിച്ചവരുടെ കുടുംബം പോലും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ അവസരത്തില്‍ നിപ്പ വൈറസ്ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനായി എത്തിയ ഡോക്ടറുടെ ഫേസ്ബുക്ക്‌ സന്ദേശം ശ്രദ്ധേയമാവുകയാണ്.

Last Updated : May 22, 2018, 02:23 PM IST
കഫീല്‍ഖാനെ കേരളത്തിലേക്കു സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തിരുവനനന്തപുരം: കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ് അപകടകാരിയായ നിപാ വൈറസ്. കോഴിക്കോട് വൈറസ് മൂലം മരിച്ചവരുടെ കുടുംബം പോലും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ അവസരത്തില്‍ നിപ്പ വൈറസ്ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനായി എത്തിയ ഡോക്ടറുടെ ഫേസ്ബുക്ക്‌ സന്ദേശം ശ്രദ്ധേയമാവുകയാണ്.

ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ കഫീല്‍ഖാന്‍ ആണ് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനാന്നെന്നും അതിന് തനിക്ക് അവസരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് സന്ദേശമയച്ചിരിക്കുന്നത്. അദ്ദേഹമയച്ച സന്ദേശത്തിന് ചുരുങ്ങിയ സമയംകൊണ്ട് ആയിരങ്ങളാണ് നന്ദി അറിയിച്ചത്. 

അതേസമയം അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലാവുകയും ചെയ്തു. കഫീല്‍ഖാനെ മാത്രമല്ല, കോഴിക്കോടെത്തിയ എല്ലാ ഡോക്ടര്‍മാരോടും മുഖ്യമന്ത്രി തന്‍റെ സന്ദേശത്തിലൂടെ നന്ദി അറിയിച്ചു. 

യു.പി.യിലെ ഡോക്ടര്‍ കഫീല്‍ഖാന്‍റെ ട്വിറ്റര്‍ സന്ദേശം കാണാനിടയായി. വൈദ്യശാസ്ത്രരംഗത്ത് സ്വന്തം ആരോഗ്യമോ ജീവന്‍പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ട്. അവരില്‍ ഒരാളായാണ് ഞാന്‍ ഡോ. കഫീല്‍ഖാനെയും കാണുന്നത്. സഹജീവികളോടുള്ള സ്നേഹമാണ് അവര്‍ക്ക് എല്ലാറ്റിലും വലുത്.

കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രയ്ക്കടുത്ത് ചില സ്ഥലങ്ങളില്‍ നിപാ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ രോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ സ്വയം സന്നദ്ധരായി ധാരാളംപേര്‍ രംഗത്തു വന്നിട്ടുണ്ട്. അവരില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. 

ഡോ. കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂ. അങ്ങനെയുള്ള ഡോക്ടര്‍മാരും വിദഗ്ധരും ആരോഗ്യവകുപ്പ് ഡയറക്ടറുമായോ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. 

 

ഇന്ന് പുലര്‍ച്ചെയാണ് കഫീല്‍ഖാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കാന്‍ തന്നെ അനുവദിക്കണമെന്ന സന്ദേശം ഫേസ്ബുക്കില്‍ കുറിച്ചത്. നിപാ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫജര്‍ നമസ്‌കാരത്തിനു ശേഷം ഉറങ്ങാന്‍ ശ്രമിച്ചിട്ടും തനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല തന്‍റെ ജീവിതം സേവനത്തിനു വേണ്ടി മാറ്റി വയ്ക്കാന്‍ തയാറാണ് എന്നും. അതിന് അല്ലാഹു അറിവും കരുത്തും നല്‍കട്ടെ എന്നും അദ്ദേഹം കുറിച്ചു.  

 

കഴിഞ്ഞയാഴ്ച കഫീല്‍ ഖാന്‍ കേരളം സന്ദര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശ് ബി ആര്‍ ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കഫില്‍ ഖാന്‍ പ്രതിയാക്കപ്പെട്ടിരുന്നു. ജാമ്യം ലഭിക്കാതെ 8 മാസത്തിലേറെ അദ്ദേഹം ജയിലില്‍ കഴിഞ്ഞിരുന്നു. ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയുടെ ഈ നടപടി ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിരുന്നു.

 

Trending News