Kerala Assembly Election 2021 : കെ സുധാകരൻ ധർമ്മടത്ത് മത്സരിക്കില്ല, പകരം ഡിസിസി സെക്രട്ടറി സി രഘുനാഥൻ നിർദേശിച്ചു

 കെപിസിസിയുടെ ആവശ്യത്തെ സുധാകരൻ വിമുഖത അറിയിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 18, 2021, 03:41 PM IST
  • മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്തെ കെ സുധാകരണ എംപി സ്ഥാനാർഥികില്ല.
  • പകരം രഘുനാഥൻ സ്ഥാനാർഥിയാകും. കെപിസിസിയുടെ സമ്മർദം സുധാകരൻ നിരസിച്ചു
  • സുധാകരനെ സംസ്ഥാന നേതൃത്വം ധർമ്മടത്ത് തളച്ചിടുമെന്ന് കണ്ണൂർ ഡിസിസി.
  • കെ സുധാകരൻ തന്നെയാണ് ഇക്കാര്യം വാർത്ത സമ്മേളനത്തിൽ അറിയിച്ചത്.
Kerala Assembly Election 2021 : കെ സുധാകരൻ ധർമ്മടത്ത് മത്സരിക്കില്ല, പകരം ഡിസിസി സെക്രട്ടറി സി രഘുനാഥൻ നിർദേശിച്ചു

Kannur : ധർമ്മടത്ത് മുഖ്യമന്ത്രി Pinarayi Vijyan നെതിരെ മത്സരിക്കാനില്ലെന്ന് അറിയിച്ച് KPCC Working Presdient K SUdhakaran. പകരം കണ്ണൂർ DCC സെക്രട്ടറിയായ സി രഘുനാഥന്റെ പേര് കെ സുധാകരൻ നിർദേശിച്ചു.

കെപിസിസിയും കേന്ദ്ര നേതൃത്വവും തന്നോട് ധർമ്മടത്ത് മത്സരിക്കാൻ ആവശ്യപ്പെട്ടുയെന്നും എന്നാൽ തനിക്ക് കണ്ണൂർ ജില്ലയിൽ എല്ലായിടത്തും പ്രവർത്തനം ഏകോപിപ്പിക്കുന്ന ചുമതല ഉള്ളതിനാൽ മത്സരത്തിനില്ലയെന്ന് സുധാകരൻ സംസ്ഥാന കേന്ദ്ര നേതൃത്വത്തോട് അറിയിച്ചു. 

ALSO READ : Kerala Assembly Election 2021 : പാലക്കാട്ടെ പ്രശ്നം തീർത്തു ഉമ്മൻചാണ്ടി ഇനി ഇരിക്കൂറിലേക്ക്, സജീവ് ജോസഫ് പ്രശ്നം അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടി നാളെ കണ്ണൂരിലെ എ ​ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തും

ധർമ്മടത്ത് മത്സരിക്കേണ്ടയെന്ന് കണ്ണൂർ ഡിസിസി ഭാരവാഹികളോടായി സുധാകരൻ നടത്തിയ ചർച്ചയിൽ അവരും വേണ്ടയെന്ന് ആവശ്യപ്പെടുകയായിരുന്നു. ധർമ്മടത്ത് മത്സരിച്ചാൽ അവിടെ തന്നെ സുധാകരനെ ഒതുങ്ങി പോകുമെന്ന് ജില്ല നേതൃത്വം ആശങ്ക പങ്കുവെച്ചു. കെ.സുധാകരൻ പകരം ഡിസിസി സെക്രട്ടറി സി രഘുനാഥനെ ജില്ല നേതൃത്വം ധർമ്മടത്ത് മത്സരിക്കാൻ നിർദേശിച്ചു.    

അതേസമയം സുധാകരന്റെ തീരുമാനം വരുന്നത് വരെ സംസ്ഥാന നേതൃത്വം കെ.സുധാകരൻ ധർമ്മടത്ത് മത്സരിക്കണമെന്ന് ആ​ഗ്രഹം പങ്കുവെച്ചിരുന്നു. തുടർന്ന് നേതാക്കളെല്ലാം സുധാകരനുമേൽ സമ്മർദം ചുമത്തിയിരുന്നു. എന്നാൽ തനിക്ക് ആലോചിക്കാൻ ഒരു മണിക്കൂർ വേണമെന്ന് സുധാകരൻ കെപിസിസി അറിയിക്കുകയും ചെയ്തു.

ALSO READ : Kerala Assembly Election 2021: കഴക്കൂട്ടത്ത് ത്രികോണമത്സരം; പദ്മനാഭന്റെ മണ്ണിൽ കരുത്ത് തെളിയിക്കാൻ ശോഭാ സുരേന്ദ്രൻ

അതേസമയം കോൺ​ഗ്രസ് നേതൃത്വം പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളായർ പെൺക്കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നൽകുന്നതും ചർച്ച ചെയ്തിരുന്നു. മത്സരിക്കാൻ സന്നദ്ധത അറിയച്ചപ്പോൾ പെൺക്കുട്ടികയുടെ അമ്മയ്ക്ക് പിന്തുണ നൽകുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി കുടുംബത്തിനൊപ്പം നിൽക്കാമെന്ന് പറ‍ഞ്ഞിട്ട് വാക്ക് പാലിച്ചില്ലെന്നും അതിനാലാണ് പിണറായി വിജയനെതിരെ സ്ഥാനാർഥിയായി നിൽക്കുന്നതെന്ന് പെൺക്കുട്ടികളുടെ അമ്മ അറിയിച്ചു. വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദം ഉയർത്താനുള്ള അവസരമാണിതെന്നും ഇരകളുടെ അമ്മ പറഞ്ഞിരുന്നു.

ബിജെപിയുടെ മുതിർന്ന നേതാവ് സി.കെ പത്മാനാഭനാണ് ധർമടത്ത് എൻഡിഎ സ്ഥാനാർഥി. ഫോർവേർഡ് ബ്ലോക്ക് നേതാവ് ജി ദേവരാജനെ പിണറായി വിജയനെതിരെ മത്സരിക്കാൻ യുഡിഎഫ് ക്ഷണിച്ചെങ്കിലും അദ്ദേഹം നിഷേധിക്കുകയായിരുന്നു.

ALSO READ : Kerala Assembly Election 2021 : ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺക്കു ട്ടികളുടെ അമ്മ സ്വതന്ത്ര സ്ഥാനാർഥയായി മത്സരിക്കും, ബിജെപി ഒഴികെ വേറെ ആരുടെയും പിന്തുണ സ്വീകരിക്കുമെന്ന് ഇരകളുടെ അമ്മ

2016ൽ മണ്ഡലത്തിൽ വോട്ട് ചെയ്തിവയിൽ നിന്ന് 56.4% വോട്ടും പിണറായി വിജയൻ സ്വന്തമാക്കിയിരുന്നു. 37,000ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ധർമടത്ത് മുഖ്യമന്ത്രി വിജയം സ്വന്തമാക്കിയത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News