കാലവര്‍ഷക്കെടുതി: ഓണം വാരാഘോഷം ഒഴിവാക്കി; നീക്കിവെച്ച തുക ദുരിതാശ്വാസ ഫണ്ടിലേക്ക്

കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

Last Updated : Aug 14, 2018, 01:23 PM IST
കാലവര്‍ഷക്കെടുതി: ഓണം വാരാഘോഷം ഒഴിവാക്കി; നീക്കിവെച്ച തുക ദുരിതാശ്വാസ ഫണ്ടിലേക്ക്

തിരുവനന്തപുരം: കാലവര്‍ഷം ദുരന്തം വിതച്ച സംസ്ഥാനത്ത് ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ ഓണാഘോഷ പരിപാടികള്‍ റദ്ദുചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണാഘോഷത്തിന് നീക്കിവെച്ച തുക ദുരിതാശ്വാസ ഫണ്ടിലേക്ക് വകമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

സമാനതകളില്ലാത്ത കാലവര്‍ഷക്കെടുതിയാണ് ഉണ്ടായതെന്നും അതുകൊണ്ടുതന്നെ കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘത്തെ വീണ്ടും അയയ്ക്കണമെന്നും നഷ്ടപരിഹാരം ഉയര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ദുരന്തം നേരിടുന്നതില്‍ പ്രതിപക്ഷ നേതാവിന്റേത് മികച്ച പ്രവര്‍ത്തന മാതൃകയായിരുന്നുവെന്നും പ്രളയക്കെടുതിയില്‍ കേന്ദ്ര സര്‍ക്കാരും കേരളത്തെ അകമഴിഞ്ഞ് സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനം ഹൈലറ്റ്സ്:

  • ഇതുവരെയുണ്ടായത് 8316 കോടിരൂപയുടെ നഷ്ടം
  • പൂര്‍ണ്ണമായും തകര്‍ന്നത് ഇരുപതിനായിരം വീടുകള്‍
  • ദുരിത ബാധിത മേഖലകളില്‍ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം
  • 38 പേര്‍ മരിച്ചു, നാലുപേരെ കാണാതായി
  • 27 ഡാമുകള്‍ ഒരുമിച്ച് തുറന്നത് ചരിത്രത്തില്‍ ആദ്യം
  • സര്‍ക്കാര്‍ ജീവനക്കാര്‍ 2 ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം
  • വ്യാപക കൃഷിനാശം
  • 215 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍
  • 444 വില്ലേജുകള്‍ പ്രളയബാധിത മേഖലകളായി പ്രഖ്യാപിക്കും
  • കര്‍ഷകര്‍ക്ക് സൗജന്യ വിത്ത്‌ വിതരണം
  • രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക അദാലത്ത്

Trending News