Mathruyanam: പ്രസവശേഷം അമ്മയുടേയും കുഞ്ഞിന്റേയും ആദ്യ യാത്ര ഇനി സൗജന്യം; പദ്ധതി അടുത്തമാസം മുതൽ

Kerala Governmant Mathruyanam project: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലും മാതൃയാനം പദ്ധതി ആരംഭിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 21, 2023, 08:26 PM IST
  • എസ്.എ.ടി. ആശുപത്രിയില്‍ ഓരോ വർഷവും പതിനായിരത്തോളം പ്രസവങ്ങളാണ് നടക്കുന്നത്.
  • ഈ പ​ദ്ധതി നടപ്പിലാകുന്നതോടെ പല കുടുംബങ്ങൾക്കും ഇതൊരു ആശ്വാസമാണ്.
Mathruyanam: പ്രസവശേഷം അമ്മയുടേയും കുഞ്ഞിന്റേയും ആദ്യ യാത്ര ഇനി സൗജന്യം; പദ്ധതി അടുത്തമാസം മുതൽ

തിരുവനന്തപുരം: പ്രസവശേഷം ഇനി അമ്മയുടേയും കുഞ്ഞിന്റേയും ആദ്യ യാത്ര സൗജന്യം. മാതൃയാനം എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതി സെപ്റ്റംബര്‍ മാസത്തോടെ എല്ലാ ജില്ലകളിലും പ്രാബല്യത്തിൽ വരും. പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ പദ്ധതി നടപ്പിലാക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണ് ജോർജ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ കാസര്‍ഗോഡ്, വയനാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിലെ പ്രസവം നടക്കുന്ന മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതി യാഥാര്‍ത്ഥ്യമായി.

ഉടന്‍ യാഥാര്‍ത്ഥ്യമാകാൻ പോകുന്നത് തിരുവനന്തപുരവും, കണ്ണൂരും ആണ്. ഈ പദ്ധതിയുടെ പ്രയോജനം എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ലഭിക്കുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. മാതൃയാനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലും മാതൃയാനം പദ്ധതി ആരംഭിക്കുന്നു. എസ്.എ.ടി ആശുപത്രിയില്‍ പദ്ധതിക്കായി  28 വാഹനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.

ALSO READ: മെമ്മറി കാർഡ് ചോർന്ന സംഭവം: അതിജീവിതയുടെ ഹർജിയിൽ വാദം മാറ്റില്ല, പരാതി ദിലീപിന് മാത്രമാണല്ലോയെന്ന് ഹൈക്കോടതി

എസ്.എ.ടി. ആശുപത്രിയില്‍ ഓരോ വർഷവും പതിനായിരത്തോളം പ്രസവങ്ങളാണ് നടക്കുന്നത്. ഈ പ​ദ്ധതി നടപ്പിലാകുന്നതോടെ പല കുടുംബങ്ങൾക്കും ഇതൊരു ആശ്വാസമാണ്. തിരുവനന്തപുരത്തിന് പുറമേ മറ്റ് ജില്ലകളില്‍ നിന്നും വിദഗ്ധ പ്രസവ ചികിത്സയ്ക്കായി എസ്.എ.ടി.യില്‍ എത്തുന്നുണ്ട്. വീട്ടിലേയ്ക്കുള്ള ദീര്‍ഘദൂര യാത്രയ്ക്ക് വളരെയധികം തുക ചെലവാകാറുണ്ട്. പലര്‍ക്കും ഇത് താങ്ങാനാവില്ല. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ എല്ലാവര്‍ക്കും ഏറെ സഹായകരമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News