Dcc: ഡിസിസി പുനസംഘടന അനിശ്ചിതത്വത്തിൽ, കെ. സുധാകരൻ-വിഡി സതീശൻ തർക്കം രൂക്ഷം

രണ്ടരമാസ് മുമ്പ്  ഡിസിസി ഭാരവാഹികളുടെ കരട് പട്ടിക പ്രതിപക്ഷ നേതാവിന് കെ.സുധാകരൻ നൽകിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 2, 2022, 02:57 PM IST
  • അഞ്ച് ജില്ലകളിലെ ഭാരവാഹികളുടെ കാര്യത്തിൽ മാത്രമാണ് ഏകദേശ ധാരണയിലെങ്കിലും എത്തിച്ചേരാനായത്
  • ഡിസിസി ഭാരവാഹികളുടെ കരട് പട്ടിക പ്രതിപക്ഷ നേതാവിന് കെ.സുധാകരൻ നൽകിയിരുന്നു
  • നടപടികൾ ആരംഭിച്ചതിനാൽ ഇനി പുനസംഘടനയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന അഭിപ്രായമാണ് എ,ഐ ഗ്രൂപ്പുകൾക്ക് ഉള്ളത്
Dcc: ഡിസിസി പുനസംഘടന അനിശ്ചിതത്വത്തിൽ, കെ. സുധാകരൻ-വിഡി സതീശൻ തർക്കം രൂക്ഷം

തിരുവനന്തപുരം: ഡിസിസി പുനസംഘടനയുടെ പേരിൽ കെ.പി.സിസി അധ്യക്ഷൻ കെ.സുധാരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് നിലനിൽക്കുന്നത്. പലതവണ  ചർച്ച നടത്തിയിട്ടും അഞ്ച് ജില്ലകളിലെ ഭാരവാഹികളുടെ കാര്യത്തിൽ മാത്രമാണ് ഏകേദേശ ധാരണയിലെങ്കിലും എത്തിച്ചേരാനായത്.

രണ്ടരമാസ് മുമ്പ്  ഡിസിസി ഭാരവാഹികളുടെ കരട് പട്ടിക പ്രതിപക്ഷ നേതാവിന് കെ.സുധാകരൻ നൽകിയിരുന്നു.എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ മറുപടി നൽകാനോ ചർച്ച നടത്താനോ വിഡി സതീശൻ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ ശക്തമായ അതൃപ്തിയാണ് കെ.സുധാകരനുള്ളത്. 

സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതിനാൽ ഇനി പുനസംഘടനയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന അഭിപ്രായമാണ് എ,ഐ ഗ്രൂപ്പുകൾക്ക് ഉള്ളത്. ഗ്രൂപ്പ് തൽപ്പര്യങ്ങൾ‌ക്കൊപ്പം ഇപ്പോൾ വിഡി സതീശനും നിലകൊളളുന്നു എന്ന വികാരമാണ് കെ.സുധാകരനുള്ളത്.

തുടക്കത്തിൽ സതീശനും സുധാകരനും തമ്മിൽ ഉണ്ടായിരുന്നു ഐക്യം ഡിസിസി പുനസംഘടനയോടെ ഇല്ലാതായ അവസ്ഥയാണ്. കേന്ദ്ര നേതൃത്വത്തിന് നേരത്തെ കരട് പട്ടിക നൽകിയെങ്കിലും വിശധമായ ചർച്ചക്ക് ശേഷം പുതിയ പട്ടിക സമർപ്പിക്കാൻ ഹൈക്കമാന്റ് നിർദേശിക്കുകയായിരുന്നു. 

എം.പിമാരുടെ പാരാതിയെ തുടർന്നായിരുന്നു പുനസംഘടന ഹൈക്കമാന്റ്  ഇടപെട്ട് തടഞ്ഞത്. അതിന് ശേഷം ചർച്ചകൾ പൂർണമായും വഴിമുട്ടിയ അവസ്ഥയിലാണ്.സംഘടനാ തെരഞ്ഞെടുപ്പിന്റെ  നടപടി ക്രമങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ ഡിസിസി പുനസഘടന നിർത്തിവാക്കാനാണ് സാധ്യത.സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അംഗത്വ വിതരണവും കാര്യക്ഷമമായി മുന്നോട്ട് കൊണ്ട് പോകാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്ന പരാതിയും ശക്തമാണ്.

മാർച്ച് 31 വരെയായിരുന്നു അംഗത്വ വിതരണത്തിന് കോന്ദ്രനേതൃത്വം അനുവദിച്ചിരുന്ന സമയം.എന്നാൽ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താൻ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കഴിയാതെ വന്നതോടെ ഈ മാസം പതിന‍ഞ്ച് വരെ അംഗത്വ വിതരണം നീട്ടിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News