Kerala Rain: കനത്ത മഴ: മണിയാർ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

Kerala rain updates: എല്ലാ ഷട്ടറുകളും തുറന്നതിനാൽ പമ്പയാറിനും കക്കാട്ടാറിനും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.

Written by - Zee Malayalam News Desk | Last Updated : Jul 4, 2023, 10:34 PM IST
  • മണിയാർ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതിനാൽ പമ്പയാറിനും കക്കാട്ടാറിനും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
  • കണ്ണൂരിൽ രാത്രിയിൽ മലയോര മേഖലയിലേക്ക് അവശ്യ സർവീസുകൾക്ക് മാത്രം അനുമതി.
Kerala Rain: കനത്ത മഴ: മണിയാർ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

തിരുവനന്തപുരം: കാലവ‍ർഷം ശക്തി പ്രാപിച്ചതോടെ കേരളത്തിൽ കനത്ത മഴ തുടരുകയാണ്.കേരളത്തിലെ എല്ലാ ജില്ലകളിലും അടുത്ത മണിക്കൂറുകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കാറ്റിലും മഴയിലും  വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മണിയാർ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതിനാൽ പമ്പയാറിനും കക്കാട്ടാറിനും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കിയിൽ രാത്രി യാത്ര (വൈകിട്ട് 7 മുതൽ പുലർച്ചെ 6 വരെ) ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കലക്ടർ‌ ഷീബാ ജോർജ് അറിയിച്ചു. കണ്ണൂരിൽ രാത്രിയിൽ മലയോര മേഖലയിലേക്ക് അവശ്യ സർവീസുകൾക്ക് മാത്രം അനുമതി. ഏഴാം തീയതി വരെ ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാനും നിർദേശം. കോഴിക്കോടും ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കലക്ടർ നിർദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News