T20 World Cup|വിരാട് കോലി എക്കാലത്തേയും മികച്ച നായകൻ; ഫേസ്ബുക്ക് കുറിപ്പുമായി എം ബി രാജേഷ്

മതം പറഞ്ഞത് ഒരാളെ ആക്രമിക്കുന്നതും നട്ടെല്ലില്ലായ്മയും പരിതാപകാരവുമാണെന്ന് ആണ് ഷമിക്കെതിരായ ആക്രമണത്തിൽ കോലി പറഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : Nov 3, 2021, 06:16 PM IST
  • ഇന്ത്യന്‍ നായകൻ വിരാട് കോലിയുടെ മകൾക്കെതിരെ ഉയര്‍ന്ന് ഭീഷണികള്‍ക്കെതിരെ സ്പീക്കര്‍ എം.ബി. രാജേഷ്.
  • ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരായ തോല്‍വിക്ക് ശേഷം മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് ആണ് വിരാട് കോലിക്കെതിരെ സൈബർ ആക്രമണമുണ്ടായത്.
  • കോലി - അനുഷ്‌ക ദമ്പതികളുടെ മകള്‍ വാമികയ്ക്കെതിരെ ബലാത്സംഗം ഭീഷണി വരെയുണ്ടായിരുന്നു.
 T20 World Cup|വിരാട് കോലി എക്കാലത്തേയും മികച്ച നായകൻ; ഫേസ്ബുക്ക് കുറിപ്പുമായി എം ബി രാജേഷ്

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പില്‍ (T-20 WorldCup) പാകിസ്ഥാനെതിരായ തോല്‍വിക്ക് ശേഷം ദേശീയത പോലും ചോദ്യ ചെയ്ത് വിമർശിക്കപ്പെട്ട താരമാണ് മുഹമ്മദ് ഷമി (Mohammed Shami). സ്‌പെല്ലിലെ അവസാന ഓവര്‍ എറിയാനെത്തിയ ഷമി ആ ഓവറില്‍ മാത്രം 17 റണ്‍സാണ് വിട്ടുകൊടുത്തത്. രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ പാകിസ്ഥാന്‍ ജയിക്കുകയും ചെയ്തു. ഷമിയെ പിന്തുണച്ചതിന് ഇന്ത്യന്‍ നായകൻ വിരാട് കോലിയുടെ (Virat Kohli) കുഞ്ഞിനെതിരെ ഉയര്‍ന്ന് ഭീഷണികള്‍ക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി സ്പീക്കര്‍ എം.ബി. രാജേഷ് (M B Rajesh).

ഷമിയുടെ മതം പറഞ്ഞ് വാളെടുത്തവര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് ഇന്ത്യന്‍ നായകൻ വിരാട് കോലി  പ്രതികരിച്ചത്. മതം പറഞ്ഞത് ഒരാളെ ആക്രമിക്കുന്നതും നട്ടെല്ലില്ലായ്മയും പരിതാപകാരവുമാണെന്ന് കോലി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോലിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണമുണ്ടായത്. കോലി - അനുഷ്‌ക ദമ്പതികളുടെ മകള്‍ വാമികയ്ക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷകരമായ പരാമര്‍ശങ്ങളാണ് ഉയര്‍ന്നത്. കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഭീഷണികള്‍.

Also Read: Rape threats to Viral Kohli's daughter: വിരാട് കോഹ്‌ലിയുടെ മകൾക്ക് ബലാത്സംഗ ഭീഷണി, ഡൽഹി പോലീസിന് നോട്ടീസ് നൽകി DCW മേധാവി 

കോലിയുടെ മകള്‍ക്കെതിരെ ഉയര്‍ന്ന നീചമായ ഭീഷണിയിലോ ഷമി നേരിട്ട ആക്രമണത്തിലോ ക്രിക്കറ്റ്  ഭരണരംഗത്തുണ്ടായിരുന്നവര്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിലെ ആരും പ്രതികരിച്ചതായി കണ്ടില്ല. മൗനം കൊണ്ടുള്ള ഈ സാധൂകരണം ഞെട്ടിപ്പിക്കുന്നതാണെന്ന് എം.ബി രാജേഷ് ചൂണ്ടിക്കാട്ടി. 

 

എക്കാലത്തേയും മികച്ച ക്യാപ്റ്റനായിട്ടായിരിക്കും കോലിയെ ചരിത്രം രേഖപ്പെടുത്തുകയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ''വെല്ലുവിളികള്‍ക്കു മുന്നില്‍ പതറാതെ നില്‍ക്കുകയും നട്ടെല്ലിന്റെ ബലം കാണിക്കുകയും നേരിനൊപ്പം നില്‍ക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ നായകര്‍.'' അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

Also Read: Virat Kohli : വിരാട് കോലിക്ക് ഏകദിന ക്യാപ്റ്റൻസിയും നഷ്ടമായേക്കും

ഇന്ത്യയിലെ രാഷ്ട്രീയ-ഭരണ നേതൃത്വം പറയേണ്ടിയിരുന്നതാണ് കോലി പറഞ്ഞത്. ടീം ജയിക്കുമ്പോള്‍ അഭിനന്ദനം ചൊരിയുകയും ഒപ്പം നിന്ന് ഫോട്ടോയെടുത്ത് പങ്കുപറ്റുകയും ചെയ്യുകയും മാത്രമല്ലല്ലോ ചെയ്യേണ്ടത്. തോല്‍വിയിലും തിരിച്ചടിയിലും ഒപ്പം നില്‍ക്കുക കൂടി ചെയ്യുന്നതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്. 

വര്‍ഗീയവും വംശീയവുമായ ആക്രമണങ്ങളുണ്ടാകുമ്പോള്‍ അതിനെ തള്ളിപ്പറയുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖ്യ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കുറിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News