Kerala Varsity Row : ഗവർണറുടെ നടപടി വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിനു വേണ്ടി: സീതറാം യെച്ചൂരി

Kerala Governor vs Kerala Govt കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണിതെന്നും യച്ചൂരി

Written by - Zee Malayalam News Desk | Last Updated : Oct 24, 2022, 03:37 PM IST
  • വിദ്യാഭ്യാസ മേഖലയുടെ അധികാരം പിടിച്ചെടുത്ത് ഗവർണർ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് യച്ചൂരി.
  • അങ്ങനെയൊരു നടപടിയെടുക്കാൻ ഗവർണർക്ക് യാതൊരു അധികാരമില്ലെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണിതെന്നും യച്ചൂരി കുറ്റപ്പെടുത്തി.
Kerala Varsity Row : ഗവർണറുടെ നടപടി വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിനു വേണ്ടി: സീതറാം യെച്ചൂരി

ന്യൂ ഡൽഹി : കേരളത്തിലെ ഒമ്പത് സർവകലാശാലകളുടെ വൈസ് ചാൻസലർമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി. വിദ്യാഭ്യാസ മേഖലയുടെ അധികാരം പിടിച്ചെടുത്ത് ഗവർണർ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് വാർത്ത ഏജൻസിയായ എഎൻഐയോട് സീതറാം യെച്ചൂരി പറഞ്ഞു. അങ്ങനെയൊരു നടപടിയെടുക്കാൻ ഗവർണർക്ക് യാതൊരു അധികാരമില്ലെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണിതെന്നും യച്ചൂരി കുറ്റപ്പെടുത്തി.

"ഗവർണർക്ക് അങ്ങനെ ഒരു നിർദേശം നൽകാൻ യാതൊരു അവകാശവുമില്ല. ഇത് രാഷ്ട്രീയ പ്രേരിതവും നിയമവിരുദ്ധമായ നീക്കമാണ്. അവർ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അധികാരം പിടിച്ചെടുത്ത് തകർക്കാനാണ് ശ്രമിക്കുന്നത്. ഒരു ആർഎസ്എസ് പ്രവർത്തകനെ അവിടെ നിയമിച്ച് അതിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അധികാരം പിടിച്ചെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ഹിന്ദുത്വം പ്രചരിപ്പിക്കാനാണ് അവരുടെ ആവശ്യം. ഇതിനെതിരെ കോടതിയിൽ പ്രതിരോധിക്കും. ഭരണഘടന ഒരിക്കലും ഗവർണർക്ക് അത്തരത്തിൽ ഒരു അവകാശം നൽകുന്നില്ല" സീതാറാം യെച്ചൂരി പറഞ്ഞു.

ALSO READ : Kerala Varsity Row : രാജിവെക്കാൻ പറഞ്ഞ ഗവർണർക്കെതിരെ വിസിമാർ ഹൈക്കോടതിയിൽ; വൈകിട്ട് പ്രത്യേക സിറ്റിങ്

അതേസമയം ഗവർണറുടെ നടപടിക്കെതിരെ വിസിമാർ സംസ്ഥാന ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബർ 24 ഇന്ന് അവധി ദിവസമാണെങ്കിലും പ്രത്യേക സിറ്റിങ്ങിലൂടെ സംസ്ഥാന ഹൈക്കോടതി വൈകിട്ട് നാല് മണിക്ക് ഹർജി പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിസിമാരുടെ ഹർജി പരിഗണിക്കുക. ഇന്ന് രാവിലെ 11.30ന് മുമ്പ് രാജി സമർപ്പിക്കണമെന്നായിരുന്നു സംസ്ഥാന ഗവർണർ ഒമ്പത് വിസിമാരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഗവർണറുടെ നിർദശം തള്ളിയ വിസമാർ ആരും രാജി സമർപ്പിച്ചല്ല. സർക്കാർ പിന്തുണയോടെയാണ് വിസിമാർ ഹർജി സമർപ്പിച്ചിരിക്കുന്നത്.

കൂടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലകളുടെ ചാൻസലർ പദവി ദുരുപയോ​ഗം ചെയ്യുന്നുവെന്നും നശീകരണ ബുദ്ധിയോടെ യുദ്ധം നടത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗവർണർ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധം. സർവകലാശാലകളെ അസ്ഥിരപ്പെടുത്താൻ ചാൻസലർ ശ്രമിക്കുന്നു. ഭരണത്തെ അസ്ഥിരപ്പെടുത്താൻ കോടതി വിധി ആയുധമാക്കുന്നു. അസ്വാഭാവിക തിടുക്കവും അത്യുത്സാഹവുമാണ് ​ഗവർണറുടേത്. കെടിയു ഉത്തരവ് സാങ്കേതികം മാത്രം. ​ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായ ഗവർണർ രാഷ്ട്രീയ ബുദ്ധിയോടെയാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

അതേസമയം ഗവർണറുടെ നിലപാടിനെ പിന്തുണ നൽകി പ്രതിപക്ഷം രംഗത്തെത്തി. സുപ്രീം കോടതി വിധി അനുസരിച്ച് വിസിമാരുടെ നിയമനം നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.  ഗവർണറുടെ പശ്ചാത്താപം മാത്രമാണ് പ്രതിപക്ഷവും കോൺഗ്രസും സ്വാഗതം ചെയ്തതെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം കോഴിക്കോട് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് ഗവർണർ സംസ്ഥാനത്തെ 9 യൂണിവേഴ്സിറ്റികളുടെ വിസിമാരോട് രാജിവെക്കാൻ നിർദേശം നൽകിയത്. ഇന്ന് രാവിലെ 11.30 നകം രാജി വെക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.   കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, കെടിയു, സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാള സർവകലാശാല എന്നീ സർവകലാശാലകളിലെ വിസി മാരോടാണ് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നത്. യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം ആയതിനാലാണ് രാജി വെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് രാജ്ഭവൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News