ഇനി പര്‍ദ്ദ ഖാദിയിലും

കേരളത്തിലെ കാലാവസ്ഥയ്ക്കിണങ്ങുന്ന ഖാദി തുണിത്തരങ്ങളില്‍ നിര്‍മ്മിച്ച പര്‍ദ്ദകള്‍ വിപണിയിലെത്തി. പ്രകൃതിദത്തമായ പരുത്തി നൂലുകൊണ്ട് നിര്‍മ്മിക്കുന്ന പര്‍ദ്ദ ചാര നിറത്തിലും മറ്റ് വര്‍ണങ്ങളിലും ലഭിക്കും.

Last Updated : Nov 22, 2017, 08:10 PM IST
ഇനി പര്‍ദ്ദ ഖാദിയിലും

കോഴിക്കോട്: കേരളത്തിലെ കാലാവസ്ഥയ്ക്കിണങ്ങുന്ന ഖാദി തുണിത്തരങ്ങളില്‍ നിര്‍മ്മിച്ച പര്‍ദ്ദകള്‍ വിപണിയിലെത്തി. പ്രകൃതിദത്തമായ പരുത്തി നൂലുകൊണ്ട് നിര്‍മ്മിക്കുന്ന പര്‍ദ്ദ ചാര നിറത്തിലും മറ്റ് വര്‍ണങ്ങളിലും ലഭിക്കും.

ചെറൂട്ടി റോഡിലുള്ള ഖാദി ഗ്രാമസൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഖാദി പര്‍ദ്ദ വിപണിയിലിറക്കല്‍ നിര്‍വ്വഹിച്ചു.  മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ആദ്യവില്‍പ്പന നടത്തി. 

ചൂടുകാലത്ത് തണുപ്പും തണുപ്പ് കാലത്ത് ചൂടും പ്രദാനം ചെയ്യുന്ന തരത്തിലാണ് പര്‍ദ്ദ നിര്‍മ്മിച്ചിരിക്കുന്നത്. ചൈനീസ് നെക്ക്, ഹൈനെക്ക്, കോട്ട്, അറേബ്യന്‍, ഡിസൈനര്‍ പീസ് എന്നീ പേരുകളിലുള്ള ഖാദി പര്‍ദ്ദകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. 1800 രൂപ മുതല്‍ 2000 രൂപ വരെയാണ് പര്‍ദ്ദകളുടെ വില. പര്‍ദ്ദകള്‍ക്ക് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും.

Trending News