Ksrtc: കെഎസ്ആർടിയിൽ സീസൺ ടിക്കറ്റും സ്മാർട്ട് കാർഡും;30 ശതമാനം വരെ നിരക്കിളവ്

 സംസ്ഥാനാന്തര ബസ്സുകളിലെ നിരക്ക് സംബന്ധിച്ച തീരുമാനം കെഎസ്ആർടിസിക്ക് സ്വയം എടുക്കാം.

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 11:45 AM IST
  • പലവട്ടം സ്മാർട്ട് കാർഡ് അടക്കമുള്ളവ കെഎസ്ആർടിസിയിൽ നടപ്പാക്കണമെന്ന് ആവശ്യമുയർന്നിരുന്നു
  • ടിക്കറ്റ് ബാക്കിക്ക് ചില്ലറ ഇല്ലാത്ത പ്രശ്നം സ്മാർട്ട് കാർഡ് എത്തിയാൽ അത് പരിഹരിക്കപ്പെടും
  • രണ്ടോ, മൂന്നോ മാത്രം ട്രിപ്പ് നടത്തുന്നവർക്കും കെഎസ്ആർടിസിയിൽ സീസൺ ടിക്കറ്റ് എടുക്കാം
Ksrtc: കെഎസ്ആർടിയിൽ സീസൺ ടിക്കറ്റും സ്മാർട്ട് കാർഡും;30 ശതമാനം വരെ നിരക്കിളവ്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇനി മുതൽ യാത്രക്കാർക്ക് സീസൺ ടിക്കറ്റ് എടുക്കാം. ഒാർഡിനറി മുതൽ സൂപ്പർ ക്ലാസ് വരെയുള്ള എല്ലാ സർവ്വീസുകൾക്കും സീസൺ ടിക്കറ്റ് ലഭിക്കും. സ്ഥിരം യാത്രക്കാർക്കാണ് സീസൺ ടിക്കറ്റ് വഴി പ്രയോജനം. സീസൺ ടിക്കറ്റ് എടുക്കുന്നവർക്ക് 30 ശതമാനം വരെയാണ് നിരക്കിൽ ഇളവ് ലഭിക്കുക.

സ്ഥിരമല്ലാത്ത യാത്രക്കാർക്കും ആഴ്ചയിൽ രണ്ടോ, മൂന്നോ മാത്രം ട്രിപ്പ് നടത്തുന്നവർക്കും  സീസൺ ടിക്കറ്റ് എടുക്കാം. ഇതിനായി പ്രത്യേകം സ്മാർട്ട് കാർഡും കെഎസ്ആർടിസി ഒരുക്കും. സ്വകാര്യ ബസ്സുകൾ വർഷങ്ങൾക്ക് മുൻപേ നടപ്പാക്കിയതാണ് സ്മാർട്ട് കാർഡ് സംവിധാനം.

ALSO READ : കെ-റെയിൽ: കോൺഗ്രസ് പദയാത്ര സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ; സർക്കാരിനും മുഖ്യമന്ത്രിക്കും വിമർശനം

 

അതേസമയം സംസ്ഥാനാന്തര ബസ്സുകളിലെ നിരക്ക് സംബന്ധിച്ച തീരുമാനവും ഇനി മുതൽ കെഎസ്ആർടിസിക്ക് സ്വയം എടുക്കാം. നേരത്തെ കെഎസ്ആർടിസി ബോർഡിനായിരുന്നു നിരക്ക് നിർണ്ണയിക്കാനുള്ള അവകാശം. 

കെഎസ്ആർടിസി പുതിയ ടിക്കറ്റ് നിരക്ക് ഇങ്ങനെ

ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാർജ്ജ് 10 രൂപ. സിറ്റി ഫാസ്റ്റ് സർവ്വീസുകളിലാണെങ്കിൽ ഇത് 10-ൽ നിന്നും 12 രൂപയായി. ഫാസ്റ്റ് പാസഞ്ചർ,ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളിൽ നിരക്ക് 14-ൽ നിന്നും 15 ആയി വർധിച്ചിട്ടുണ്ട്. സൂപ്പർ ഫാസ്റ്റ് ബസുകളുടെ മിനിമം ചാർജ് 20 രൂപയിൽ നിന്നും 22 ആയി വർധിച്ചു. ലോ ഫ്ലോർ, നോൺ എസി ജൻറം ബസ്സുകളിൽ മിനിമം ചാർജ്ജ് 13 രൂപയിൽ നിന്നും 10 രൂപയായി കുറഞ്ഞിട്ടുണ്ട്.

അതേസമയം പുതിയ നിരക്ക് മാറ്റവും സീസൺ ടിക്കറ്റ്,സ്മാർട്ട് കാർഡ് സംവിധാനവും വലിയ മാറ്റം കെഎസ്ആർടിസിയിൽ ഉണ്ടാക്കും എന്നാണ് വിലയിരുത്തുന്നത്. നേരത്തെ പലവട്ട സ്മാർട്ട് കാർഡ് അടക്കമുള്ളവ കെഎസ്ആർടിസിയിൽ നടപ്പാക്കണമെന്ന് ആവശ്യമുയർന്നിരുന്നു.

ALSO READ: ഇനി നഗരം ചുറ്റി കാണാം ; ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ്സുകളിലൂടെ

 

ചില്ലറ ക്ഷാമത്തിൽ നിന്ന് രക്ഷ

സാധാരണ ബസ്സുകളെ പോലെ തന്നെ കെഎസ്ആർടിസിയിലെ യാത്രക്കാരും ജീവനക്കാരും  നേരിടുന്ന പ്രധാന പ്രശ്നമാണ്  ടിക്കറ്റ് ബാക്കിക്ക് ചില്ലറ ഇല്ലാത്ത പ്രശ്നം. സ്മാർട്ട് കാർഡ് എത്തിയാൽ അത് പരിഹരിക്കപ്പെടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News