KV Thomas : 'ഇനി കാത്തിരിക്കാൻ ആകില്ല'; കെ വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയെന്ന് കെ സുധാകരൻ

KV Thomas Congress Party Issue എൽ ഡി എഫിന് വേണ്ടി പരസ്യ പ്രചരണത്തിന് ഇറങ്ങിയതോടെയാണ് കെ വി തോമസിനെ  പുറത്താക്കാനുള്ള നടപടി കോൺഗ്രസ് സ്വീകരിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 12, 2022, 10:31 PM IST
  • കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞു നിന്ന തോമസ് തൃക്കാക്കരയിൽ ഇന്ന് മെയ് 12ന് നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തിരുന്നു.
  • എൽ ഡി എഫിന് വേണ്ടി പരസ്യ പ്രചരണത്തിന് ഇറങ്ങിയതോടെയാണ് കെ വി തോമസിനെ പുറത്താക്കാനുള്ള നടപടി കോൺഗ്രസ് സ്വീകരിച്ചത്.
KV Thomas : 'ഇനി കാത്തിരിക്കാൻ ആകില്ല'; കെ വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയെന്ന് കെ സുധാകരൻ

കൊച്ചി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന കെ.വി. തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. നടപടി എഐസിസിയുടെ അനുമതിയോടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.

കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞു നിന്ന തോമസ് തൃക്കാക്കരയിൽ ഇന്ന് മെയ് 12ന് നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തിരുന്നു. എൽ ഡി എഫിന് വേണ്ടി പരസ്യ പ്രചരണത്തിന് ഇറങ്ങിയതോടെയാണ് കെ വി തോമസിനെ  പുറത്താക്കാനുള്ള നടപടി കോൺഗ്രസ് സ്വീകരിച്ചത്.

ALSO READ : Thrikkakara By Election 2022: ഉമയെ സ്ഥാനാർത്ഥിയായി നിയോഗിച്ചതെങ്ങനെ ? സ്ഥാനാർഥിത്വത്തിനെതിരെ കെവി തോമസ്
 
കെ വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയെന്നും നടപടി കെ വി തോമസിനെ അറിയിച്ചെന്നും കെ.സുധാകരൻ അറിയിച്ചു. കെ വി തോമസ് വിഷയത്തിൽ ഇനി കാത്തിരിക്കാൻ ആകില്ലെന്നും കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കി.
 

എൽ ഡി എഫ് തൃക്കാക്കര മണ്ഡലം കൺവെൻഷനിൽ പങ്കെടുത്ത മുൻ കേന്ദ്രമന്ത്രി കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനമായിരുന്നു ഉന്നയിച്ചത്. കോൺഗ്രസ് മൃതു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നെന്നും ഇത് രാജ്യത്തിന്റെ മതമൈത്രിയെ തകർക്കുമെന്നും കെ വി തോമസ് കുറ്റപ്പെടുത്തി.

ALSO READ : പിജെ കുര്യനും സിപിഎമ്മിലേക്ക് പോകുമെന്ന് കെഎം ഷാജഹാൻ

നേരത്തെ ഏപ്രിൽ എട്ടിന് കണ്ണൂരിൽ വെച്ച് നടന്ന സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ കെ.വി തോമസ് പങ്കെടുത്തിരുന്നു. പാർട്ടിയുടെ വിലക്ക് മുഖവിലയ്ക്കെടുക്കാതെയായിരുന്നു തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത്.

ഇതിനെതിരെ കോൺഗ്രസ് കെ വി തോമസിനെ രഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെ.പി.സി.സിസി എക്സിക്യൂട്ടീവിൽ നിന്നും  ഒഴിവാക്കി. എന്നാൽ എ.ഐ.സി.സി അംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയില്ലായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News