സിപിഎം സെമിനാറിർ കെവി തോമസ് പങ്കെടുക്കുമോ? സിപിഎം, കോൺഗ്രസ് ക്യാമ്പുകളിൽ ചർച്ച മുറുകുന്നു

സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്നതിന് കെ വി തോമസിനും, ശശി തരൂരിനും കെപിസിസി നേതൃത്വം നേരത്തെ അനുമതി നിക്ഷേധിച്ചിരുന്നു. 

Written by - എസ് രഞ്ജിത് | Edited by - Zee Malayalam News Desk | Last Updated : Apr 5, 2022, 09:31 AM IST
  • സിപിഎം സെമിനാറിർ കെവി തോമസ് പങ്കെടുക്കുമോ?
  • കെ വി തോമസിനും, ശശി തരൂരിനും സിപിഎം സെമിനാറിർ പങ്കെടുക്കുന്നതിന് കെപിസിസി നേതൃത്വം അനുമതി നിക്ഷേധിച്ചിരുന്നു
  • സെമിനാറിൽ പങ്കെടുക്കുന്നതിന് അനുമതി തേടി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അദ്ദേഹം കത്ത് നൽകിയിരുന്നു
സിപിഎം സെമിനാറിർ കെവി തോമസ് പങ്കെടുക്കുമോ? സിപിഎം, കോൺഗ്രസ് ക്യാമ്പുകളിൽ ചർച്ച മുറുകുന്നു

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്നതിന് കെ വി തോമസിനും, ശശി തരൂരിനും കെപിസിസി നേതൃത്വം നേരത്തെ അനുമതി നിക്ഷേധിച്ചിരുന്നു. ഇത് അവഗണിച്ചാണ് സെമിനാറിൽ പങ്കെടുക്കുന്നതിന് അനുമതി തേടി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അദ്ദേഹംകത്ത് നൽകിയത്.

ഇക്കാര്യം അദ്ദേഹം മാധ്യമങ്ങളിലൂടെ പരസ്യമായ പറയുകയും ചെയ്തു. സിപിഎം സെമിനാറിൽ പങ്കെടുക്കരുതെന്നും അത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാരകൻ ആവർത്തിച്ച് പറഞ്ഞിട്ടും അതേ ആവശ്യവുമായി സോണിയാഗന്ധിക്ക് കത്തയച്ചത് തോമസിന്റെ ഭാവി രാഷ്ട്രീയ നീക്കത്തിന്റെ ആദ്യ ചുവട് വയ്പ്പായി കോൺഗ്രസും സിപിഎമ്മും വിലയിരുത്തുന്നു.

Also Read: സംസ്ഥാന നേതൃത്വം ഒറ്റപ്പെടുത്തുന്നു: സോണിയാഗാന്ധിക്ക് മുന്നിൽ പരാതിയുമായി ചെന്നിത്തല

അടുത്തിടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിനായി അദ്ദേഹം ചരട് വലികൾ നടത്തിയെങ്കിലും ജെബി മോത്തറെയാണ് പാർട്ടി രാജ്യസഭയിലേക്കയച്ചത്. തൃക്കാകര ഉപതെരഞ്ഞെടുത്ത് ഉടൻ നടക്കാനിരിക്കെ കെ.വി തോമസ് സിപിമ്മിനോട് അടുക്കുകയാണോ എന്ന സംശയം കോൺഗ്രസിനുണ്ട്. വിലപേശൽ തന്ത്രമായും ഇതിനെ പാർട്ടി വിലയിരുത്തുന്നു.

ദേശീയ വിഷയം ചർച്ച ചെയ്യുന്ന സെമിനാറിൽ പങ്കെടുക്കുന്നതിൽ ഒരു തെറ്റുമില്ല എന്നാണ് ഇപ്പോഴും കെവി തോമസിന്റെ നിലപാട്. എന്നാൽ പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരെ അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇനിയും സമയമുണ്ടല്ലോ എന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചത്.

Also Read: ഇന്ധന വില വീണ്ടും കുതിക്കുന്നു; 11 ദിവസത്തിനിടെ പെട്രോളിന് വർധിച്ചത് 10 രൂപയിലധികം 

വരുമെന്നോ ഇല്ലെന്നോ അറിയിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി.പാർട്ടി കോൺഗ്രസിലേക്ക് കെ.വി.തോമസിന് സുസ്വാഗതം എന്ന് പറഞ്ഞ കോടിയേരി സിപിഎമ്മിലേക്ക് വരുന്ന കാര്യം അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു.കഴിഞ്ഞ ലോക് സഭാ തെരഞ്ഞടുപ്പിൽ  സീറ്റ് നിക്ഷേധിക്കപ്പെട്ടത് മുതൽ കെവി തോമസ് കോൺഗ്രസ് നേതൃത്വവമായി അകൽച്ചയിലാണ്.

പാർട്ടി ഭാരവാഹിത്വവും പാർട്ടി ചാനലിന്റെ ചുമതലയും നൽകി അനുനയിപ്പിക്കാൻ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കെ.വി തോമസ് പാർട്ടി വിട്ടു പോകുന്നെങ്കിൽ പോകട്ടെ എന്നതാണ് ഇപ്പോൾ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഒരു തരത്തിലുള്ള ഒത്തുതീർപ്പ് ശ്രമത്തിനും ഇനി പാർട്ടി മുൻകൈ എടുക്കില്ല.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News