മുട്ടയിൽ മുളക് പൊടി നിറച്ച് ഏറ്;'കെഎസ് യു ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം

ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കെ എസ് യു മാർച്ച്. സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിനു മുന്നിൽ  ബാരിക്കേഡ് വച്ച് മാർച്ചിനെ പൊലീസ് തടഞ്ഞു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 21, 2023, 02:27 PM IST
  • സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിനു മുന്നിൽ ബാരിക്കേഡ് വച്ച് മാർച്ചിനെ പൊലീസ് തടഞ്ഞു
  • പ്രവർത്തകർ മുളകുപൊടി നിറച്ച മുട്ടയും ഗോലിയും പൊലീസിന് നേരെ വലിച്ചെറിഞ്ഞു
  • സംസ്ഥാന ഉപാധ്യക്ഷൻ ആൻ സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ള പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റു
മുട്ടയിൽ മുളക് പൊടി നിറച്ച് ഏറ്;'കെഎസ് യു ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുളകുപൊടി നിറച്ച മുട്ട പൊലീസിന് നേരെ പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. പൊലീസ് പ്രതിഷേധക്കാരെ വളഞ്ഞിട്ട് മർദ്ദിച്ചു. പ്രവർത്തകരും പൊലീസും നേർക്കുനേർ ഏറ്റുമുട്ടി. പരിക്കേറ്റ പ്രവർത്തകരെ  ആശുപത്രിയിലേക്ക് മാറ്റി. 

ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കെ എസ് യു മാർച്ച്. സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിനു മുന്നിൽ  ബാരിക്കേഡ് വച്ച് മാർച്ചിനെ പൊലീസ് തടഞ്ഞു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചു. പ്രവർത്തകർ മുളകുപൊടി നിറച്ച മുട്ടയും ഗോലിയും പൊലീസിന് നേരെ വലിച്ചെറിഞ്ഞു.

പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പരിക്കേറ്റ സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ള പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന ഉപാധ്യക്ഷൻ ആൻ സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ള പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റു.

തന്നെ പൊലീസുകാർ മർദ്ദിച്ചെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ  എംഎൽഎ രംഗത്തെത്തി. ഇതിനിടെ സിഐടിയു ഓഫീസിലിരുന്നവരെ കെഎസ്‌യു നേതാക്കൾ മർദ്ദിച്ചെന്ന ആരോപണവുമായി സിഐടിയു പ്രവർത്തകരും രംഗത്തെത്തി.അതേസമയം ക്വട്ടേഷൻ സംഘത്തെ കൂടെ കൂട്ടിയാണ് മുഖ്യമന്ത്രിയുടെ സദസ്സ് യാത്രയെന്ന് മാത്യു കുഴൽ നാടൻ എംഎൽഎ ആരോപിച്ചു. അകമ്പടിക്കായി ഗുണ്ടാസംഘങ്ങളായ dyfi പ്രവർത്തകരെയും കൂടെക്കൂട്ടുന്നു. ഒറ്റക്ക് കോൺഗ്രസ്സ്- യൂത്ത് കോണ്ഗ്രസിനെ നേരിടാൻ സർക്കാറിന് ധൈര്യം ഇല്ല.സിപിഎമ്മിന് പ്രവർത്തനം നടത്താൻ ആണെങ്കിൽ പോലീസ് കാക്കി അഴിച്ചുവച്ച് പുറത്തു പോകാൻ തയ്യാറാകണമെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News