Attukal Pongala 2023 Live Updates: ആറ്റുകാൽ പൊങ്കാല 2023: പൊങ്കാല നിവേദിച്ചു; ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്ത ലക്ഷങ്ങൾ
Attukal Pongala Live Updates 2023: 10.30 ന് അടുപ്പുവെട്ടോടെ ചടങ്ങുകൾ ആരംഭിക്കും. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്ക് കൈമാറും.
തിരുവനന്തപുരം: Attukal Pongala Live Updates 2023: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ പൊങ്കാല ഇന്ന്. സംസ്ഥാനത്ത് എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുകയാണ്. ലക്ഷക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലമ്മയ്ക് പൊങ്കാലയർപ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ 9:40 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകും
Latest Updates
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: പൊങ്കാലയർപ്പിച്ച ശേഷം ഭക്ത ജനങ്ങൾ മടങ്ങുകയാണ്
വലിയ അപകടങ്ങളൊന്നും ഇല്ലാതെ ഈ വർഷം അഭീഷ്ടവരദായിനിയായ ആറ്റുകാലമ്മയുടെ എല്ലാ അനുഗ്രഹത്തോടെ മനസിന് സംതൃപ്തിയോടെയാണ് ഭക്തർ മടങ്ങുന്നത്. കോവിഡ് മഹാമാരിയ്ക്ക് ശേഷം ആദ്യമായി നിയന്ത്രണങ്ങളൊന്നും ഇല്ലാതെയുള്ള പൊങ്കാലയായിരുന്നു ഇത്തവണത്തേത്. പൊങ്കാല കഴിഞ്ഞു മടങ്ങുന്ന ഭക്തർക്ക് അധിക ബസ്-ട്രെയിൻ സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തർ അടുത്തവർഷത്തേക്കുള്ള വരവിനായുള്ള കാത്തിരിപ്പിലും പ്രതീക്ഷയിലുമാണ് മടങ്ങുന്നത്.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: പൊങ്കാല നിവേദിച്ചു; ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്ത ലക്ഷങ്ങൾ
പൊങ്കാല കൃത്യസമയത്തു തന്നെ നിവേദിച്ചു. 300 ലധികം പേരെയാണ് നിവേദ്യത്തിനായി പലയിടങ്ങയിലായി നിയോഗിച്ചത്. ഇനി അടുത്ത വർഷത്തെ പൊങ്കാലയ്ക്കായുള്ള കാത്തിരിപ്പിലാണ് ഭക്തർ.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: നിവേദ്യത്തിന്റെ എല്ലാ ഒരുക്കങ്ങളും തയ്യാറായി. ആകാശത്ത് പുഷ്പവൃഷ്ടി നടക്കുന്നുണ്ട്.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ഭക്ത ജനങ്ങൾ. പൊങ്കാല അൽപസമയത്തിനുള്ളിൽ നിവേദിക്കും.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: ആറ്റുകാലിൽ ശുചീകരണത്തിന് കൃത്രിമ മഴ; ആദ്യ മഴ ഏഴരയ്‌ക്ക്
പൊങ്കാല കഴിഞ്ഞുള്ള നഗരത്തിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ ഒന്നാണ് കൃത്രിമ മഴ. പൊങ്കാല കഴിഞ്ഞ് അവശിഷ്ടങ്ങളെല്ലാം നീക്കിയ ശേഷം കൃത്രിമ മഴ ഒരുക്കുന്നു. മഴയിൽ നഗരത്തിലെ റോഡുകളെല്ലാം കഴുകി വൃത്തിയാക്കും. പതിറ്റാണ്ടുകൾക്ക് മുന്നേ ചെയ്തു വരുന്ന ഒന്നാണിത്.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: തൃത്താലക്കാരുടെ ക്ഷേമത്തിനായി ഉമാ തോമസും പൊങ്കാല അർപ്പിച്ചു.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: ആറ്റുകാൽ പൊങ്കാല ഗവേഷണ വിഷയമാക്കി ഡോക്ട്രേറേറ്റ് നേടിയ വനിത ഡയാന ജാനറ്റ് ഇക്കുറിയും അമ്മയുടെ മുൻപിൽ. പൊങ്കാലയെ ഗിന്നസ് ബുക്കിൽ ഇടം നേടാൻ സഹായിച്ച അമേരിക്കൻ ഭക്ത. ഇങ്ങനെ എണ്ണിയാൽ തീരാത്തത്രയുണ്ട് ഡയാന ജാനെറ്റ് എന്ന വ്യക്തിയെ കുറിച്ച് പറഞ്ഞാൽ.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: ആറ്റുകാൽ പൊങ്കാല സമാപ്തി കുറിക്കാൻ ഇനി വെറും മിനിറ്റുകൾ മാത്രമാണ്. ലഭിച്ചിരിക്കുന്ന വിവരം അനുസരിച്ച് കൃത്യം 2:30 നു തന്നെ പൊങ്കാല നിവേദിക്കും.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: കത്തുന്ന ഈ കുംഭ ചൂടിലും ലക്ഷക്കണക്കിന് പേരാണ് ഇന്നും ആറ്റുകാലഅമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ എത്തിയത്. കൊവിഡിന് ശേഷം ഒരു നിയന്ത്രണവുമില്ലാതെയുള്ള ആദ്യത്തെ പൊങ്കാല അതും അമ്മയുടെ നടയിൽ.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി കാണാൻ ആറ്റുകാൽ പൊങ്കാലയർപ്പിച്ച് രണ്ട് കുട്ടികൾ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി കാണണമെന്ന് ആഗ്രഹത്തോടെയാണ് രണ്ടു കുട്ടികൾ പൊങ്കാലയർപ്പിക്കാനെത്തി.
തിരുവനന്തപുരം സ്വദേശികളായ നിവേദും നിവേദിതയുമാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹത്തോടെ പൊങ്കാലക്കെത്തിയത്.Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: ആദ്യമായി ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല സമർപ്പിച്ച് നടി സ്വാസിക വിജയ്. തിരുവനന്തപുരത്ത് ഷൂട്ട് നടക്കുമ്പോൾ ഒരുപാട് ആർട്ടിസ്റ്റുകൾ പൊങ്കാല ഇടാൻ പോകുന്നത് കണ്ടിട്ടുണ്ടെന്നും അന്നൊന്നും തനിക്ക് വരാൻ സാധിച്ചില്ലയെന്നും താരം പറഞ്ഞു.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപ്തി കുറിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. പൊങ്കാല ഇന്ന് ഉച്ചയ്ക്ക് കൃത്യം 2: 30 ന് തന്നെ നടക്കും.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: ഭക്തിമയത്തിലാണ് തിരുവനന്തപുരം നഗരം. പതിനായിരക്കണക്കിന് സ്ത്രീകളാണ് പൊങ്കാല അർപ്പിക്കാനായി ഇതിനോടകം തന്നെ എത്തിയിരിക്കുന്നത്. എല്ലാ ആറ്റുകാല്‍ പൊങ്കാലയിലും പങ്കുചേരുന്ന താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. അവരിൽ ശ്രദ്ധേയയാണ് ചിപ്പി. എല്ലാ വർഷത്തേയും പോലെ ഇത്തവണയും ചിപ്പിയെ ആറ്റുകാലമ്മയുടെ നടയിൽ ദേവിയുടെ ഇഷ്ടപ്രസാദം അർപ്പിക്കുന്നതിനായി എത്തിയിട്ടുണ്ട്.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: പൊങ്കാല അർപ്പിക്കുന്നതിനിടയിലും അമ്മമാർ താലപ്പൊലിവിനുള്ള കുഞ്ഞുങ്ങളെയും കൊണ്ട് ക്ഷേത്രത്തിലേക്ക് പോകുകയാണ്.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: പതിവുതെറ്റിക്കാതെ നടൻ സുരേഷ് ഗോപിയും കുടുംബവും പൊങ്കാല അർപ്പിച്ചു. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി വീട്ടിലാണ് ഇത്തവണയും സുരേഷ് ഗോപിയും ഭാര്യ രാധികയും പൊങ്കാല അർപ്പിച്ചത്.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: ഇക്കുറി 2 വനിതകളാണ് സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്നആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നടത്തിപ്പിന്റെ അമരത്തുള്ളത്. ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ചെയർപേഴ്‌സൺ എ. ഗീതാകുമാരിയും ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ ജി. ജയലക്ഷ്മിയുമാണ് പൊങ്കാല നടത്തിപ്പിൽ അമരത്തുള്ളത്. 10 ദിവസം നീണ്ട ഉത്സവ നടത്തിപ്പിൽ നിർണായക ചുമതലകളാണ് ഇവർക്കുണ്ടായിരുന്നത്. ആറ്റുകാലിന്റെ ചരിത്രത്തിൽ ആദ്യമാണിത്. ക്ഷേത്രത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ആകെ നിയന്ത്രണം ട്രസ്റ്റിനാണ്.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: ഭക്തർ പൊങ്കാല അർപ്പിക്കുന്ന തിരക്കിലാണ്. അനന്തപുരി യാഗശാലയായിരിക്കുകയാണ്. ഭക്തർക്ക് വീടിനും ദർശനം ആരംഭിച്ചിട്ടുണ്ട്.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: പൊങ്കാല നിവേദ്യം 2: 30 നാണ് നടക്കുന്നത്. ശേഷം ഇന്ന് രാത്രി കുത്തിയോട്ട വ്രതക്കാർക്കുള്ള ചൂരൽകുത്ത് നടക്കും. രാത്രി 10.15 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. പിറ്റേദിവസം രാവിലെ തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയ ശേഷം രാവിലെ 8 ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. ശേഷം രാത്രി 9:15 ന് കാപ്പഴിക്കും. പുലർച്ചെ ഒന്നിന് കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ആറ്റുകാൽ ഉത്സവത്തിന് സമാപനം കുറിക്കും
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: പൊങ്കാല അടുപ്പിൽ അഗ്നി പകർന്നു. ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് മാർച്ച് ഇന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും അതുപോലെ തിരിച്ചുമാണ് സർവീസ്.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: പണ്ടാരയടുപ്പിൽ അഗ്നി പടർന്നു; യാഗശാലയായി അനന്തപുരി
പണ്ടാരയടുപ്പിൽ അഗ്നി പടർന്നു. അനന്തപുരി യാഗശാലയായി മാറിയിരിക്കുകയാണ്. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്ക് കൈമാറി. നഗരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഈ അഗ്നി പകരുകയാണ്. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദിക്കുന്നത്.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: ലക്ഷ കണക്കിന് ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അനന്തപുരി. അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ സ്തുതികളാൽ നഗരം അക്ഷരാർത്ഥത്തിൽ ഭക്തിസാന്ദ്രമായിരിക്കുകയാണ്. അമ്മമാർ പൊങ്കാല നൈവേദ്യങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ്.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: മതമൈത്രിയുടെ വലിയ സന്ദേശം തരുന്ന ഒരു ചടങ്ങാണ് ആറ്റുകാൽ പൊങ്കാല. പൊങ്കാലയിടാൻ മുസ്ലിം-ക്രിസ്ത്യൻ പള്ളികളിൽ വരെ പൊങ്കാലയ്ക്കുള്ള സൗകര്യം ഭക്തർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: കൃത്യം 10:30 ന് തന്നെ പൊങ്കാല അടുപ്പിൽ തീ പകരും. പൊങ്കാല ചടങ്ങുകൾ സാക്ഷ്യം വഹിക്കാൻ മന്ത്രിമാരും എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ളവരും ക്ഷേത്രത്തിൽ എത്തും. അനന്തപുരി അക്ഷരാർത്ഥത്തിൽ ഭക്തർക്ക് ആദിത്യമരുളുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: ക്ഷേത്രത്തിൽ 10 മണിയോടെ പൊങ്കാലയ്ക്കുള്ള ചടങ്ങുകൾ ആരംഭിക്കും. ആറ്റുകാൽ ക്ഷേത്രവും തലസ്ഥാനവും കർശന സുരക്ഷയിലാണ്. സിറ്റി പോലീസ് കമ്മീഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ ക്ഷേത്രത്തിലെത്തും.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: പതിവുപോലെ പൊങ്കാലയിടാൻ ഇത്തവണയും സിനിമ സീരിയൽ താരങ്ങൽ എത്തിയിട്ടുണ്ട്. സുധാ കൃഷ്ണമൂർത്തി, ചിപ്പി, ആനി ഷാജി കൈലാസ്, സ്വാസിക തുടങ്ങി നിരവധി താരങ്ങൾ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാനായി എത്തിയിട്ടുണ്ട്.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകല്ലുകള്‍ നഗരസഭയല്ലാതെ മറ്റാരെങ്കിലും ശേഖരിച്ചാല്‍ പിഴ ഈടാക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കായി നഗരസഭ ശേഖരിക്കും
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി നഗരത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അയൽ ജില്ലകളിൽ നിന്നുള്ളവരുൾപ്പെടെ 3,840 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇതിൽ മൂന്നിലൊന്ന് പേരും വനിതാ പോലീസാണ്. ഇവർ ആൾക്കൂട്ട നിയന്ത്രണം, ക്രൈം സർവൈലൻസ് എന്നിവയിലായിരിക്കും ശ്രദ്ധകൊടുക്കുക. ക്ഷേത്രത്തിന് സമീപം പോലീസ് പ്രധാന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: തീപിടിത്തവുമായി ബന്ധപ്പെട്ട അപകടങ്ങൾ തടയാൻ അഗ്നിശമന സേനാ വിഭാഗം കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഭക്തരോട് പൊങ്കാല ഇട്ട് മടങ്ങുന്ന സമയത്ത് താൽക്കാലിക ഇഷ്ടിക അടുപ്പുകൾ പൂർണ്ണമായും അണയ്ക്കാനും അറിയിച്ചിട്ടുണ്ട്. ജല അതോറിറ്റിയും നഗരസഭയും അധിക ജലവിതരണത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. പൊങ്കാല മേഖലയിൽ മാത്രം 1350 താൽക്കാലിക ടാപ്പുകളും 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: തലസ്ഥാന നഗരം അക്ഷരാർത്ഥത്തിൽ യാഗശാലയാവുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ഇക്കുറിയും ഹരിത പ്രോട്ടോകോൾ. പൊങ്കാലയിൽ പങ്കെടുക്കുന്നവർ ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അഭ്യർത്ഥിച്ചിട്ടുണ്ട്. ഭക്തർക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അന്നദാതാക്കൾക്കായി സിറ്റി കോർപ്പറേഷൻ മുൻകൂർ രജിസ്ട്രേഷൻ വ്യവസ്ഥ ചെയ്തിരുന്നു.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: ഫെബ്രുവരി 27ന് കാപ്പുകെട്ടി കുടിയിരുത്തൽ മുതലാണ് ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചത്.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലമ്മയുടെ നടയിൽ പൊങ്കാല സമർപ്പിക്കാൻ ഭക്തർ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: ആറ്റുകാൽ ക്ഷേത്രത്തിനു പുറമേ തമ്പാനൂർ കിഴക്കേകോട്ട ഭാഗങ്ങളിൽ ഭക്തരെക്കൊണ്ട് നിറയുന്നു. രാവിലെ 9.30 ന് അടുപ്പുവെട്ടോടെ ചടങ്ങുകൾ ആരംഭിക്കും. പത്തരയ്ക്ക് ക്ഷേത്രമുറ്റത്തെ പണ്ഡാര അടുപ്പിൽ തീ പകരുന്നതോടെ നഗരത്തിലാകെ നിരന്ന അടുപ്പുകളിൽ പൊങ്കാല സമർപ്പണത്തിനല്ല തീ പകരും. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്ക് കൈമാറും. പൊങ്കാല നിവേദ്യം ഉച്ചയ്ക്ക് 2.30നാണ്.
Attukal Pongala 2023: ആറ്റുകാൽ പൊങ്കാല 2023: ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ലക്ഷങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിൽ ദർശനം നടത്താൻ ഭക്തരുടെ നീണ്ട നിര തന്നെയുണ്ട്. ആയിരങ്ങളാണ് അമ്മയെ ദർശിക്കാനായി നടപ്പന്തലിൽ കാത്തു നിൽക്കുന്നത്. നിരവധി സിനിമാ സീരിയൽ താരങ്ങളും പൊങ്കാലക്കായി തലസ്ഥാനത്തെത്തിയിട്ടുണ്ട്.
പൊങ്കാലയോടനുബന്ധിച്ച് ഇന്നലെ ഉച്ച മുതല്‍ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചക്ക് രണ്ടു മണി മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം വരെയാണ് നിയന്ത്രണം. സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാല്‍ ക്ഷേത്രത്തെ അറിയപ്പെടുന്നത് തന്നെ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരുവനന്തപുരത്തേക്ക് ഭക്തരുടെ ഒഴുക്ക് തുടരുകയാണ്. കൊവിഡിന് ശേഷം ഒരു തടസവും ഇല്ലാതെ ഭക്തർ പൊങ്കാല അർപ്പിക്കാൻ എത്തിയിരിക്കുകയാണ്. ഇത്തവണ റെക്കോർഡ് ഭക്തരെയാണ് തലസ്ഥാനം പ്രതീക്ഷിക്കുന്നത്. ആറ്റുകാൽ ക്ഷേത്ര പരിസരത്തും തിരുവനന്തപുരം നഗരവീഥികളിലും പൊങ്കാല അടുപ്പുകൾ നിരന്നു കഴിഞ്ഞു. 10 30 ന് അടുപ്പുവെട്ട് പൊങ്കാല.