Kalamassery Blast Live Update : കളമശ്ശേരി ബോംബ് സ്ഫോടനം; മരണം രണ്ടായി, ഡൊമനിക് മാർട്ടിൻ പ്രതിയെന്ന് സ്ഥിരീകരിച്ച് പോലീസ്
Kalamassery Blast Live Updates : ക്രൈസ്തവ സഭയായ യഹോവ സാക്ഷികളുടെ പ്രാർഥന സെന്ററിനുള്ളിലാണ് സ്ഫോടന പരമ്പരയുണ്ടായത്
കൊച്ചി : കളമശ്ശേരിയിൽ ക്രൈസ്തവ സഭയായ യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്ററിൽ ബോംബ് സ്ഫോടനം. ഒരു സ്ത്രീ കൊല്ലപ്പെട്ടു. 35 പേർക്ക് പരിക്ക്, ഏഴ് പേരുടെ നില ഗുരതുരം. 2500ത്തോളം പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നുയെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാനത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭവത്തിൽ വിശദീകരണം തേടി. ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ സംഭവ സ്ഥലത്തെത്തി. കളമശ്ശേരി സ്ഫോടനമായി ബന്ധപ്പെട്ട തത്സമയം വിവരണം ചുവടെ നൽകുന്നു.
Latest Updates
Kalamassery Blast Latest Update : കളമശ്ശേരി സ്ഫോടനത്തിൽ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്
കളമശ്ശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഡൊമനിക്കിന്റെ വീഡിയോ
ഡൊമിനിക് ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റ് വഴി
സ്ഫോടനത്തിന് ഉപയോഗിച്ച റിമോട്ടിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു
Kalamassery Blast : സ്ഫോടനം നടത്തിയത് ഡൊമനിക് എന്ന സ്ഥിരീകരിച്ച് പോലീസ്
കീഴടങ്ങിയ ഡൊമിനിക് മാർട്ടിനെ കൊച്ചിയിലേക്ക് കൊണ്ടു പോയി
Kalamassery Latest Update : സ്ഫോടന സമയത്ത് കൺവെൻഷൻ സെന്ററിൽ നിന്നും പുറത്തേക്ക് പോയ നീല കാറിന്റെ നമ്പർ വ്യാജമെന്ന് കണ്ടെത്തി
പോലീസിൽ കീഴടങ്ങുന്നതിന് മുമ്പ് ഡൊമനിക് മാർട്ടിൻ ഫേസ്ബുക്ക് ലൈവിലെത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന അറിയിച്ചുകൊണ്ടായിരുന്നു ലൈവ്
Kalamassery Blast Live Update : കൊച്ചി സ്വദേശി ഡൊമനിക് മാർട്ടിനാണ് കൊടകരയിൽ കീഴടങ്ങിയത്. ഇയാൾ യഹോവ സാക്ഷി സഭയുടെ അംഗമാണെന്നാണ് ക്രമസമാധാന ചുമതലയിലുള്ള എഡിജിപി അജിത് കുമാർ പറഞ്ഞു
മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹോളിലാണ് നാളെ സർവകക്ഷിയോഗം നടക്കുക
Kalamassery Blast Updates : കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സർവകക്ഷിയോഗം വിളിച്ചു. മുഖ്യമന്ത്രി വിളിച്ച് ചേർക്കുന്ന സർവകക്ഷിയോഗം നാളെ രാവിലെ പത്ത് മണിക്ക് നടക്കും
Kalamassery Blast Live : കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ കീഴടങ്ങി. തൃശൂർ കൊടകര പോലീസ് സ്റ്റേഷനിലാണ് ഒരാൾ കീഴടങ്ങിയിരിക്കുന്നത്. കൊച്ചി സ്വദേശിയാണ് കീഴടങ്ങിയിരിക്കുന്നത്
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹിക മാധ്യമങ്ങൾ പോലീസ് നിരീക്ഷണത്തിൽ. മതസ്പർദ്ധ, വർഗീയ വിദ്വേഷം എന്നിവ വളർത്തുന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ് സംസ്ഥാന പോലീസ് അറിയിച്ചു
Kalamassery Blast Live Update : കളമശ്ശേരിയിൽ ബോംബ് ഘടിപ്പിച്ചതിന് ശേഷം പ്രതിയെന്ന് സംശയിക്കുന്നയാൾ കാറി രക്ഷപ്പെട്ടതായി സൂചന. നീല കാറിൽ എത്തിയ ഒരാളാണ് സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ചതെന്നാണ് സംശയം.
ചിഫ് സെക്രട്ടറി സംഭവ സ്ഥലത്തെത്തി
കളമശ്ശേരിയിൽ സ്ഫോടനം നടന്ന ഇടത്ത് നിന്നും ഐഇഡി അവശിഷ്ടങ്ങൾ കണ്ടെത്തി ഡിജിപി സ്ഥിരീകരിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇന്ന് തന്നെ രുപീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.
Kalamassery Blast Live Update : പ്രഹരശേഷി കുറഞ്ഞ സ്ഫോടക വസ്തുക്കളാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് പോലീസ്
Kalamassery Blast Latest Update : ഐഇഡി അവശിഷ്ടങ്ങൾ കണ്ടെത്തി
Kalamassery Blast : കളമശ്ശേരിയിൽ പൊട്ടിയത് ടിഫിൻ ബോക്സ് ബോംബ്
Kalamassery Blast Update : കളമശ്ശേരിയിലെ സമ്ര കൺവെൻഷൻ സെന്ററിൽ രാവിലെ 9.40നാണ് സ്ഫോടനം സംഭവിക്കുന്നത്